വീട്ടിലായാലും ഓഫീസിലായാലും മണി പ്ലാന്റ് (Devil's ivy or Lucky plant) നടുന്നത് ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്ന് പറയപ്പെടുന്നു. വാസ്തു (Vastu) പ്രകാരം, നിങ്ങളുടെ വീട്ടിൽ ഐശ്വര്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. ഇങ്ങനെ മണി പ്ലാന്റുകൾ നടുന്നത്, അകത്തളങ്ങളെ കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നു.
നടാൻ വളരെ അനായാസമാണെന്നതും പരിചരണം ലളിതമാണെന്നതും മറ്റൊരു പ്രത്യേകതയാണ്. അതായത്, മണിപ്ലാന്റ് വേണമെങ്കിൽ കുപ്പിയിലോ പൂച്ചട്ടിയിലോ സൂക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: വളർത്തോമനകൾക്കുമുണ്ട് വാസ്തുവിൽ ചില നിബന്ധനകൾ, വീട്ടിൽ സമൃദ്ധി ഉണ്ടാവാൻ ഇവ ശ്രദ്ധിക്കുക
സാമ്പത്തിക പ്രശ്‌നങ്ങൾ അകറ്റി, സമൃദ്ധി നൽകാൻ വളരെ നല്ലതാണ് മണി പ്ലാന്റ്. എന്നാൽ മണി പ്ലാന്റ് എവിടെ, ഏത് ദിശയിലാണ് നടേണ്ടത് എന്നതും കൃത്യമായി അറിഞ്ഞിരിക്കണം.
1. ഈ ദിശയിൽ നടരുത്
മണി പ്ലാന്റുകൾ എപ്പോഴും ശരിയായ ദിശയിൽ നടണം. വടക്ക്- കിഴക്ക് ദിശയിൽ മണി പ്ലാന്റ് ഒരിക്കലും നടരുത്. കാരണം ഈ ദിശയിൽ നടുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്ന് പറയപ്പെടുന്നു. കൂടാതെ വീട്ടിൽ നിഷേധാത്മകത വർധിക്കുന്നതിനും ഇത് കാരണമായേക്കാം.
മണി പ്ലാന്റുകൾ എപ്പോഴും തെക്ക്-കിഴക്ക് ദിശയിലാണ് നട്ടുവളർത്തേണ്ടത്. ഈ ദിശ ക്ഷേമവും സമൃദ്ധിയും പ്രതിനിധീകരിക്കുന്നു. ജീവിതത്തിൽ കൂടുതൽ അനുഗഹ്രവും നന്മയും വന്നുചേരുന്നതിനും ഈ ദിശയിൽ മണി പ്ലാന്റ് നടുന്നതിലൂടെ സാധിക്കും.
2. മണി പ്ലാന്റ് നിലത്തു തൊടരുത്
മണി പ്ലാന്റ് അതിവേഗം വളരുന്നു. അതിനാൽ, ചെടിയുടെ വള്ളി വളർന്ന് നിലത്തു തൊടാതിരിക്കാൻ ശ്രദ്ധിക്കുക. അതിന്റെ വള്ളികൾ ഒരു കയറിലൂടെയോ തടിയിലൂടെയോ പടർത്തി വിടുക. വാസ്തു പ്രകാരം, വളരുന്ന വള്ളികൾ വളർച്ചയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്. മണി പ്ലാന്റ് ലക്ഷ്മി ദേവിയുടെ പ്രതീകമാണെന്ന രീതിയിലും വിശ്വാസമുള്ളതിനാൽ വള്ളികൾ നിലത്ത് തൊടുന്നത് ഒട്ടും ശുഭകരമല്ല. അതിനാൽ ഇത് നിലത്ത് തൊടാൻ അനുവദിക്കരുത്.
3. മണി പ്ലാന്റ് ഉണങ്ങാൻ അനുവദിക്കരുത്
വാസ്തു പ്രകാരം, ഉണങ്ങിയ മണി പ്ലാന്റ് നിർഭാഗ്യത്തിന്റെ പ്രതീകമാണ്. ഇത് നിങ്ങളുടെ വീടിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. ഇതൊഴിവാക്കാൻ മണി പ്ലാന്റ് പതിവായി നനയ്ക്കുക. ഇലകൾ ഉണങ്ങാൻ തുടങ്ങിയാൽ, അവ നീക്കം ചെയ്യാനും ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: ഈ പൂക്കൾ അകത്തളങ്ങളിൽ സൂക്ഷിക്കരുത്, കാരണമുണ്ട്…
4. മണി പ്ലാന്റ് വീടിന് പുറത്ത് വയ്ക്കരുത്
വീടിനുള്ളിൽ എപ്പോഴും മണി പ്ലാന്റ് സൂക്ഷിക്കുക. കാരണം ഈ ചെടിക്ക് സൂര്യപ്രകാശം കൂടുതൽ ആവശ്യമില്ല. വാസ്തു പ്രകാരം മണി പ്ലാന്റ് വീടിന് പുറത്ത് നടുന്നത് ശുഭകരമല്ല. ഇത് പുറത്തെ കാലാവസ്ഥയിൽ എളുപ്പത്തിൽ ഉണങ്ങാൻ സാധ്യതയുണ്ട്. ചെടിയുടെ വളർച്ച മുരടിക്കുന്നത് അശുഭകരമാണ്.ഇത് സാമ്പത്തിക ദൗർലഭ്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
5. മണി പ്ലാന്റുകൾ മറ്റുള്ളവർക്ക് നൽകാമോ?
വാസ്തു പ്രകാരം മണി പ്ലാന്റുകൾ ഒരിക്കലും മറ്റുള്ളവർക്ക് നൽകരുതെന്നും വിശ്വാസമുണ്ട്. ഇത് ശുക്രൻ ഗ്രഹത്തെ പ്രകോപിപ്പിക്കുമെന്ന് പറയപ്പെടുന്നു. ശുക്രൻ സമൃദ്ധിയുടെയും ക്ഷേമത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചെയ്യുന്നത് അനുഗ്രഹങ്ങളെ ഇല്ലാതാക്കുന്നു എന്നും പരക്കെ ഒരു വിശ്വാസമുണ്ട്. എന്നാൽ ചെടികൾ പരസ്പരം കൈമാറുന്നതും സമ്മാനമായി നൽകുന്നതും നല്ലതാണ്.
Share your comments