ചിതലിനെ അറിയാത്തവരുണ്ടാകില്ല. മണ്ണ് കൊണ്ട് നല്ല ചിത്ര പണികൾ ചെയ്യുന്ന നല്ല കലാകാരന്മാർ. പക്ഷേ ഇവരുടെ ചിത്രപ്പണി ശല്യമായി മാറാറുണ്ട്.ഒരു പക്ഷേ നമ്മൾ നിർമ്മിച്ച നല്ലൊരു വീട് പോലും ഇവർ ഇല്ലാതാക്കും. ചിതലിനെ തുരത്താൻ ചില പൊടി കെെകൾ ഇതാ. വീട്ടിലെ അടുക്കളയിൽ തന്നെ ലഭ്യമായ ചിലതുപയോഗിക്കാം.
വെളുത്തുള്ളി ചതച്ചത് എണ്ണയിലിട്ട് മൂപ്പിച്ച് ആ മിശ്രിതം ചിതലുള്ള ഭാഗത്ത് തളിച്ചാലും ചിതല്‍ പമ്പ കടക്കും. വിനാഗിരിയും ചിതലിനെ തുരത്താനുള്ള ഫലപ്രദമാര്‍ഗങ്ങളില്‍ ഒന്നാണ്. വിനാഗിരിയുടെ സാന്നിധ്യം ചിതല്‍ മുട്ടകളെ നശിപ്പിക്കുന്നു. ഒരു കപ്പ് വെള്ളമെടുത്ത് അതില്‍ രണ്ട് സ്പൂണ്‍ കായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക.
ഇനി ഒരു പാത്രത്തില്‍ മണ്ണെണ്ണയെടുത്ത് അതില്‍ അല്‍പ്പം കുമ്മായം കലര്‍ത്തി ചിതലുള്ള ഭാഗത്ത് തേക്കുക. ചിതല്‍ പമ്പ കടക്കും. കറ്റാര്‍ വാഴയുടെ നീര് വെള്ളത്തില്‍ കലക്കി ചിതലുള്ള ഭാഗത്ത് തളിയ്ക്കുക. മര ഉത്പന്നങ്ങളില്‍ പെട്രോളിയം ജെല്ലി തേച്ചാല്‍ മതി. കുമ്മായം ഇല്ലാതെ മണ്ണെണ്ണ നേരിട്ടും പ്രയോഗിക്കാം.
CN Remya Kottayam
Share your comments