കൈതച്ചക്കയിലെ കുമിൾബാധ
കൈതച്ചക്കയിൽ കാണപ്പെടുന്ന കുമിൾബാധ അകറ്റുവാൻ സുഡോമോണസ് എന്ന ബാക്ടീരിയ പൊടിമണ്ണിൽ ചേർത്ത് കൊടുക്കുന്നത് വഴി രോഗം വരുന്നത് തടയാം. ഇതോടൊപ്പം മീലിമുട്ടകളും കാണപ്പെടുന്നു. ഇതിന് വെർട്ടിസീലിയം എന്ന ജീവാണു 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വേരു ഭാഗത്ത് ഒഴിച്ചു കൊടുത്തു ഇത് നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
വാഴയിലെ സിഗട്ടോക്ക രോഗം
വാഴയിൽ കാണപ്പെടുന്ന സിഗട്ടോക്ക രോഗം പരിഹരിക്കാൻ 20 ഗ്രാം സുഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചു കൊടുക്കുക. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ 1 ml പ്രോപികൊണോസോൾ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ തെളിഞ്ഞ് കാലാവസ്ഥയിൽ തളിച്ചു കൊടുക്കുക.
To control Sigatoka disease in banana, mix 20 g of Pseudomonas in one liter of water and spray. In case of acute disease spray 1 ml of propiconazole in one liter of clear water.
വാഴ തണ്ടുതുരപ്പൻ വണ്ട്
വളയിൽ കാണപ്പെടുന്ന തണ്ടുതുരപ്പൻ രണ്ടിനെതിരെ വാഴത്തടത്തിൽ ബിവേറിയ പുരട്ടി കൃഷിയിടത്തിൽ പല ഭാഗങ്ങളിൽ വച്ച് കെണികൾ ഒരുക്കുക. ഗുരുതരമായ ആക്രമണം ആണെങ്കിൽ ക്ലോർപൈറിഫോസ്(2.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ ക്വിനോൽ ഫോസ് 2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കവിളുകളിൽ ഒഴിച്ചു കൊടുക്കുക
ഇഞ്ചിയിൽ കാണപ്പെടുന്ന പച്ചവാട്ടം
ഇഞ്ചിയിൽ കാണപ്പെടുന്ന പച്ച വാട്ടം അകറ്റുവാൻ കുമ്മായം വിതറണം. ഒരാഴ്ച കഴിഞ്ഞ് ഒരു കിലോഗ്രാം സുഡോമോണസ്, 20 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ 20 കിലോ ഗ്രാം മണലുമായി ചേർത്ത് വാരങ്ങളിൽ ഇട്ടു കൊടുക്കാവുന്നതാണ്.
Share your comments