അടുക്കളത്തോട്ടം ഒരുക്കുമ്പോൾ ദീർഘകാലം വിളവ് തരുന്ന ഇനങ്ങൾ, ഇല എടുക്കാൻ കഴിയുന്ന ഇനങ്ങൾ, പന്തലിട്ടു വളർത്താവുന്ന ഇനങ്ങൾ, പെട്ടെന്ന് വിളവെടുപ്പ് സാധ്യമാകുന്ന ഇനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി വേണം കൃഷി ഒരുക്കുവാൻ. അത്തരത്തിൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉണ്ടായിരിക്കേണ്ട, അധികം പരിചരണം വേണ്ടാത്ത കുറച്ച് ഇനങ്ങളെ കുറിച്ച് പറയാം.
പപ്പായ
പോഷകാംശങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന പപ്പായ ഒരിക്കൽ നട്ടുവളർത്തിയാൽ അനേക നാൾ വിളവെടുപ്പ് സാധ്യമാകും. പഴമായും പച്ചക്കറിയായും ഉപയോഗപ്പെടുത്തുന്നതിനാൽ അടുക്കളത്തോട്ടത്തിൽ പപ്പായ എന്തായാലും നട്ടുപിടിപ്പിക്കണം.
മുരിങ്ങ
മുരിങ്ങ ഇലയുടെ ഇലയും പൂവും കായും കറിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നതിനാൽ ഒരു മുരിങ്ങമരം അടുക്കളത്തോട്ടത്തിൽ അത്യന്താപേക്ഷിതമാണ്.
മുളക്
ഏതു കറി ആണെങ്കിലും മുളക് ഇല്ലാതെ രുചി കിട്ടുകയില്ല. അതുകൊണ്ടുതന്നെ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ഒന്നോ രണ്ടോ തൈകൾ അടുക്കളത്തോട്ടത്തിൽ ഒരുക്കിയിരിക്കണം. കാന്താരി മുളക് തൈ ആണെങ്കിൽ കൂടുതൽ നല്ലത്.
തക്കാളി
കറിയായും, തോരൻ ആയും ഉപയോഗപ്പെടുത്തുന്നതിനാൽ തക്കാളി നട്ടു പിടിപ്പിക്കാം. ഗ്രോബാഗിലും മണ്ണിലും കൃത്യമായ വളപ്രയോഗം നടത്തിയാൽ ഒരു വർഷത്തോളം വിളവ് തരുന്ന ഇനമാണ് ഇത്.
ചീര
കൃഷി ചെയ്യുവാൻ ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ചീരയ്ക്ക് അനുയോജ്യമാണ്. നല്ല വെയിൽ കിട്ടുന്ന സ്ഥലം തിരഞ്ഞെടുത്തു ചുവന്ന ചീരയോ പച്ച ചീരയോ നടാം.
കറിവേപ്പ്
നമ്മുടെ ഭക്ഷണങ്ങൾക്ക് രുചി പകരുന്ന കറിവേപ്പ് ഒരിക്കൽ നട്ടാൽ ധാരാളം വർഷം വിളവെടുക്കാവുന്നതാണ്. അതുകൊണ്ടുതന്നെ കറിവേപ്പ് നിർബന്ധമായും പച്ചക്കറിത്തോട്ടത്തിൽ നടണം.
വഴുതന
വീട്ടാവശ്യത്തിന് മൂന്നോ നാലോ ഗ്രോബാഗിൽ വഴുതന കൃഷി ചെയ്യാവുന്നതാണ്. ദീർഘകാലം വിളവ് തരുന്ന ഇനമാണ് ഇത്.
When preparing a kitchen garden, it is important to include long-term varieties, leaf-picking varieties, cultivars that can be grown in pandals and varieties that can be harvested quickly.
വെണ്ട
ഒരിക്കൽ നട്ടാൽ മൂന്നുമാസത്തോളം വിളവെടുക്കാൻ സാധിക്കുന്നു. ആനക്കൊമ്പൻ വെണ്ട, ചുവന്ന വെണ്ട തുടങ്ങിയവയുടെ സ്വീകാര്യത കേരളത്തിൽ വർധിച്ചുവരികയാണ്.
വെള്ളരി, മത്തൻ, കുമ്പളം
ഇവയിൽ ഏതെങ്കിലും അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്താൽ രണ്ടുതരത്തിൽ വിളവ് ലഭിക്കും. കായ്ക്ക് പുറമേ ഇതിൻറെ ഇലകളും തോരൻ ആയി ഉപയോഗപ്പെടുത്താം.
Share your comments