ഇന്ത്യയിൽ 1997ൽ ആദ്യമായി മണ്ഡരി യുടെ ആക്രമണം തെങ്ങിൽ റിപ്പോർട്ട് ചെയ്തത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ചെറിയൊരു കീടമാണ് മണ്ഡരി. കാറ്റു വഴിയാണ് പ്രധാനമായും ഒരു തെങ്ങിൽ നിന്ന് മറ്റൊന്നിലേക്ക് ഇത് വ്യാപിക്കുന്നത്. പെൺകീടം മച്ചിങ്ങയുടെ തോടിനുള്ളിൽ ഇരുന്നൂറിലധികം മുട്ടയിടുകയും, പിന്നീട് ഈ മുട്ടവിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങൾ തോടിന് അകത്തിരുന്ന് നീരൂറ്റി കുടിക്കുകയും ചെയ്യുന്നു.
പുഴുവിന്റെ ആകൃതിയിലുള്ള ഇവയ്ക്ക് നാലു കാലുകളും നീരൂറ്റിക്കുടിക്കുവാൻ അനുയോജ്യമായ വദനഭാഗങ്ങളും ഉണ്ട്.
മണ്ഡരിബാധയുടെ പ്രധാന ലക്ഷണങ്ങൾ
2. മച്ചിങ്ങയുടെ പുറത്ത് വെളുത്ത ത്രികോണാകൃതിയിൽ നീളത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുക.
3. തേങ്ങയുടെ വലിപ്പം കുറയുക.
4. തൊണ്ട് വിണ്ടുകീറിയിരിക്കുക.
5. മച്ചിങ്ങ വലുതാകുന്നതോടെ ഇതിൽ കാണപ്പെടുന്ന പാട് ഉണങ്ങിക്കരിഞ്ഞ നിലയിൽ തൊണ്ടിന്റെ പുറത്ത് ചാരനിറത്തിൽ കാണപ്പെടുന്നു. ഇതുകൂടാതെ നീളത്തിലുള്ള വിള്ളലുകളും കാണപ്പെടുന്നു.
നിയന്ത്രണ രീതികൾ
1. മണ്ട വൃത്തിയാക്കുക.
2. അസാഡിറാക്റ്റിൻ 1% വീരത്തിൽ അടങ്ങിയിട്ടുള്ള കീടനാശിനി 4 മില്ലി ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി മച്ചിങ്ങകളുടെയും 4-5 മാസം പ്രായമുള്ള ഇളം തേങ്ങകളുടെ തോടിനു മുകളിൽ വീഴത്തക്കരീതിയിൽ തളിച്ചു കൊടുക്കുക. ഇത് വർഷത്തിൽ മൂന്ന് തവണ ചെയ്യണം. സാധാരണ ഏപ്രിൽ-മെയ്, ഒക്ടോബർ-നവംബർ, ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് ചെയ്യുക.
2. രണ്ട് ശതമാനം വീര്യത്തിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുന്നതും ഉത്തമമാണ്. 50 ഗ്രാം ബാർസോപ്പ് 50 മില്ലി ലിറ്റർ ചെറുചൂടുവെള്ളത്തിൽ ചീകിയിട്ട് ലയിപ്പിക്കുക. ഈ സോപ്പ് വെള്ളത്തിലേക്ക് 200 മില്ലി ലിറ്റർ വേപ്പെണ്ണ ധാരയായി ഒഴിക്കുക. ഒഴിക്കുന്നതിന് ഒപ്പം സോപ്പുവെള്ളം നന്നായി ഇളക്കി കൊണ്ടിരിക്കുകയും വേണം. 200 ഗ്രാം വെളുത്തുള്ളി 300 മില്ലി ലിറ്റർ വെള്ളത്തിൽ അരച്ച് അരിച്ചെടുക്കുക. ഇത് വേപ്പെണ്ണയും സോപ്പും കലർത്തിയ മിശ്രിതത്തിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ ലായനിയിൽ 9 ലിറ്റർ വെള്ളം ചേർത്താൽ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയ്യാറാക്കാം ഇത് അതാത് ദിവസം തന്നെ ഉപയോഗിക്കേണ്ടതാണ്.
3. 5% വീര്യമുള്ള അസാഡിറാക്റ്റിൻ അടങ്ങിയിട്ടുള്ള ജൈവകീടനാശിനി 7.5 മില്ലി ലിറ്റർ തുല്യഅളവിൽ വെള്ളവുമായി ചേർത്ത് വേരിൽ കൂടി നൽകുക. ഇതിന് വണ്ണമുള്ള തെങ്ങിന്റെ വേര് തെരഞ്ഞെടുത്തതിനുശേഷം ചരിച്ചു മുറിക്കുക. മേൽപ്പറഞ്ഞ അനുപാതത്തിൽ കീടനാശിനി ഒരു പോളിത്തീൻ കവർ എടുത്ത് മുറിച്ച വേരിന്റെ അറ്റത്ത് കെട്ടിയിടുക.
Application for not falling withered fruit from coconut tree.
4. വർഷത്തിലൊരിക്കൽ 50 കിലോഗ്രാം/ കാലിവളം, 5 കി.ഗ്രാം വേപ്പിൻ പിണ്ണാക്ക് ഇട്ടു നൽകുന്നത് രോഗ-കീട പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സഹായകമാണ്. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ തെങ്ങിന്റെ തടത്തിൽ പുത ഇട്ട് നൽകുകയും വേണം.
Share your comments