നമ്മുടെ പച്ചക്കറിത്തോട്ടത്തിൽ ഉണ്ടാക്കുന്ന വണ്ടുകളെ ഫലപ്രദമായി നേരിടാൻ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന കെണിയാണ് വാഴത്തട കൊണ്ടുള്ള കെണി.
എങ്ങനെ നിർമ്മിക്കാം
വാഴത്തട 60 സെൻറീമീറ്റർ നീളത്തിൽ മുറിച്ച് അടർത്തിയെടുക്കുക. ഇങ്ങനെ അടർത്തിയെടുത്ത് വാഴക്കുലകൾ മണ്ണിൽ കമഴ്ത്തി ഇടുക.
ഒരേക്കറിന് ഇപ്രകാരം 30 മുതൽ 40 എണ്ണം ആവശ്യമാണ്. വാഴത്തടയുടെ തുറന്ന സ്ഥലത്ത് ജൈവ ഉപാധികളായ ബിവേറിയ ബാസിയാന അല്ലെങ്കിൽ മെറ്റോറൈസിയം മിശ്രിതം തേച്ച് വയ്ക്കുകയാണെങ്കിൽ വണ്ടുകൾ വാഴത്തടയിൽ പ്രവേശിക്കുമ്പോൾ തന്നെ അവർക്ക് പൂപ്പൽബാധ ഏൽക്കുകയും 72 മണിക്കൂറിനുള്ളിൽ ചത്തു പോവുകയും ചെയ്യുന്നു.
വളർച്ചയെത്തിയ പെൺ വണ്ടുകൾ ഭക്ഷിക്കാനും മുട്ടയിടുന്നതിനുമായി ഈ വാഴത്തടയിൽ വന്നു കൂടുകയും അവിടെ മുട്ടയിടുകയും ചെയ്യുന്നു. താമസിയാതെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരികയും തടിക്കഷണങ്ങൾ ഉണങ്ങുന്ന മുറയ്ക്ക് നിർജലീകരണം മൂലം ചത്തു പോവുകയും ചെയ്യും.
മഞ്ഞക്കെണി എങ്ങനെ നിർമ്മിക്കാം
പൂപ്പലുകൾ, വെള്ളീച്ചകൾ, ഇല പേനുകൾ, ചിറകുള്ള വണ്ടുകൾ തുടങ്ങി കീടങ്ങളുടെ വളർച്ചയെത്തിയ പ്രാണികളെ മഞ്ഞക്കെണി വഴി നമുക്ക് പ്രതിരോധിക്കാം. മഞ്ഞ നിറത്തോട് ആകർഷണം ഉള്ള അനേകം കീടങ്ങൾ ഉണ്ട്. മഞ്ഞനിറത്തിലുള്ള ഒരു കാർഡ് കൃഷിയിടത്തിൽ എവിടെയെങ്കിലും വച്ചാൽ ഇത്തരം കീടങ്ങൾ അതിൽ വന്നിരിക്കും. ഈ കാർഡിൽ ഉണക്കാതെ പശയോ ഗ്രീസോ തേച്ചാൽ അതിൽ വന്നിരിക്കുന്ന പ്രാണികൾ ഒട്ടിപ്പിടിച്ച ചലിക്കാൻ കഴിയാതെ ഇല്ലാതാകും. പല വലിപ്പത്തിൽ ഇന്ന് കാർഡുകൾ ലഭ്യമാണ്. 3 മുതൽ 4 കാർഡുകൾ 100 ചതുരശ്ര അടിക്ക് ഉപയോഗിക്കാം. കൂടുതൽ കർഷകർ ഉപയോഗപ്പെടുത്തുന്ന കാർഡിന് സൈസ് 3*5. ഒഴിഞ്ഞ ടിന്ന് കാർഡ് ബോർഡ് അല്ലെങ്കിൽ ചുമരിൽ അല്പം സ്ഥലത്ത് മഞ്ഞ പെയിൻറ് അടിച്ച ഗ്രീസ് പുരട്ടി കെണിയായി ഉപയോഗിക്കാവുന്നതാണ്.
Yellow traps can be used to control pests such as mold, whitefly, leaf lice and winged beetles. There are many pests that are attracted to yellow. If a yellow card is left somewhere in the field, such pests will come into it.
Banana trap is a widely used trap by the farmers to effectively control the beetles that make up our vegetable garden.
വിളയുടെ പച്ച വിതാനത്തിന് ഒരടി മുകളിലായാണ് കാർഡുകൾ സ്ഥാപിക്കേണ്ടത്.
Share your comments