നമ്മുടെ എല്ലാവരുടെയും വീട്ടുവളപ്പിൽ നിറയെ തെങ്ങ് ഉണ്ട്. പക്ഷേ പല കാരണങ്ങൾ കൊണ്ട് കായ്ഫലം നല്ല രീതിയിൽ ലഭ്യമാകുന്നില്ല. ശാസ്ത്രീയമായ വളപ്രയോഗ രീതികൾ ലഭിക്കാത്തതുമൂലമോ, കൊമ്പൻചെല്ലി, വെള്ളീച്ച തുടങ്ങിയവയുടെ ശല്യം മൂലമോ, പലവിധ രോഗങ്ങൾ മൂലമോ തെങ്ങിന് കായ്ഫലം കിട്ടുന്നില്ല. അതുകൊണ്ടുതന്നെ തെങ്ങിന് നൽകേണ്ട ശരിയായ വളപ്രയോഗ രീതികളെ കുറിച്ച് പറയാം
വളപ്രയോഗ രീതികൾ
വേനൽക്കാലത്ത് തെങ്ങിന് നല്ല നന ലഭിച്ചാലേ നല്ല വിളവ് ലഭിക്കുകയുള്ളൂ എന്ന അടിസ്ഥാനപരമായ കാര്യം നമ്മൾ എല്ലാവരും ഓർക്കണം. പൂന്തോട്ടം നനയ്ക്കുന്ന ഒരു വ്യക്തി ഒരിക്കലും തെങ്ങു നനയ്ക്കാൻ ശ്രമിക്കുന്നില്ല. നല്ല നന വേനൽക്കാലത്ത് ലഭിച്ചാലേ തെങ്ങിൽനിന്ന് നല്ല വിളവ് ലഭിക്കുകയുള്ളൂ. ഇതുകൂടാതെ ശാസ്ത്രീയ വളപ്രയോഗ രീതികളും നാം അവലംബിക്കണം. വേനൽക്കാലത്ത് വർഷത്തിലൊരിക്കൽ എന്ന രീതിയിൽ 1 kg ഡോളോമൈറ്റ് തെങ്ങിൻ ചുറ്റുമുള്ള മണ്ണിൽ നൽകാൻ മറക്കരുത്.
ഡോളോമൈറ്റ് നല്കിയാൽ മാത്രം കൂടുതൽ കായ്ഫലം കിട്ടണമെന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ തേങ്ങ ഉണ്ടാകാൻ മെഗ്നീഷ്യം സൾഫേറ്റ് 500 ഗ്രാം കൂടി നൽകണം. കൂടാതെ മറ്റു ജൈവവളങ്ങളും നൽകണം. മഴക്കാല ആരംഭ സമയത്ത് മൂന്ന് വർഷം പ്രായമായ തെങ്ങുകൾക്ക് 10kg ചാണകം,3 kg വേപ്പിൻ പിണ്ണാക്ക് 2kg എല്ലുപൊടി എന്നിവ നന്നായി മിക്സ് ചെയ്തു തെങ്ങിൻ ചുവട്ടിൽ തടമെടുത്തു നൽകുക. ഒരു വർഷം പ്രായമായ തെങ്ങ് ആണെങ്കിൽ മുകളിൽ പറഞ്ഞ ജൈവവള മിശ്രിതത്തിന്റെ മൂന്നിലൊന്ന് നൽകിയാൽ മതി.
All of our backyards are full of coconuts. But for many reasons, the fruit is not available in a good way. Coconut does not bear fruit due to lack of scientific application of fertilizers, horn beetle and whitefly infestation or various diseases. Therefore, we can talk about the proper fertilizer application methods for coconut
മഴക്കാലം കഴിയുന്നതോടുകൂടി 1kg പൊട്ടാഷ് കൂടി നൽകുന്നത് ഉത്തമമാണ്. പലപ്പോഴും നല്ല രീതിയിൽ കായ പിടിക്കാത്തതിന് കാരണം ബോറണിന്റെ അഭാവമാണ് ഇത് പരിഹരിക്കാൻ വിപണിയിൽ ലഭ്യമാകുന്ന ബോറക്സ് 50 ഗ്രാം നൽകണം. ഡിസംബർ ഓടുകൂടി ഒന്നരക്കിലോ കല്ലുപ്പ് തടത്തിൽ ഇട്ടു മൂടിയാൽ നല്ല കായ്ഫലം തെങ്ങിൽ നിന്ന് ലഭ്യമാകും.
ഇക്കൊല്ലം നിങ്ങൾ ഇത് പ്രാവർത്തികമാക്കിയാൽ അടുത്തകൊല്ലം തെങ്ങിൽ നിറയെ കായ്ഫലം ലഭിക്കുമെന്ന കാര്യം തീർച്ചയാണ്.
Share your comments