മൈലാഞ്ചി ഒരു പ്രകൃതിദത്ത ഹെയർ ഡൈ ആയി ഉപയോഗിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ ചെമ്പരത്തി പൂവ് ഉപയോഗിച്ച് നിങ്ങളുടെ തലമുടിക്ക് ചുവപ്പ് കലർന്ന സ്വാഭാവിക നിറം നൽകാൻ കഴിയുമെന്ന കാര്യം നിങ്ങൾക്കറിയാമോ?
ചെമ്പരത്തി പൂവ് കൊണ്ട് നിങ്ങളുടെ മുടി വരണ്ടത്താകാതെ തന്നെ മുടിയുടെ സ്വാഭാവിക നിറത്തിൽ ഒരു കടും ചുവപ്പു നിറം പകർന്നുകൊണ്ട് സൗന്ദര്യം പകരാൻ സാധിക്കുന്നതാണ്. ഇത് നിങ്ങൾ ഉപയോഗിക്കുന്ന സാധാരണ കെമിക്കൽ ഹെയർ ഡൈകളിൽ നിന്ന് വിരുദ്ധമായി മുടി പൊട്ടാതിരിക്കാനും സഹായിക്കും. അത് മാത്രമല്ല, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും, താരൻ ഇല്ലാതാക്കാനും നൂറ്റാണ്ടുകളായി ചെമ്പരത്തി പുഷ്‌പങ്ങൾ ഒരു ഉത്തമ പരിഹാരമായി ഉപയോഗിച്ചുവരുന്നുണ്ട്.
ചെമ്പരത്തി ഹെയർ ഡൈ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
ചുവന്ന ചെമ്പരത്തിപ്പൂ ഇതളുകൾ (ഒരു കപ്പ്)
വെള്ളം (രണ്ടു കപ്പ്)
സ്പ്രേ കുപ്പി
ചീപ്പ്
തയ്യാറേക്കേണ്ട രീതി
ഒരു പാത്രം വെള്ളം തിളപ്പിക്കുക. തിളപ്പിച്ചുകഴിഞ്ഞാൽ, ഈ ചൂടുവെള്ളത്തിലേക്ക് ചെമ്പരത്തി പൂവിൻറെ ഇതളുകൾ ചേർത്ത് കുറച്ചു നേരം വീണ്ടും തിളപ്പിക്കുക. നല്ല തിളക്കുന്ന ചൂടുവെള്ളത്തിൽ ചെമ്പരത്തിയുടെ ദളങ്ങൾ കുതിരുവാൻ അനുവദിക്കുക. ശേഷം stove ഓഫ് ചെയ്യുക. ഈ ദളങ്ങൾ 10 മുതൽ 15 മിനിറ്റ് നേരം തണുക്കുന്നതുവരെ വെള്ളത്തിൽ കുതിർക്കണം. ശേഷം, ഈ മിശ്രിതം അരിച്ചെടുത്ത് മുറിയിലെ ഊഷ്മാവിൽ തണുപ്പിക്കുക. തണുത്തുകഴിഞ്ഞാൽ, ഈ ദ്രാവകം ഒരു സ്പ്രേ കുപ്പിയിൽ മാറ്റുക. ചെമ്പരത്തിപ്പൂ ഹെയർ കളർ തയ്യാറായി കഴിഞ്ഞു.
ഉപയോഗിക്കേണ്ട വിധം
വൃത്തിയുള്ളതും നന്നായി ഉണങ്ങിയതുമായ മുടിയിൽ ചെമ്പരത്തി വെള്ളം സ്പ്രേ ചെയ്യുക. എന്നിട്ട് നീളത്തിൽ മുടിയുടെ എല്ലായിടത്തും നിറം എത്തുന്ന വിധത്തിൽ ഒരു ചീപ്പ് കൊണ്ട് മുടി ചീവുക. മുടിയുടെ ചില ഭാഗങ്ങളിൽ ഹൈലൈറ്റുകൾ പോലെ നിറം പകരാനും നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഈ ചെമ്പരത്തി പൂവിൻറെ നിറം നിങ്ങളുടെ തലമുടിയിൽ ഒരു മണിക്കൂറോ അതിൽ കൂടുതലോ നേരം അനക്കാതെ വെയ്ക്കുക. അതിനുശേഷം മുടി സാധാരണ വെള്ളത്തിൽ കഴുകുക. നിറം മുടിയിലേക്ക് ചേരുവാനും ഉണങ്ങുവാനുമായി നിങ്ങളുടെ മുടി വെയിലത്ത് ഉണക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിപണിയില്‍ ചെമ്പരത്തിപ്പൂവിന് കിലോ 350 രൂപ, പൗഡറിന് 1000 രൂപ
#Farmer#Agriculture#Flower#Krishi#FTB
Share your comments