അക്വാപോണിക്സ് കൃഷിരീതി ഇന്ന് പ്രചാരം ഏറിവരികയാണ്. മത്സ്യകൃഷി യോടൊപ്പം പച്ചക്കറി കൃഷി ചെയ്യാമെന്നത് അക്വാപോണിക്സ് കൃഷിയുടെ സ്വീകാര്യത വർദ്ധിക്കാൻ കാരണമായി. മത്സ്യം വളർത്തുന്ന ടാങ്കിൽ നിന്നുള്ള പോഷകസമ്പുഷ്ടമായ വെള്ളം ചെടികളുടെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുതാൻ ഇതുവഴി സാധിക്കുന്നു. ഈയടുത്ത കാലത്ത് കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തിയ പരീക്ഷണത്തിൽ അക്വപോണിക്സിൽ ഏറ്റവും നന്നായി വളരുന്ന സുഗന്ധവിളകൾ ആണ് ഇഞ്ചിയും കുരുമുളകും എന്ന് കണ്ടെത്തിയിരിക്കുന്നു.
ഇതുകൂടാതെ പുതീന അടക്കം ഉള്ള എല്ലാത്തരത്തിലുള്ള ഇലക്കറി വർഗങ്ങളും അക്വാപോണിക്സ് രീതിയിൽ നന്നായി കൃഷി ചെയ്യാം. സാധാരണയായി ഏറ്റവും കൂടുതൽ ആളുകൾ വെണ്ട, വഴുതന,പച്ചമുളക്, തക്കാളി, പീച്ചിൽ തുടങ്ങിയവയാണ് അക്വാപോണിക്സ് കൃഷിരീതിയിൽ ധാരാളമായി കൃഷി ചെയ്തു വരുന്നത്. കുരുമുളക് കൃഷിയിൽ കുറ്റികുരുമുളക് ആണ് സാധാരണ കുരുമുളക് വള്ളിയേക്കാൾ കൂടുതൽ അനുയോജ്യമെന്ന് കണ്ടെത്തിയിരിക്കുന്നു.
ചട്ടികളിൽ വളർത്തുന്നതുപോലെ ഈ രീതിയിലും കുറ്റികുരുമുളകിൽ നന്നായി തിരികളും കായ്കളും ഉണ്ടാകും. കാർഷിക ഗവേഷണ കേന്ദ്രത്തിന് മൂന്നുവർഷത്തെ പഠനകാലയളവിൽ വേരുകൾ വെള്ളത്തിൽ പൂർണമായും ആയിട്ട് പോലും ദ്രുതവാട്ടം ബാധിക്കുന്നതായി കണ്ടില്ല. ഇതുകൂടാതെ ഇഞ്ചിയും, മഞ്ഞളും അക്വാപോണിക്സ് രീതി വഴി നന്നായി ഉത്പാദിപ്പിക്കാൻ സാധിക്കും. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ കാണാറുള്ള മൂട് ചീയൽ രോഗം ഇവയുടെ കിഴങ്ങുകൾ വെള്ളത്തിനടിയിൽ വളർന്നപ്പോൾ പോലും ബാധിച്ചില്ല. ഇഞ്ചിൽ നിന്ന് ഈ രീതിയിൽ കൃഷി ചെയ്തപ്പോൾ ധാരാളം വിളവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നു. ഈ രീതിയിൽ കൃഷി ധാരാളം മുകുളങ്ങളോട് കൂടിയ കിഴങ്ങുകൾ ഉണ്ടാകുന്നു. ഇതിൽനിന്ന് മുകുളങ്ങൾ ഏർപ്പെടുത്തിയാൽ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കാനുള്ള ന്യൂതന രീതി ആയ പോട്രെ അഥവാ ഒറ്റ മുകള സമ്പ്രദായത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ രീതിയിൽ കൃഷി ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മത്സ്യങ്ങളുടെ വളർച്ച,ജലത്തിൻറെ രാസഘടന, മത്സ്യങ്ങളുടെ ചെടികളുടെയും ആരോഗ്യം തുടങ്ങിയവയാണ്.
Aquaponics farming is gaining popularity today. The fact that vegetables can be grown alongside fish farming has led to an increase in the acceptance of aquaponics farming.
ഏതു ചെടി നട്ടാലും അതിനാവശ്യമായ പോഷകാംശം നിറഞ്ഞ് വെള്ളം ഈ രീതി വഴി ലഭ്യമാകുന്നതുകൊണ്ട് പോഷകങ്ങൾ വീണ്ടും ഇതിൽ ചേർക്കേണ്ട കാര്യമില്ല. വിളകളിൽ പോഷകമ്മി രോഗങ്ങൾ വന്നാൽ പോലും ഇല പോഷണം വഴി അത് പരിഹരിക്കപ്പെടുന്നു. ഈ രീതിയിൽ കൃഷി ചെയ്താൽ രോഗകീട ബാധകൾ നന്നേ കുറവായിരിക്കും. ഇതിന് ഉൽപ്പന്നങ്ങൾ പൂർണ്ണമായും ജൈവമാണെന്ന് ഉറപ്പിക്കുകയും ചെയ്യാം.
Share your comments