മനോഹരമായ ഉദ്യാനങ്ങൾ ഒരുക്കി വീടിന് അഴകേകുന്ന നമ്മളിൽ പലരും വീട്ടുവളപ്പിൽ ഫല വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ അധികം താല്പര്യം കാണിക്കാറില്ല. എന്നാൽ ശുദ്ധവായു ലഭ്യമാക്കുവാനും, നമ്മുടെ അകത്തളങ്ങളിൽ കുളിർമ പകരുവാനും വീടിനോട് ചേർന്ന് ഒരു ഫലവൃക്ഷ തോട്ടം നിർമ്മിച്ചു നോക്കൂ, ആരോഗ്യത്തിനും ആദായത്തിനും ഇത് വഴിയൊരുക്കും.
Most of us have a laid back attitude when it comes to painting a picture about our home garden. But to provide fresh air and to keep our interiors warm, try building a fruit orchard next to your house, which will lead to health and income.
വീട്ടുവളപ്പിൽ ആദ്യം എന്തൊക്കെ നടാം?
വീട്ടുവളപ്പിൽ തീർച്ചയായും നട്ടു പിടിപ്പിക്കേണ്ട ഫലവൃക്ഷങ്ങൾ ആണ് പ്ലാവും മാവും. ഇന്ന് മൂന്നുവർഷം കൊണ്ട് വിളവ് തരുന്ന നല്ലയിനം ഒട്ടു മാവുകളും പ്ലാവുകളും അംഗീകൃത നഴ്സറികളിൽ ലഭ്യമാണ്. ഇവ നമ്മുടെ വീടിനെ കടുത്ത വേനലിൽ നിന്ന് സംരക്ഷണം ഒരുക്കുന്നു. മുറ്റത്ത് ഒരു മാവും പ്ലാവും നിൽക്കുന്നത് നമ്മുടെ വീടിൻറെ ഐശ്വര്യത്തിൻറെ ഭാഗമായി വിശ്വസിച്ചിരുന്ന ഒരു പഴയ തലമുറ ഇവിടെ ഉണ്ടായിരുന്നു. തണൽമരം എന്ന രീതിയിൽ മാത്രമല്ല ഫലവൃക്ഷം എന്ന നിലയിലും അലങ്കാര വൃക്ഷം എന്ന നിലയിലും ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.
ജൈവാംശം ഉള്ള ഏതു മണ്ണിലും ഒട്ടു തൈകൾ വച്ചു പിടിപ്പിച്ചാൽ പെട്ടെന്നുതന്നെ കായ്ഫലം ലഭ്യമാകുന്നു. ഒരു മീറ്റർ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴികളിൽ ചാണകവും മേൽമണ്ണും കൂട്ടിക്കലർത്തി പകുതിയോളം നിറച്ച് തൈ വച്ചു പിടിപ്പിക്കാം. മൂന്നുവർഷത്തിനുശേഷം നല്ല കായ്ഫലം ലഭ്യമാകും. ഇത് വിപണിയിലേക്ക് എത്തിച്ചാൽ അതിൽ നിന്ന് നല്ലൊരു വരുമാനവും നമ്മൾക്ക് ഉണ്ടാക്കാം.
മാവും പ്ലാവും മാത്രമല്ല അലങ്കാരസസ്യമായും ഫല സസ്യമായും നട്ടുപിടിപ്പിക്കുന്ന ഒന്നാണ് പാഷൻഫ്രൂട്ട്. മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങൾ, ധാന്യകം, കാൽസ്യം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ഫാഷൻഫ്രൂട്ട് ആരോഗ്യദായകമാണ്. വിപണിയിലും വൻ ഡിമാൻഡാണ് ഇവയ്ക്ക്. വീട്ടുമുറ്റത്ത് പന്തലൊരുക്കി ഫാഷൻ ഫ്രൂട്ട് കൃഷിയിറക്കാം. വള്ളിപ്പടർപ്പിൽ തൂങ്ങിയാടുന്ന പാഷൻഫ്രൂട്ട് നയനമനോഹരം മാത്രമല്ല വരുമാനം ഉറപ്പിക്കുന്ന കനി കൂടിയാണ്.
ഇതുപോലെ തന്നെ കൃഷി ഒരുക്കുന്ന ഒന്നാണ് റെഡ് ലേഡി പപ്പായ. വിപണിയിൽ ആവശ്യക്കാർ ഏറെ ആയതിനാൽ വീടിനോട് ചേർന്ന് ചെറിയ സ്ഥലത്ത് സൂര്യപ്രകാശം ലഭ്യമാകുന്ന ഇടം തെരഞ്ഞെടുത്തു ലേഡി പപ്പായ കൃഷി ഒരുക്കാം.
ഇതു കൂടാതെ മറ്റു വിദേശ ഫലവർഗങ്ങൾ ആയ റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, ബറാബ തുടങ്ങിയവയും വീടിനോട് ചേർന്ന് കൃഷി ആരംഭിക്കാവുന്നതാണ്. രണ്ടുവർഷം ആവുമ്പോഴേക്കും ഫലം തരുന്ന സപ്പോട്ട തൈകൾ വീട്ടുവളപ്പിൽ വച്ച് പിടിപ്പിച്ചാൽ വർഷം മുഴുവൻ കായ്കൾ ലഭ്യമാകും.
മെയ് -ജൂൺ മാസങ്ങളിൽ നല്ല വിളവ് ഇതിൽനിന്ന് പ്രതീക്ഷിക്കാം. മാംസ്യം, കൊഴുപ്പ്, ധാന്യകം, കാൽസ്യം, ജീവകം എ സി തുടങ്ങിയവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. ആത്തചക്ക എന്ന പേരിലറിയപ്പെടുന്ന സീതപ്പഴവും നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങി കൃഷി ചെയ്യാം. വിത്തുകൾ ശേഖരിച്ച് നല്ലവണ്ണം ഉണക്കിയെടുത്തു രണ്ടു മൂന്നു മാസം സൂക്ഷിച്ച് അതിനുശേഷമാണ് പാകി മുളപ്പിക്കുന്നത്. ഒരു വർഷത്തിനുശേഷം തൈകൾ മാറ്റി നടാം. നല്ല രീതിയിൽ നനയും, വളപ്രയോഗം നടത്തിയാൽ മൂന്നാം വർഷം തന്നെ കായ്ച്ച് തുടങ്ങും.
Share your comments