കൂടുതൽ വിളവ് തരുന്നവയാണ് ഹൈബ്രിഡ് പച്ചക്കറി വിത്തിനങ്ങൾ. ഹൈടെക് കൃഷി ഇഷ്ടപ്പെടുന്ന ഏവരും സങ്കരയിനം പച്ചക്കറിവിത്തുകൾ ആണ് കൂടുതൽ വിളവ് ലഭിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. എല്ലാ വിളകളുടെയും സങ്കരയിനം വിത്തുകൾ നമ്മുടെ അടുത്തുള്ള കാർഷിക അംഗീകൃത സ്ഥാപനങ്ങൾ വഴി ലഭ്യമാകും. മുളകിലും വഴുതനങ്ങയിലും തക്കാളിയിലും പൊതുവായി ഉപയോഗപ്പെടുത്തുന്ന സങ്കരയിനങ്ങൾ താഴെ ചേർക്കുന്നു.
- തക്കാളി-അക്കോ രക്ഷക്ക്, ശിവ, സ്വരക്ഷ -F1
- മുളക്- സിറ, നവതേജ്, ഹൈബ്രിഡ്
- ബ്രാഡ്ജി
- വഴുതന -ഹൈബ്രിഡ് ടാപ് ലോങ്ങ് ഗ്രീൻ
മുകളിൽ പറഞ്ഞ ഹൈബ്രിഡ് തൈകൾ പലപ്പോഴും ഗ്രാഫ്റ്റ് ചെയ്ത നട്ടാൽ കൂടുതൽ വിളവ് ലഭിക്കുന്നതായി കർഷകർ പറയുന്നുണ്ട്. സങ്കരയിനം മുളക് തൈകൾ ഉജ്ജ്വല എന്ന മുളകിന്റെ തൈകളിലാണ് സാധാരണ ഒട്ടിക്കുന്നത്. മുകളിൽ പറഞ്ഞ ഇനങ്ങൾ എല്ലാം വാട്ടരോഗത്തെ പ്രതിരോധിക്കുകയാണ്. വഴുതന തക്കാളി എന്നിവയുടെ സങ്കരയിനം തൈകൾ, ചുണ്ട, ഹരിത വഴുതന എന്നിവയിലാണ് ഒട്ടിക്കുക.
- പടവലം- വൈറ്റ് ഗ്ലോറി, മഹി വെഞ്ചുറ
- കാബേജ്- ശ്രീഗണേശ്, എൻ എസ് 160, 183, 43
- പാവൽ -വൈറ്റ് വിവേക്
- വള്ളിപ്പയർ -ഹൈബ്രിഡ് ലോങ്ങ് ബീൻ F-1
- കോളിഫ്ലവർ -എൻ എസ് 60,245, ഹിമാനി
- വെണ്ട -കെബിഎച്ച് പ്രീതി, മഹി 55,64
ഇവയുടെ തൈകൾ ആദ്യം പോട്രെകളിൽ തയ്യാറാക്കുക ചകിരിച്ചോറ്, വെർമികുലെറ്റ്, പെർലൈറ്റ് എന്നിവ 3:1:1 അനുപാതത്തിൽ നിറയ്ക്കുക. ഒരു അറയിൽ ഒരു വിത്ത് വീതം പാകണം തൈകൾ മുളച്ചു ഒരാഴ്ച ആകുമ്പോൾ 20 ഗ്രാം സുഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിൽ ഒഴിച്ചുകൊടുക്കുക. 3 ഗ്രാം19-19-19 വളം ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് കലക്കി ഒരാഴ്ച രണ്ടുതവണ സ്പ്രേ ചെയ്യണം. ഇത് കരുത്തുള്ള തൈകൾ ലഭിക്കാൻ കാരണമാകും. തൈകൾ ഏകദേശം 30 ദിവസത്തിൽ നടത്താൻ തയ്യാറാകും. നടുന്നതിന് 10 ദിവസം മുൻപ് 0. 4 മില്ലി ലിറ്റർ കോൺഫിഡോൾ ഒരു ലിറ്റർ വെള്ളത്തിൽ എന്ന കണക്കിന് സ്പ്രേ ചെയ്താൽ വൈറസ് രോഗങ്ങൾ, കുരുടിപ്പ് എന്നിവയെ മാറ്റാം.
Hybrid vegetable seeds are more productive. Everyone who loves high-tech farming uses hybrid vegetables to get higher yields.
അതിനുശേഷം ആവശ്യത്തിന് ഏരികൾ എടുത്ത് അതിൽ ഒരു സെന്റിൽ ഒരു ടൺ എന്ന കണക്കിൽ ജൈവവളം ചേർക്കണം. തുള്ളിനന ലൈനുകൾ ഇവിടെ വിന്യസിക്കണം. അതിനുശേഷം എൽഡിപിഇ ഷീറ്റുകൾ വിരിക്കുക. ഷീറ്റിന് അടിയിൽ കറുപ്പും മുകളിൽ ചാരനിറവും ആണ് വരുക. ആദ്യ മൂന്നു ദിവസം തുള്ളിനന സംവിധാനം നാലാം ദിവസം മുതൽ ഇടവിട്ട് തുള്ളിനന യിലൂടെ രാസവളങ്ങളും നൽകാം. കളകൾ ഇല്ലാതാക്കാനും ചെടികൾക്ക് വായുസഞ്ചാരം ലഭ്യമാകുന്നതും ഉറപ്പാക്കണം.
Share your comments