1. Organic Farming

കാർഷിക പ്രവർത്തനങ്ങൾക്ക് പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ചുള്ള ബദൽ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണം. കൃഷിമന്ത്രി പി.പ്രസാദ്.

സൗരോർജ്ജം ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് ബദൽ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി പ്രസാദ്.

Arun T
agriculture minister
എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ശില്പശാലകളുടെ കൃഷി മന്ത്രി പി പ്രസാദ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

സൗരോർജ്ജം ഉൾപ്പെടെയുള്ള പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി കാർഷിക മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് ബദൽ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതിയിലൂടെ കൃഷിവകുപ്പ് നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയിൽ കാലാവസ്ഥ അതിജീവനശേഷിയും ഊർജ്ജ കാര്യക്ഷമതയും എന്ന വിഷയത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ, ഊർജ്ജം, കൃഷി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മണ്ണ്, കൃഷിയിടത്തിന്റെ ഭൂപ്രകൃതി, കാലാവസ്ഥ എന്നിവ കൃഷിയുടെ വികാസത്തിൽ പ്രാധാന്യമുണ്ടായിട്ടുള്ള ഘടകങ്ങളാണ്. പഴയ കാലങ്ങളിലെ കൃഷിരീതികൾക്കും കാലാവസ്ഥയ്ക്കും അനുസൃതമായി കാർഷിക കലണ്ടറും കൃഷി പഴഞ്ചൊല്ലുകളും കേരളത്തിൽ രൂപപ്പെട്ടു. കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഫലമായി കാർഷികോല്പപാദനത്തിൽ കുറവ് വരുന്നതിന് കാരണമായിട്ടുണ്ട്. അതുപോലെ യുദ്ധങ്ങൾ കാരണം വളങ്ങളും മറ്റ് ഉത്പാദന ഉപാധികളും കർഷകർക്ക് ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ കാർഷിക മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ മറികടക്കുവാൻ കർഷകരുടെയൊപ്പം വിവിധ വികസന പ്രവർത്തനങ്ങൾ കൃഷിവകുപ്പ് നടത്തിവരുന്നു എന്ന് കൃഷിമന്ത്രി പറഞ്ഞു. പ്രദേശത്തിന്റെ ഭൂ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള കൃഷി രീതികളും പദ്ധതികളുമാണ് നമുക്കാവശ്യം. കൃഷിയുടെ ആസൂത്രണം കൃഷിയിടങ്ങളിൽ വച്ച് നടത്തുന്ന തരത്തിൽ കൃഷിയിടാധിഷ്ഠിത ആസൂത്രണ പദ്ധതി കൃഷിവകുപ്പ് നടപ്പിലാക്കി. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം ആരംഭിച്ചത് കേരളത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിലെ കൃഷി രീതി സമ്പ്രദായത്തിൽ വലിയ മാറ്റം കൊണ്ടുവന്ന് ഉൽപാദന വർദ്ധനവ് സാധ്യമാക്കണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഊർജ്ജവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വിവിധ കാർഷിക ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക കർഷകരുടെ ഉത്പന്നങ്ങൾക്ക് ലഭിക്കേണ്ട ന്യായവില ലഭ്യമാകുന്നില്ല. പ്രിസിഷൻ ഫാമിംഗ് ഉൾപ്പെടെയുള്ള വിവിധ നവീന സാങ്കേതികവിദ്യകൾ കർഷകരിലേക്കെത്തിച്ച് ഉത്പാദന വർദ്ധനവിനൊപ്പം ഊർജ്ജ സംരക്ഷണം നടത്തുകയും ചെയ്യാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭക്ഷണം ഉത്പാദിപ്പിക്കുന്ന കർഷകരും രാഷ്ട്ര സേവകരാണെന്ന് മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിലെ ഊർജ്ജ കാര്യക്ഷമതയെ കുറിച്ച് ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി അഡീഷണൽ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ എസ്, ഇ.എം.സി. ഡയറക്ടർ ഇൻ ചാർജ് ജോൺസൺ ഡാനിയേൽ, അസർ സ്റ്റേറ്റ് ക്ലൈമറ്റ് ആക്ഷൻ ഡയറക്ടർ പ്രിയ പിള്ള എന്നിവർ സംസാരിച്ചു. കാർഷിക മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കാലാവസ്ഥ പ്രതിരോധശേഷിയും ഊർജ്ജ കാര്യക്ഷമതയും കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തിൽ തണൽ സ്ഥാപക അംഗം ഉഷ ശൂലപാണി വിഷയാവതരണം നടത്തി. തുടർന്ന് ഈ വിഷയത്തിന് സഹായകരമാകുന്ന വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവതരണവും ചർച്ചയും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, കാർഷിക മേഖലയിലെ എൻജിനീയർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, കാർഷിക സർവകലാശാലയിലെയും കൃഷിവിജ്ഞാന കേന്ദ്രത്തിലെയും ശാസ്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Agriculture minister P Prasad Inagurates energy efficient seminar

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds