Organic Farming

ബയോഗ്യാസ് സ്ലറി കൃഷിക്ക് ഉപയോഗിക്കാൻ പാടില്ലെ?

ബയോഗ്യാസ് സ്ലറി കൃഷിക്ക് ഉപയോഗിക്കാൻ പാടില്ലെ?

ബയോഗ്യാസ് തികച്ചും ചെലവ് കുറഞ്ഞ രീതിയിൽ ജൈവ വസ്തുക്കളിൽ നിന്ന് ഉല്പാദിപ്പിച്ചെടുക്കുന്നതാണ്.

ബയോഗ്യാസ് പ്ലാന്റിൽ പശുവിൻ ചാണകവും മറ്റും പ്രയോജനപ്പെടുത്തി, ബയോഗ്യാസ് ഉല്പാദിപ്പിച്ചതിന് ശേഷം പുറന്തള്ളപ്പെടുന്ന അവശിഷ്ടമായ സ്ലറി യാതൊരു വിധ ഉപയോഗവുമില്ലാത്ത വെറും മാലിന്യമാണന്ന തെറ്റിദ്ധാരണ ചിലർക്കൊക്കെയുണ്ട്. എന്നാൽ ആ ധാരണ തെറ്റാണ്.

പൂർണ്ണമായും രോഗാണു മുക്തവും ഗുണമേന്മയുള്ളതുമായ ജൈവവളമാണ് ബയോഗ്യാസ് സ്ലറി. സാധാരണ ചാണകത്തിലുള്ള ഹ്യൂമസിനേക്കാൾ കൂടിയ അളവിലാണ് സ്ലറിയിൽ ഹ്യൂമസ് കാണപ്പെടുന്നത്.

പ്ലാന്റിൽ ഗ്യാസ് ഉല്പാദിപ്പിക്കപ്പെടുന്നതിന് ചാണകത്തിലെ 27 ശതമാനം മാത്രമാണ് ഉപയോഗിക്കുക. ബാക്കിയുള്ള 73 ശതമാനവും സ്ലറിയിലൂടെ മികച്ചൊരു ജൈവ വളമായ് മാറ്റപ്പെടുകയാണ്.

ബയോഗ്യാസ് സ്ലറിയുടെ ഗുണങ്ങൾ എന്തൊക്കെ

കുറഞ്ഞ സമയത്തിനുള്ളിൽ സ്ലറി ലഭ്യമാക്കുവാൻ കഴിയുന്നതോടൊപ്പം സ്ലറിയിൽ ദുർഗന്ധവും ഉണ്ടായിരിക്കില്ല

പ്ലാന്റിൽ വായു അഭാവത്തിലുള്ള പ്രവർത്തനം മൂലം, കൃഷിക്ക് തടസ്സമാകുന്ന കളകളുടെ വിത്തുകൾ നശിക്കപ്പെടുന്നതോടൊപ്പം, ചെടികളെ ബാധിക്കാവുന്ന രോഗാണുക്കളും നശിപ്പിക്കപ്പെടുന്നു.

സ്ലറിയിൽ ജീവാണുക്കളും കൂടുതലാണ്. വളരെ കൂടിയ അളവിലാണ് ജൈവവളം സ്ലറിയിൽ അടങ്ങിയിരിക്കുന്നത്.


English Summary: bio gas using cultivation

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine