1. Organic Farming

കറിവേപ്പിന്റെ ഒരു വർഷം പ്രായമായ തൈകളാണ് നടാൻ ഉപയോഗിക്കേണ്ടത്

ആഹാരത്തിന് സ്വാദ്പകരുന്നതോടൊപ്പം പോഷകസമ്പന്നമായ ഒരു ഇലക്കറി കൂടിയാണ് കറിവേപ്പ്. കറിവേപ്പിന്റെ വിവിധ സസ്യഭാഗങ്ങൾ കൺകണ്ട ഔഷധങ്ങൾ കൂടിയാണ്. വിരശല്യം മൂലം വിഷമിക്കുന്ന ഇള മുറക്കാർക്ക് കറിവേപ്പില മോരിൽ അരച്ച് സേവിക്കാമത്രേ.

Arun T
കറിവേപ്പ്
കറിവേപ്പ്

ആഹാരത്തിന് സ്വാദ്പകരുന്നതോടൊപ്പം പോഷകസമ്പന്നമായ ഒരു ഇലക്കറി കൂടിയാണ് കറിവേപ്പ്. കറിവേപ്പിന്റെ വിവിധ സസ്യഭാഗങ്ങൾ കൺകണ്ട ഔഷധങ്ങൾ കൂടിയാണ്. വിരശല്യം മൂലം വിഷമിക്കുന്ന ഇള മുറക്കാർക്ക് കറിവേപ്പില മോരിൽ അരച്ച് സേവിക്കാമത്രേ. ഇലയും വേരും മികച്ച വേദനസംഹാരികളാണ്. പുറംതൊലി വിഷഹരമാണ്. ഛർദി, ആമാശയസംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിൽസയ്ക്കും കറിവേപ്പ് ഒറ്റമൂലിയാണ്.

വിത്ത് പാകിമുളപ്പിച്ച് വിത്ത് പാകിമുളപ്പിച്ച് പറിച്ചുനടാം. ഒരു വർഷം പ്രായമായ തൈകളാണ് നടാൻ ഉപയോഗിക്കേണ്ടത്. 60 സെ.മീ. നീളം, വീതി, താഴ്ച എന്ന കണക്കിൽ കുഴി തയാറാക്കി മേൽമണ്ണും ഉണങ്ങിയ ജൈവവളവും കൂട്ടി കുഴി നിറയ്ക്കണം. നടീൽ കഴിഞ്ഞ് താങ്ങും നനയും ആവശ്യാനുസരണം നടത്തണം. രണ്ടു ചെടികൾ തമ്മിൽ ചുരുങ്ങിയത് ഒന്നര മീറ്റർ അകലം ക്രമീകരിക്കണം. മേയ്-ജൂൺ മാസം തൈകൾ പറിച്ചു നടാം.

ഉദ്ദേശം ഒന്നര മീറ്റർ ഉയരത്തിൽ വളർന്നുകഴിഞ്ഞാൽ ഉയരം കുറച്ച് പടർന്നു വളരുവാൻ വേണ്ടി മേലോട്ട് വളരുന്ന പ്രധാന മുകുളം മുറിച്ചു വിടുക. പടർന്ന് വളരുന്നതോടൊപ്പം ഒരു വർഷം കഴിഞ്ഞാൽ വളർച്ചയുടെ തോത് നിരീക്ഷിച്ച് വിളവെടുപ്പും നടത്താം.

വെള്ളക്കെട്ട് തീരെ ഇഷ്ടപ്പെടാത്ത ചെടിയാണ് കറിവേപ്പ്. വേനൽ കഠിനമായാൽ നേരിയ തോതിൽ നന വേണ്ടിവരും, ചെടിവളർച്ചയുടെ തോത് നിരീക്ഷിച്ച് 50 മുതൽ 75 കിലോ ജൈവവളം മേൽമണ്ണുമായി കലർത്തി തടത്തിൽ ചേർക്കുക. ജൈവവളവും മേൽമണ്ണും ചേർന്ന മിശ്രിതം വേരുകൾക്ക് കേടുവരാതെ ഒരു മീറ്റർ ചുറ്റളവിൽ മേൽമണ്ണിൽ ഇളക്കി ചേർക്കേണ്ടതാണ്. ആവശ്യത്തിന് സൂര്യപ്രകാശം വേണം. തണൽ കിട രോഗങ്ങളെ വിളിച്ചു വരുത്തും. വെള്ളവും വളവും വെളിച്ചവും ക്രമീകരി ക്കുന്നതു വഴി നല്ല വളർച്ച ലഭിക്കും. വിളവെടുപ്പിലൂടെ വളർച്ചയുടെ തോതും ചെടിയുടെ ആകൃതിയും ക്രമീകരിക്കാം.

English Summary: Curry leaves one year plant is used for pla

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds