1. Organic Farming

ജൈവ കീട നിയന്ത്രണം വാണിജ്യകൃഷിക്ക് പര്യാപ്തമോ?

ജൈവ കീട നിയന്ത്രണം വളരെ സാവധാനം മാത്രമേ പ്രവർത്തിക്കൂ. കൂടാതെ കീടങ്ങളെ ഉന്മൂല നാശനം വരുത്തുകയുമില്ല. അതുകൊണ്ടു തന്നെ ഈ രീതി സ്വീകരിക്കുന്ന കൃഷിക്കാർ വിളവിൽ പരാജയപ്പെടുകയാണ്. ജൈവ കീടനാശിനി പ്രയോഗം തുടങ്ങിയാൽ പിന്നീട് രാസകീടനാശിനി ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ ജൈവിക നിയന്ത്രണം പ്രവചനാതീതമാണെന്നാണ് കർഷകർ പറയുന്നത്. Organic pest control works very slowly. And does not destroy pests. Therefore, farmers who adopt this method are failing to harvest. Once the application of bio-pesticides is started, the chemical pesticides can no longer be used. Therefore, farmers say that biological control is unpredictable.

K B Bainda
വളരെ ചെലവ് കുറവാണ് ജൈവ കീട നിയന്ത്രണ മാർഗങ്ങൾക്ക്
വളരെ ചെലവ് കുറവാണ് ജൈവ കീട നിയന്ത്രണ മാർഗങ്ങൾക്ക്

അല്ല എന്ന് പറയേണ്ടി വരും. നിഷേധമായി പറയുകയല്ല. ജൈവ കൃഷി തന്നെയാണ് ആരോഗ്യത്തിനു നല്ലതും. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഏതൊരാളും രാസവളം അന്വേഷിച്ചു പോകുന്ന വിധമാണ് നീരൂറ്റി കുടിക്കുന്ന പ്രാണികൾ, മുഞ്ഞ എന്നിവയുടെ ആക്രമണം.

കപ്പയ്‌ക്ക്‌ ഇടവിളയായി ചെയ്ത പയർ കൃഷിയിൽ ഇത്തവണ പൂർണ്ണമായും ജൈവ കീട നിയന്ത്രണമാർഗമാണ്‌ നടത്തിയത്. കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ കുറവ് വിളവ് ലഭിച്ചു എന്ന് മാത്രമല്ല നീരൂറ്റി കുടിക്കുന്ന പുഴുക്കൾ, മുഞ്ഞ എന്നിവയുടെ ആക്രമണം പയറിനെ വല്ലാതെ ബാധിച്ചു.

ജൈവ കീട നിയന്ത്രണം വളരെ സാവധാനം മാത്രമേ പ്രവർത്തിക്കൂ. കൂടാതെ കീടങ്ങളെ ഉന്മൂല നാശനം വരുത്തുകയുമില്ല. അതുകൊണ്ടു തന്നെ ഈ രീതി സ്വീകരിക്കുന്ന കൃഷിക്കാർ വിളവിൽ പരാജയപ്പെടുകയാണ്. ജൈവ കീടനാശിനി പ്രയോഗം തുടങ്ങിയാൽ പിന്നീട് രാസകീടനാശിനി ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ ജൈവിക നിയന്ത്രണം പ്രവചനാതീതമാണെന്നാണ് കർഷകർ പറയുന്നത്. Organic pest control works very slowly. And does not destroy pests. Therefore, farmers who adopt this method are failing to harvest. Once the application of bio-pesticides is started, the chemical pesticides can no longer be used. Therefore, farmers say that biological control is unpredictable.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനും പരിസര മലിനീകരണം തടയാനും ജൈവ കീടനാശിനിക്കു മാത്രമേ കഴിയൂ. പ്രകൃതിയുടെ മിത്രമാണ് ജൈവ കീടനാശിനി. മനുഷ്യനോ മൃഗങ്ങൾക്കോ വഷബാധയുണ്ടാകാതിരിക്കാനും മറ്റു പാർശ്വ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകാതിരിക്കാനും ജൈവ കീടനിയന്ത്രണം വഴിയേ കഴിയൂ.വളരെ ചെലവ് കുറവാണ് ജൈവ കീട നിയന്ത്രണ മാർഗങ്ങൾക്ക്. അതെ, ജൈവ കീട നിയന്ത്രണ മാർഗങ്ങൾക്കു ചില പോരായ്മകളുണ്ടായിരിക്കാം എന്നാൽ പ്രകൃതിയുടെ താളം തെറ്റാതെയുള്ള സന്തുലിതമായ കൃഷിക്ക് ജൈവ കീട നിയന്ത്രണ മാർഗം കൂടിയേ കഴിയൂ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇങ്ങനെ കൃഷി ചെയ്താൽ തക്കാളി നിറയെ വിളവെടുക്കാം

English Summary: Is organic pest control adequate for commercial farming?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds