1. Organic Farming

കുളവാഴകളെ നിയന്ത്രണവിധേയമായി വളർത്തിയാൽ കൃഷിക്കും കന്നുകാലി വളർത്തലിനും മറ്റും ഫലപ്രദമായി ഉപയോഗിക്കാനാകും

വൃത്താകൃതിയിലുള്ള ഇലകളും ആകർഷകമായ വയലറ്റ് പൂക്കളുമായി ജലാശയങ്ങളിൽ നിറഞ്ഞു കിടക്കുന്ന കുളവാഴകൾ അഥവാ വാട്ടർ ഹാസിന്ത് ജലഗതാഗതത്തിനും ജലോപയോഗത്തിനും വലിയ ഭീഷണിയാണ്. ഉയർന്ന വളർച്ചാ നിരക്കും ജലോപരിതലത്തിൽ ഇടതൂർന്നു പൊന്തി കിടക്കാനുള്ള കഴിവും അവയെ മറ്റു ജലസസ്യങ്ങളിൽ നിന്നു വ്യത്യസ്ഥമാക്കുന്നു.

Arun T
കുളവാഴ
കുളവാഴ

വൃത്താകൃതിയിലുള്ള ഇലകളും ആകർഷകമായ വയലറ്റ് പൂക്കളുമായി ജലാശയങ്ങളിൽ നിറഞ്ഞു കിടക്കുന്ന കുളവാഴകൾ അഥവാ വാട്ടർ ഹാസിന്ത് ജലഗതാഗതത്തിനും ജലോപയോഗത്തിനും വലിയ ഭീഷണിയാണ്. ഉയർന്ന വളർച്ചാ നിരക്കും ജലോപരിതലത്തിൽ ഇടതൂർന്നു പൊന്തി കിടക്കാനുള്ള കഴിവും അവയെ മറ്റു ജലസസ്യങ്ങളിൽ നിന്നു വ്യത്യസ്ഥമാക്കുന്നു. ഉപരിതലത്തിൽ പടർന്നു കിടക്കുന്നതുമൂലം സൂര്യരശ്മികൾക്ക് ജലാശയങ്ങളുടെ അടിത്തട്ടിൽ എത്തിപ്പറ്റാനാവില്ല. ഇതുമൂലം ജലത്തിലെ ഓക്സിജന്റെ അളവിൽ കാര്യമായ കുറവുണ്ടാകും. അതുവഴി ജലാശയങ്ങളിലെ ആവാസവ്യവസ്ഥ തകിടം മറിയും.

എന്നാൽ, ഈ കുളവാഴകളെ നിയന്ത്രണവിധേയമായി വളർത്തിയാൽ കൃഷിക്കും കന്നുകാലി വളർത്തലിനും മറ്റും ഫലപ്രദമായി ഉപയോഗിക്കാനാകും.

കന്നുകാലി തീറ്റ

ഉണങ്ങിയ ദ്രവ്യരൂപത്തിലുള്ള കുളവാഴകളിൽ ഉയർന്ന പ്രോട്ടീനും ധാതുക്കളും ധാരാളമായുണ്ട്. അതു കൊണ്ടു തന്നെ കന്നുകാലികളുടെ തീറ്റക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. ആൽക്കലോയിഡിന്റെയും സാഫോണിന്റെയും സാന്നിധ്യമുള്ളതിനാൽ ഫീഡ് സപ്ലിമെന്റായും പ്രയോജനപ്പെടുത്താം.

വ്യത്യസ്ത അനുപാതത്തിൽ കുളവാഴയെയും തീറ്റപ്പുല്ലിനെയും ഇടകലർത്തി കന്നുകാലികൾക്കു തീറ്റയായി കൊടുക്കുക്കാവുന്നതാണ്. കന്നുകാലി തീറ്റയിൽ 30 ശതമാനം കുളവാഴ ചേർക്കുന്നതു വഴി 20 ശതമാനത്തോളം പാൽ ഉത്പാദനം കൂടുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു വഴി കമ്പോളത്തിൽ നിന്നു വാങ്ങുന്ന തീറ്റയുടെ അളവ് കുറച്ചു കന്നുകാലി വളർത്തലിനുള്ള ചെലവ് കുറയ്ക്കാൻ കഴിയും. മാംസാവശ്യത്തിനായി വളർത്തുന്ന മൃഗങ്ങളിൽ കുളവാഴ ഫീഡ് ആയി നൽകിയാൽ അവയുടെ വളർച്ച പെട്ടെന്നാകുമെന്നു വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്

ബയോഗ്യാസ്

കുളവാഴകളിൽ ഹെമിസെല്ലുലോസിന്റെ അംശം കൂടുതലുള്ളതിനാൽ ബയോഗ്യാസ് ഉത്പാദനത്തിന് ഉപയോഗിക്കാവുന്നതാണ്. കുളവാഴയും ചാണകവും കോഴിക്കാഷ്ടവും 22:1 അനുപാതത്തിൽ കലർത്തി ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ മൂന്നു ലിറ്ററോളം കൂടുതൽ ബയോഗ്യാസ് ഉത്പാദിപ്പിക്കാനാകും.

കമ്പോസ്റ്റ്

കുളവാഴയുടെ വേരുപടലങ്ങളിൽ നൈട്രജൻന്റെയും അംശം ഏറെയുള്ളതിനാൽ വളങ്ങൾക്കുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കാനാകും. കുളവാഴ ഉപയോഗിച്ചു നിർമിച്ചെടുക്കുന്ന കമ്പോസ്റ്റ് നൈട്രജൻ, സോഡിയം, പൊട്ടാസിയം, കാത്സ്യം എന്നീ മൂലക ങ്ങളെ നേരിട്ടു മണ്ണിലേക്കു നൽകുന്നു. അസിഡിറ്റി കൂടുതലുള്ള മണ്ണിന്റെ പിഎച്ച് കൃത്യമായ അളവിൽ നില നിർത്താൻ ഈ കമ്പോസ്റ്റിന് കഴിയുന്നു

English Summary: Kulavazha can be used in various ways

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds