മുറ്റത്തും പറമ്പിലുമെല്ലാം സമൃദ്ധിയായി വളരുന്ന പച്ചക്കറി വിളകൾക്കൊപ്പം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം !
പ്രകൃതിയിയുടെ വരദാനമെന്നപോലെ സുലഭമായി ലഭിച്ചിരുന്ന ധാരാളം ഔഷധചെടികൾ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്ന ഒരു പഴയ കാലം നമുക്കുണ്ടായിരുന്നു.
ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകൾകൊണ്ട് ആശ്വാസം കണ്ടെത്തിയിരുന്ന വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കുംവരെ ഇത്തരം ഔഷധച്ചെടികളെക്കുറിച്ചും ഇവ ഓരോന്നിൻറെയും ഔഷധമൂല്യത്തെക്കുറിച്ചും വ്യക്തമായ അറിവുമുണ്ടായിരുന്നു.
ഏതുരോഗത്തിനും പറമ്പിൽക്കയറി ഒറ്റമൂലിയുംകൊണ്ടാവും തിരിച്ചുവരവ് . അതിൽ രോഗം ശമിക്കുകയും ചെയ്യും .
ഗൃഹാങ്കണങ്ങളിലെ ആകർഷകമായ പൂന്തോട്ടങ്ങൾക്കൊപ്പം വീട്ടുവളപ്പിൽ ഗൃഹവൈദ്യത്തിനാവശ്യമായ ഔഷധസസ്യകൃഷി വ്യാപിപിക്കുന്നതിനാവശ്യമായ ഔഷധച്ചെടികളുടെ തൈകൾ മറ്റുനടീൽ വസ്‌തുക്കൾ തുടങ്ങിയവകൾക്കായി ന്യുമാഹിയിലെ ലോറൽ ഗാർഡനിൽ പ്രത്യേക കൗണ്ടർ ആരംഭിച്ചിരിക്കുന്നു .
ലക്ഷ്‌മിതരു , ചക്കരക്കൊല്ലി ,കൂവളം ,ആടലോടകം ,കിരിയാത്ത ,തിപ്പലി ,അശോകം ,ശംഖുപുഷ്‌പം ,പച്ചകർപ്പൂരം ,വിക്‌സ് തുളസി അയ്യമ്പന അധവാ മുറികൂട്ടി ,കായാമ്പൂ,രാമച്ചം ,കസ്തുരിമഞ്ഞൾ അലോവേര ,അടമ്പ് വള്ളി ,ചങ്ങലാം പരണ്ട ,രാമതുളസി അങ്ങിനെ നീളുന്നു ഇവിടുത്തെ ഔഷധസസ്യങ്ങളുടെ നടീൽ വസ്‌തുക്കളുടെ നീണ്ട നിര.
ആയുർവ്വേദ ചികിത്സക്കും ആയുർവ്വേദചികിത്സക്കായുള്ള പച്ചമരുന്നുകൾക്കും കൂടിയ സ്വീകാര്യതയും അംഗീകാരവും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഔഷധ സസ്യങ്ങളുടെയും ഔഷധ വൃക്ഷങ്ങളുടെയും കൃഷിയും സംരക്ഷണവും അനിവാര്യം പ്രകൃതിക്കിണങ്ങുന്ന ചികിത്സാരീതി എന്ന നിലയിൽ ആയുർവ്വേദത്തിന്റെ ആഗോള പ്രശസ്‌തി ഏറെക്കൂടുതൽ .ആദായകരമായ മരുന്നു ചെടികളുടെ സമൂഹവ്യാപനം ലക്ഷ്യമിട്ടുകൊണ്ടാണ് ലോറൽഗാർഡൻ ഔഷധകൃഷി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നത്
വീട്ടു മുറ്റത്ത് നിസ്സാര ചെലവിൽ മനോഹരമായ പൂന്തോട്ടം സ്വപ്നംകാണാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? അതും ഭംഗിയുള്ള പൂന്തോട്ടം !
ആരുംകൊതിക്കുന്ന ഭംഗിയുള്ള ഒരു ചെറിയ പൂന്തോട്ടം നിർമ്മിക്കാൻ ഇതാ ന്യുമാഹിക്കടുത്ത് ഉസ്സൻമൊട്ട എന്ന സ്ഥലത്ത് നേഷണൽ ഹൈവേയോട് ചേർന്ന് അതിവിശാലവും ആധുനിക രീതിയിലുള്ളതുമായ LAUREAL GARDEN ഒരുങ്ങിനിൽക്കുന്നു .
ആയിരക്കണക്കിന് അലങ്കാര പൂച്ചെടികളുടെ ഹരിതസാമ്രാജ്യം ! നേഷണൽ ഹോർട്ടികൾച്ചർ ബോർഡിൻറെയും കൃഷി വകുപ്പിൻറെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷ്യൻറെയും അംഗീകാരത്തോടും സഹായത്തോടുംകൂടി പ്രവർത്തിക്കുന്ന ലോകോത്തര നേഴ്‌സറിയാണ് ഹോംഗ്രോൺ ബയോടെക് എന്ന സ്ഥാപനം.
ഹോംഗ്രോൺ ഉൽപ്പാദിപ്പിക്കുന്ന വിളവൈവിധ്യവും ഫലസമൃദ്ധിയുമുള്ള നാടനും മറുനാടനും വിദേശിയുമായ അത്യുൽപാദന ശേഷിയുള്ള റംബുട്ടാൻ ,പുലാസാൻ ,മാങ്കോസ്റ്റിൻ ,ഡുരിയാൻ ,ലോങ്ങൻ ,മിൽക്ക് ഫ്രൂട്ട് ,ജംബോട്ടിക്കാബ തുടങ്ങിയ മധുരക്കനികൾക്കൊപ്പം ചക്കയുടെ നിരവധി ലോകോത്തര ഇനങ്ങൾ മുന്തിയ ഇനം പ്ലാവുകൾ വലിയമാവിൻ തൈകൾ ,കെട്ടിടങ്ങൾ മാളുകൾ തുടങ്ങി എവിടെയും സ്ഥാപിക്കാൻ പാകത്തിലുള്ള കൂറ്റൻ ചെടികൾ ,പനകൾ ! ആകർഷണീയമായ നിറക്കൂട്ടുകളിൽ വലുതും ചെറുതും ഭാരക്കുറവുള്ളതുമായ പൂച്ചട്ടികൾ ,ഹാങ്ങിങ് പോട്ടുകൾ ,വിവിധയിനം വളക്കൂട്ടുകൾ , പൂന്തോട്ടപ്പണിക്കാവശ്യമുള്ള ആധുനിക ഉപകരണങ്ങൾ എല്ലാമെല്ലാം ഒരേ കുടക്കീഴിൽ !!
കൃത്യതയുള്ളതും വിലപേശലില്ലാത്തതുമായ വിൽപ്പന രീതി
അയ്യമ്പന (Ayapana triplinervis)
ശരീരത്തിലുണ്ടാകുന്ന മുറിവുകൾ എളുപ്പത്തിൽ കരിഞ്ഞുണങ്ങാൻ സഹായിക്കുന്ന അത്യപൂർവ്വ ഒഷധച്ചെടിയാണ് അയ്യമ്പന. മുറിവുകൾ കൂട്ടിച്ചേർത്തുണക്കാൻ സഹായിക്കുന്നതു കൊണ്ടുതന്നെയാവാം അനാദികാലം മുതൽ ഈ ഔഷധ സസ്യം മൃതസഞ്ജീവനി എന്നപേരിൽ കൂടി അറിയപ്പെടുന്നത് .
അയ്യമ്പന എന്ന ഈ ചെടിയുടെ ഇല ഞെരടിപ്പിഴിഞ്ഞെടുത്ത നീര് മുറിവിൽ ഇറ്റിച്ചും തുണിയിൽ മുക്കി ചുറ്റിക്കെട്ടിയും എളുപ്പം മുറിവുണക്കാനാവുമെന്ന് അനുഭവസ്ഥർ പറയുന്നു.
ചുരുങ്ങിയ സ്ഥപരിധിയിയിലും പൂച്ചട്ടികളിലും ഗ്രോബാഗുകളിലുംവരെ ഈ ചെടി നട്ടുവളർത്താനെളുപ്പം .ഈ ചെടിയുടെ ഇലയുടെ നീര് ചവച്ചിറക്കിയാൽ ഗ്യാസ്‌ട്രബിളിന് നല്ലതാണെന്നും ചർമ്മരോഗങ്ങൾ ,രക്താർശ്ശസ്സ് ,സ്ത്രീകൾക്കുണ്ടാവുന്ന രക്തസ്രാവം പോലുള്ള അസുഖങ്ങൾക്കും അയ്യമ്പനയുടെ നീര് നല്ലതാണെന്ന് ആയുർവ്വേദ വിദഗ്ധരിൽനിന്നും ലഭിക്കുന്ന അറിവുകൾ .
മനുഷ്യർക്ക് മാത്രമല്ല കന്നുകാലികളുടെ അകിടുവീക്കം പോലുള്ള ചില അസുഖങ്ങൾക്കും അയ്യമ്പന ഉത്തമമായ ഔഷധമാണത്രെ .
സ്ഥല ലഭ്യതക്കനുസരിച്ച് വീടിന്‍റെ ഏതു ഭാഗത്തും അയ്യമ്പന വളര്‍ത്താം. കഞ്ഞുണ്ണിയുടെയും ചെറുചീരയുടെയും ഇലകളോട് സാദൃശ്യമുള്ള ഇളം ചുവപ്പ് നിറത്തിൽ മൃദുലമായ തണ്ടുകളുള്ള പടർന്നു വളരുന്ന ചെടിയായ അയ്യമ്പന വീട്ടുമുറ്റങ്ങളിലും ഉദ്യാനങ്ങളിലും വളര്‍ത്തുന്നത് കൂടുതല്‍ മനോഹരമായിരിക്കും.
ഏറെക്കുറെ കേരളത്തിന്‍റെ എല്ലാ മണ്ണിലും അല്‍പ്പം ജലം ലഭിച്ചാല്‍ നന്നായി വളരും.
സൂര്യപ്രകാശം അനിവാര്യം . വേരുള്ള ഭാഗങ്ങളോ നാലോ അഞ്ചോ മുട്ടുകള്‍ ചേര്‍ന്ന തണ്ടോ ഇളം തലപ്പോ നടാന്‍ ഉപയോഗിക്കാം. ചട്ടിയിലും ചാക്കുകളിലും മണ്ണ് നിറച്ച് വളര്‍ത്താവുന്നതുമാണ് .അല്‍പം ജലവും ജൈവാംശവും ഉറപ്പു വരുത്തിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആവശ്യത്തിലധികം ഇലകള്‍ ലഭിച്ചു തുടങ്ങും
ചക്കരക്കൊല്ലി ( Gymnema sylvestre )
ഈ ചെടിയുടെ ഇല ചവച്ചിറക്കിയാൽ കുറെ സമയത്തേക്ക് മധുരരസം നാവിൽ അറിയാൻ സാധിക്കാത്ത അവസ്ഥയിലെത്തും .ഈ ചെടിക്ക് മധുനാശിനി എന്നപേര് വന്നതുമങ്ങിനെ .
ചക്കരക്കൊല്ലിയിൽ അടങ്ങിയ സാപോണിൻ എന്ന രാസഘടകം മധുരരസം അറിയാനുള്ള നാവിലെ രസമുകുളങ്ങളുടെ സ്വതസിദ്ധമായ കഴിവിനെ താൽക്കാലികമായി ഹനിക്കുന്നതുകൊണ്ടാണ് മധുരം അറിയാത്തത് .
പ്രമേഹത്തിനെതിരെ ഉപയോഗിച്ചുവരുന്ന ഈ അത്യപൂർവ്വ അപൂർവ്വ ഔഷധചെടി ശരീരത്തിൻറെ അമിതവണ്ണം കുറക്കാനും ആസ്‌ത്‌മ, നേത്രരോഗങ്ങൾ തുടങ്ങിയവക്കും ഉപയോഗിച്ചുവരുന്നുണ്ട് .
.പറമ്പിലും പൂച്ചട്ടികളിലും ഇത് സുഗമമായി വളരും .
കൃത്യമായ ജലസേചനവും പരിചരണങ്ങളും ജൈവവള ശുശ്രുഷയും അനിവാര്യം .
ഔഷധയോഗ്യമായ ഇതിന്റെ ഇലകൾ പച്ചയായും ഉണക്കിയും വിൽപ്പനനടക്കുന്നുമുണ്ട് .
വിത്ത് പാകിയും തണ്ടു മുറിച്ചു നട്ടും തൈകളുണ്ടാക്കാം .മൂന്നുമുതൽ നാല് മാസം പ്രായമാകുമ്പോൽ പറിച്ചുനടാനാവും .ഏകദേശം അരമീറ്റർ സമചതുരത്തിലുള്ള കുഴികളിൽ ചാണകവും മേൽ മണ്ണും ഇട്ടു മൂടി തൈകൾ നടാം .വള്ളികൾക്ക് താങ്ങായി കമ്പുകൾ നാട്ടിക്കൊടുക്കാം .ഒരു വര്ഷം പ്രായമായാൽ ചെടിയിൽനിന്നും വിളവെടുക്കാം .
കൂവളം ( Aegle marmelos )
കൂവളം വൈറ്റമിൻ സി യും ആൻറി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഔഷധ വൃക്ഷമാണ് .
ജലദോഷം ചെവിവേദന തുടങ്ങിയ പല അസുഖങ്ങൾക്കും കൂവളം നല്ലൊരു മരുന്നാണ് .
കൂവളത്തിൻറെ ഇല ,ഫലം ,വേര് തുടങ്ങിയവയ്ക്ക് ആൻറിബയോട്ടിക്ക് ഗുണങ്ങളുള്ളതായി പരീക്ഷണങ്ങളിലൂടെ വ്യക്തമാക്കുന്നതായാണ് അറിവ് ലഭിക്കുന്നത് .
കഫം, വാതം .ചുമ ,പ്രമേഹം ,അതിസാരം തുടങ്ങിയ നിരധി
അസുഖങ്ങൾക്കുള്ള ആയുർവ്വേദ ചികിത്സയിലും കൂവളം ഏറെ മുന്നിൽ .
വിത്തുനട്ടും വള്ളി മുറിച്ചുനട്ടും വംശവർദ്ധനവുണ്ടാക്കാം .വിത്തകൾ മുളപ്പിച്ചാണ് കൂടുതലും കൂവളത്തിൻ്റെ തൈകൾ ഉണ്ടാക്കുന്നത് .
വേര് മുറിച്ചുനട്ടും തൈകൾ ഉണ്ടാക്കിയെടുക്കാം . വിത്തുകൾ നല്ല സൂര്യപ്രകാശത്തിൽ ഉണക്കിയതിനുശേഷം 6 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് നടാം .
ഇരുപത് ദിവസത്തിനകം വിത്തുകൾ മുളച്ചുതുടങ്ങും .
7 മുതൽ 10 വർഷം പ്രായമായാൽ കായ്ച്ചുതുടങ്ങും കൃത്യമായ ജലസേചനവും പരിചരണങ്ങളും ജൈവവള ശുശ്രുഷയും
അനിവാര്യം .
ഔഷധയോഗ്യമായ ഇതിന്റെ ഇലകൾ പച്ചയായും ഉണക്കിയും വിൽപ്പനനടക്കുന്നുമുണ്ട്.
ആടലോടകം ( Justicia adhatoda )
നാട്ടുമ്പുറങ്ങളിൽ പറമ്പുകളിലെ അതിരുകളിൽ വേലിയായി നട്ടുവളർത്തിയിരുന്ന ആടലോടകം എന്ന ഈ കുറ്റിച്ചെടിയുടെ ഇലകൾ നീരാവിയിൽ വാട്ടിപ്പിഴിഞ്ഞുകിട്ടുന്ന ഇലച്ചാറിൽ അൽപ്പം തേൻചേർത്ത് കഴിച്ചാൽ ചുമ വലിവ് ശ്വാസം മുട്ടൽ തുടങ്ങിയ അസുഖങ്ങൾക്ക് അയവുണ്ടാകും .
ഈ ചെടിയുടെ ഇല വാട്ടിപ്പിഴിഞ്ഞ നീരിൽ ജീരകവും കൽക്കണ്ടവും മിക്‌സ് ചെയ്തു സേവിച്ചാൽ രക്തത്തിലെ പ്ളേറ്റ്ലെറ്റുകൾക്ക് വർദ്ധനവുണ്ടാകുമെന്നും ആടലോടകത്തിന്റെ വേര് അരച്ച് നാഭിയിൽ പുരട്ടിയാൽ പ്രസവം വേഗത്തിൽ നടക്കുമെന്നും നേത്രരോഗങ്ങൾക്കും ആടലോടകം നല്ലൊരു ചികിത്സാ മരുന്നാണെന്നുമറിയുന്നു .
കമ്പുകൾ മുറിച്ചുനട്ടാൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ചെടിയാണിത് .
വിത്തുകൾ ഉപയോഗിച്ചും ചെറിയ തണ്ടുകൾ മുറിച്ചുനട്ടുമാണ് ആടലോടകത്തിൻറെ വംശവർദ്ധനവ് നടത്തുന്നത് . നാലുമുട്ടുകളെങ്കിലുമുള്ള കമ്പുകൾ 15 സെന്റി മീറ്റർ നീളത്തിൽ വെട്ടിയെടുത്ത് പോട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകളിലോ ചട്ടികളിലോ നട്ട് വേര് പിടിപ്പിച്ച ശേഷം നടാനുപയോഗിക്കാം .അധികം തണലിലാവരുതെന്നുമാത്രം .
കിരിയാത്ത ( Andrographis paniculata )
കേരളത്തിലെ പാടവരമ്പുകൾക്കരികിലും പറമ്പുകളിലും ഒരു പാഴ്‌ച്ചെടിയായി കണ്ടുവരുന്ന കിരിയാത്ത കരൾ സംരക്ഷണത്തിനായുള്ള ഔഷങ്ങളുടെ പട്ടികയിൽ ഏറെ ശ്രദ്ധേയം .
മഞ്ഞക്കാമില പനി കരൾരോഗങ്ങൾ തുടങ്ങിയവക്കെല്ലാം ഉത്തമ ഔഷധം .
പനിക്ക് കൊടുക്കാറുള്ള കിരാതാരിഷ്ടത്തിലെ മുഖ്യ ചേരുവയും ഏറെ കയ്പ്പുള്ള കിരിയാത്ത തന്നെ .
കിരിയാത്തക്കൊപ്പം കുരുമുളക് കഷായം വെച്ചുകഴിച്ചാൽ പനിക്ക് ആശ്വാസം കിട്ടും .
പ്രമേഹത്തിനും നല്ലത് . മികച്ച ഔഷധ വീര്യമുള്ള കിരിയാത്ത കൃഷിയിടങ്ങളിൽ കീടങ്ങളെ തുരത്താനും നശിപ്പിക്കാനുമായുള്ള കീടനാശിനിയായും ഉപയോഗിക്കാറുണ്ട് .
കിരിയാത്ത ഇലയ്ക്ക് കടുത്ത കയ്പ്പ് രസമാണ്.
മൺചട്ടികളിലും ഗ്രോബാഗുകളിലുംവരെ ഈ ചെടി വളർത്താനാവും .
പൂച്ചട്ടികളിൽ തിങ്ങിവളർന്നാൽ ഏറെ കൗതുകം തരുന്ന ആരാമ സസ്യമായും കിരിയാത്ത മാറും.
മൂന്നു മീറ്റർ നീളവും ഒന്നരമീറ്റർ വീതിയും പതിനഞ്ച് സെന്റിമീറ്റർ ഉയരവുമുള്ള തടങ്ങൾ നിർമ്മിച്ച് കിരിയാത്ത നടാം . തടങ്ങൾ തമ്മിൽ ഒരു മീറ്റർ അകലം വേണമെന്നു മാത്രം .
വിത്തുകൾ 6 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തതിനുശേഷം നടാം .
15 ദിവസത്തിനകം തൈകൾ മുളച്ചു തുടങ്ങും .ഏതാണ്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ വരെ പടര്‍ന്നു വളരുന്ന ഒരു ഏകവര്‍ഷ സസ്യമായ കിരിയാത്ത മൂന്നാം മാസം മുതൽ പുഷ്പ്പിച്ചും തുടങ്ങും .
പുഷ്പ്പിച്ച ചെടികൾ മുഴുവനായും പറിച്ചെടുക്കാം .
കേരളത്തിന്‍റെ കാലാവസ്ഥയില്‍ കാലവര്‍ഷാരംഭത്തോട് കൂടി വളര്‍ച്ച ശക്തി പ്രാപിക്കുകയും വേനലിന്‍റെ വരവോട് കൂടി പൂത്ത് കായ്കള്‍ ഉണ്ടായി നശിക്കുകയും ചെയ്യുന്നു.
ഈ വിത്തുകള്‍ ജലലഭ്യതക്ക് അനുസരിച്ച് മുളച്ചു തൈകളാകുന്നു.
എന്നാല്‍ ചെറിയ തോതില്‍ ജലസേചനം നടത്തുകയാണെങ്കില്‍ കാലഭേദമില്ലാതെ കിരിയാത്ത്ര വളർത്താനാകും . ഔഷധസസ്യം എന്നതിലുപരി കീടനാശിനി സ്വഭാവം ഉള്ളതിനാല്‍ കൃഷി സ്ഥലങ്ങളിലും ഉദ്യാനങ്ങളിലും വീടിന്‍റെ പാര്‍ശ്വത്തിലും വളര്‍ത്താവുന്നതാണ്.
രാമതുളസി ( Ocimum basilicum )
നമ്മുടെ വീട്ടുവളപ്പിൽ ഒഴിച്ചുകൂടാനാവാത്ത തുളസി നാട്ടുവൈദ്യത്തിൽ ഏറെ പ്രാധാന്യമുള്ള ഔഷധ സസ്യമാണ് .
വേദങ്ങളിലും പുരാണങ്ങളിലുംവരെ പരാമർശിക്കപ്പെട്ട തുളസി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ആയുർവ്വേദചികിത്സയിൽ ഉപയോഗിച്ചിരുന്നതായാണ് അറിയുന്നത്.
തൊണ്ടവേദന, ചുമ, ഉദരരോഗങ്ങള്‍, എന്നിവയ്ക്ക് മികച്ച മരുന്നുകള്‍ തുളസിയില്‍ നിന്ന് ഉണ്ടാക്കുന്നുണ്ട്. ത്വക്‌രോഗങ്ങള്‍, കൃമിശല്യം, ജ്വരം എന്നിവയ്ക്ക് മരുന്നായും തുളസിനീര് ഉപയോഗിക്കുന്നു. ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് തുളസിയില ഉണക്കിപ്പൊടിച്ചത് നസ്യം ചെയ്താല്‍ മതി.
രാമതുളസിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ പാകപ്പെട്ട ചൂടിൽ കുട്ടികളെ കുളിപ്പിച്ചാൽ ചൊറി ,ചിരങ്ങ് എന്നിവയിൽ നിന്നും രക്ഷപ്പെടാനാവുമെന്നും ചർമ്മ സംരക്ഷണത്തോടൊപ്പം
ചർമ്മരോഗങ്ങൾക്കു ശമനമുണ്ടാക്കാനും രാമതുളസിക്ക് കഴിവുണ്ടെന്നറിയുന്നു .
മാനസികസമ്മർദ്ദം അനുഭവിക്കുന്നവർ വെറുതെ ഈ ചെടിയുടെ മൂന്നോ നാലോ ഇല ചവച്ച് നീരിറക്കിയാൽ സ്ട്രെസ് കുറയുമെന്നും മുഖക്കുരുവിന്റെ പാടുകൾക്ക് ഇതിന്റെ നീരു മുഖത്ത് പുരട്ടിയാൽ നല്ലതാണെന്നും കാണുന്നു.
ഉണങ്ങിയ ചാണകപ്പൊടിയും മണലും മണ്ണും കൂട്ടിക്കലർത്തിയ മിശ്രിതത്തിൽ വിത്തുകൾ വിതറി വെള്ളം തളിച്ചുകൊണ്ട് വിത്തുകൾ എളുപ്പത്തിൽ മുളപ്പിക്കാം .
തൈകൾ രണ്ടാഴ്ചകൊണ്ട് പറിച്ചുനടാനാകും..പത്ത് സെന്റിമീറ്റർ വളർച്ചയെത്തിയ തൈകൾ 60 സെന്റിമീറ്റർ അകലത്തിൽ നടാം .
ഒരുമാസത്തിനുശേഷം മുറിച്ചെടുക്കാനാവും
ചെടിയുടെ മുരട്ട് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് ,
കടുത്ത വേനലിൽ ചെടിക്ക് നന നിർബ്ബന്ധം .
രാമച്ചം ( Chrysopogon zizanioides )
ഒരു വരുമാനസുഗന്ധം എന്നതിലുപരി ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള രാമച്ചം ഫലപ്രദമായ തോതിൽ മണ്ണൊലിപ്പ് തടയുന്നതിന് ഉത്തമമായ പുല്ലിനത്തിൽ പെട്ട ചെടിയാണ് .
മണ്ണൊലിപ്പുള്ള ചരിഞ്ഞ പ്രദേശങ്ങളിൽ മണ്ണിനെ സംരക്ഷിച്ചുനിർത്തുന്ന രക്ഷാകവചം കൂടിയാണ് ഈ പുൽച്ചെടി
ഇതിന്റെ വേരുകൾ മൂന്നുമീറ്ററോളം ഭൂമിക്കടിയിലേക്ക് ആഴ്‌ന്നിറങ്ങും .
ഈ വേരുകൾ വേവിച്ചെടുക്കുന്ന എണ്ണ അധവാ രാമച്ചതൈലത്തിൻറെ സ്വാഭാവികസുഗന്ധം ഏറെ ഹൃദ്യവും മറ്റു പാർശ്വഫലങ്ങളില്ലാത്തതുമാണ് .
ഉണങ്ങിയ രാമച്ചത്തിൻറെ വേരുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം ഉഷ്‌ണകാലങ്ങളിൽ കുടിക്കാനുത്തമം .രാമച്ചത്തിന്റെ ഇലകൾ അധവാ ഓലകൾ ഉപയോഗിച്ച് കുറ്റകൾ നിർമ്മിക്കാനാവും .ഉഷ്‌ണ രോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ആയുർവ്വേദ ചികിത്സയിൽ രാമച്ചം ഉപയോഗിക്കാറുണ്ട് ,വേരുള്ള തണ്ടുകൾ നടീൽ വാസ്തവമായി ഉപയോഗിക്കാം .
ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നാണ് രാമച്ചം.
ഇതു വഴി ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളേയും പടിപ്പുറത്തു നിര്‍ത്താം.
ടോക്‌സിനുകള്‍ അടിഞ്ഞു കൂടി വരുന്ന ലിവര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. രക്തശുദ്ധി വരുത്തുന്ന ഒന്നു കൂടിയാണ് രാമച്ചം.ഇതു കൊണ്ടു തന്നെ രക്തംസബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരവും.
ശംഖുപുഷ്പം ( Convolvulus pluricaulis )
വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പ്പത്തിൻറെ ശാസ്ത്രീയനാമം ക്ലിറ്റോറിയ ടെര്‍നേറ്റിയ എന്നതാണ്. വെള്ള, നീല എന്നീ രണ്ടു നിറങ്ങളിലായാണ് ഇവയുടെ പൂക്കള്‍ കാണുന്നത് . ആകൃതിയില്‍ ശംഖിൻറെ രൂപം വരുന്നതുകൊണ്ടാണ് ശംഖുപുഷ്‌പം എന്ന് വിളിക്കുന്നത്. ബുദ്ധിവികാസത്തിന് ഏറെ സഹായിക്കുന്ന ശംഖുപുഷ്പം മാനസിക രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്. ഉറക്കം വര്‍ധിപ്പിക്കാനും പനി കുറയ്ക്കാനും കഴിവുള്ള ഈ ഔഷധസസ്യത്തിൻറെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും അറിയുന്നു . ശംഖുപുഷ്‌പങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന നീലചായയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതുമുതൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് ഈ നീലചായഗുണകരമാണ് . തലവേദനക്ക് ഇതിന്റെ രണ്ടില വായയിലിട്ട് ചവച്ചാൽ നല്ലതാണെന്നാണ് മുത്തശ്ശി വൈദ്യം . ബി പി കുറക്കാനുള്ള നല്ലൊരു ഉപാധികൂടിയാണത്രെ ശംഖുപുഷ്പം . പടര്‍ന്നു വളരുന്ന വള്ളിച്ചെടിയായതിനാല്‍ വേലികളിലും മറ്റു താങ്ങുമരങ്ങളിലും വളര്‍ത്താവുന്നതാണ്. മണ്‍ചട്ടികളിലും മണ്ണുനിറച്ച ചാക്കുകളിലും വളര്‍ത്താം. ഒരു വര്‍ഷം പ്രായമായ ചെടിയില്‍ നിന്ന് ലഭിക്കുന്ന കായകള്‍ അധവാ വിത്തുകള്‍ക്ക് പയര്‍മണിയുമായി സാമ്യമുണ്ട്. വിത്ത് മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കാം. തൈകൾക്ക് ഏകദേശം ആറുമാസം പ്രായമായാല്‍ പൂവിട്ടു തുടങ്ങും. ഔഷധചെടി എന്ന നിലയില്‍ ശംഖുപുഷ്പ്പത്തിൻറെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണെങ്കിലും വേരുകള്‍ക്കാണ് കൂടുതൽ ഗുണവും ഉപയോഗവും . ചെടി നട്ട് ഒന്നര വര്‍ഷം കഴിഞ്ഞാല്‍ വേരുകള്‍ ശേഖരിച്ച് വിൽപ്പന തുടങ്ങാം.
കസ്‌തൂരി മഞ്ഞൾ ( Curcuma aromatica )
ചർമ്മത്തിന് തിളക്കവും മൃദുത്വവും ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന കസ്‌തൂരി മഞ്ഞൾ നവജാത ശിശുക്കളെവരെ തേച്ചുകുളിപ്പിക്കാനുപയോഗിക്കുന്നു .
ചർമ്മത്തിൻറെ തിളക്കം കൂട്ടാനും സൗന്ദര്യം വർദ്ധിപ്പിക്കാനും പണ്ടുകാലം മുതലേ സ്ത്രീകൾക്ക് പ്രിയങ്കരമായ കസ്തുരി മഞ്ഞൾ പനിനീർ ചേർത്ത് അരച്ച് വെയിലത്തുവെച്ച് ചൂടാക്കി മുഖത്ത് പുരട്ടിയാൽ മുഖക്കുരു അപ്രത്യക്ഷ്യമാകുമെന്നത് മുത്തശ്ശിവൈദ്യം .
നല്ല നീർവാർച്ചയും ജൈവാംശവുമായുള്ള ഏതു മണ്ണിലും സുഗമമായി ഒരു ഇടവിളകൃഷി എന്ന നിലയിൽ ആർക്കും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് കസ്‌തൂരി മഞ്ഞൾ ചെടി .
കിഴങ്ങുകൾ നട്ടും ടിഷ്യുകൾച്ചർ രീതി അവലംബിച്ചും കൃഷി വ്യാപിപ്പിക്കാം.
ചെടികൾ വളർന്ന് ആറേഴുമാസങ്ങൾക്കകം ഇലകൾ വാടിക്കരിയാൻതുടങ്ങും.
വിളവെടുപ്പിന് സമയമായിഎന്നർത്ഥം. മണ്ണുമാന്തിയെടുത്ത കിഴങ്ങുകൾ വൃത്തിയാക്കി പച്ചയായോ ഉണക്കിയോ വിപണിയിലെത്തിക്കാവുന്നതാണ് .
കിഴങ്ങുകൾ നീരാവിയിൽ വാറ്റി എണ്ണ വേർതിരിച്ചെടുക്കാനുമാവും .
ബ്രഹ്മി ( Bacopa monnieri )
വയൽപ്രദേശങ്ങളിലും ഈർപ്പം വറ്റാത്ത മണ്ണിടങ്ങളിലും സമൃദ്ധിയായി വളരുന്ന ഒരു കൊച്ചു ഔഷധ ചെടിയായ ബ്രഹ്മി അതി പ്രാചീനകാലം മുതൽക്കേ ഓർമ്മ ശക്തിവർദ്ധനവിനും ബുദ്ധിശക്തിവികാസത്തിനും ആയുർവ്വേദ ചികിത്സയിൽ ഉപയോഗിച്ചുവരുന്നു.
നവജാത ശിശുക്കൾക്ക് ഉണ്ടാകാറുള്ള മലബന്ധം പോലുള്ള അസുഖങ്ങൾക്ക് ബ്രഹ്മിനീരിൽ ശർക്കര അധവാ വെല്ലം ചാലിച്ച് കൊടുക്കുന്ന പതിവുണ്ട് .
കേശസംരക്ഷണത്തിനായി തയ്യാർ ചെയ്യുന്ന എണ്ണകളിൽ വെളിച്ചെണ്ണക്കൊപ്പം ബ്രഹ്മി നീര് ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കാറുണ്ട് .
ചതുപ്പുനിലങ്ങൾ പോലുള്ള കൂടുതൽ ജലലഭ്യതയുള്ള എവിടെയും ബ്രഹ്മി വളർത്താം .
വേരുകളുള്ള ചെറിയ തണ്ടുകളാണ് നടീൽ വസ്‌തു .
നട്ടു വളരെ ചുരുങ്ങിയ ആഴ്ചകൾക്കകം വിളവെടുക്കാനുമാവും .
ഔഷധ നിർമ്മാണ ശാലകൾ തുടങ്ങി പലസ്ഥലങ്ങളിലും ആവശ്യക്കാരേറെ .
കായാമ്പൂ ( Memecylon umbellatum )
പ്രണയിനികളുടെ കണ്ണിൽ പൊട്ടിവിടരുന്ന കായാമ്പൂവിൻെറ നീലവസന്തത്തിൻറെ വശ്യമനോഹാരിതയിലും ഹൃദ്യമായ സുഗന്ധത്തിലും സ്വയം മറന്ന് കവിതകൾ രചിച്ച കവികൾ നമുക്കുണ്ടായിരുന്നു .
സമുദ്രനിരപ്പിൽനിന്നും ആയിരത്തിലധികം മീറ്റർ ഉയരമുള്ള കുന്നിൻ പ്രദേശങ്ങളിലെ നിത്യഹരിതവനങ്ങളിലാണ് കായാമ്പൂ അധികവും കണ്ടുവരുന്നത് .
മണ്ണെടുക്കൽ, കുന്നിടിക്കൽ തുടങ്ങിയ കാരണങ്ങളാൽ വംശനാശഭീഷണിയിലാണ് കാശാവ് ,അഞ്ജനമരം എന്നപേരിലൊക്കെ അറിയപ്പെടുന്ന കായാമ്പൂ .
അഞ്ചോ ആറോ വർഷങ്ങളുടെ ഇടവേളകളിലാണ് ഇത് പൂവിടാറുള്ളത്
ഇതിൻറെ
ഇലകൾ നേരിയ മധുരരസമുള്ളതാണ് . ഈ മധുരം അനുഭവിച്ചാൽ ഏതാനും ദിവസങ്ങൾ വരെ വിശപ്പെന്താണെന്നുപോലും അറിയില്ലത്രേ .
ആകാശനീലിമ തളംകെട്ടിയപോലുള്ള ഇതിൻറെ ഇന്ദ്രനീലവർണ്ണപ്പൂക്കൾ വർണ്ണിക്കാനാവാത്തത്ര സുന്ദരം .
അകാലജരാനരകൾ ഒഴിവാക്കാൻ ഇതിൻറെ ഇലകൾ പണ്ടുമുതലേ ആളുകൾ കഴിച്ചിരുന്നതായും ഇലകൾ അണുനാശിനി കൂടിയാണെന്നുമറിയുന്നു .
ഇതിന്റെ കായ, ഇല ഇടിച്ചുപിഴിഞ്ഞ നീര് നേത്രരോഗങ്ങൾക്ക് നല്ലതാനെന്നും ദിവസേന കായാമ്പൂവിൻറെ ഒരു ഇലകഴിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കുമെന്നും അറിയുന്നു .
അശോകം ( Saraca asoca )
കേരളത്തിൻെറ സ്വാഭാവിക ആവാസവ്യവസ്ഥക്കനുയോജ്യമായി പ്രത്യേക പരിചരണങ്ങളൊന്നുമില്ലാതെ ജൈവാംശവും നീർവാർച്ചയുമുള്ള എതുമണ്ണിലും സമൃദ്ധിയായി വളരുന്ന അശോകമരത്തിന് ആരോഗ്യസംരക്ഷണത്തിനായി ആയുർവ്വേദത്തിൽ പരമപ്രധാനമായ ഒരു സ്ഥാനമാണ് നൽകിയിരിക്കുന്നത് .
ഗർഭാശയ വൈകല്യങ്ങൾ ,അത്യാർത്തവം ,ആർത്തവശൂല തുടങ്ങിയ സ്ത്രീകൾക്കുള്ള അസുഖങ്ങൾക്ക് 20 വർഷമെങ്കിലും പ്രായമായ അശോക മരത്തിൻറെ തൊലി ഇളക്കിയെടുത്ത് അതിൻറെ എട്ടിരട്ടി പശുവിൻ പാലും പാലിൻറെ നാലിരട്ടി വെള്ളവും ചേർത്ത് തിളപ്പിച്ച് കുറുക്കി പാലിൻറെ അളവിലാക്കിമാറ്റി തൂണിയിലോ അരിപ്പയിലോ അരിച്ചെടുത്ത് ദിവസം രണ്ടു നേരം സേവിക്കാനാണ് പരമ്പരാഗത വൈദ്യന്മാരടക്കം നിർദ്ദേശിക്കാറുള്ളത് .
പരമ്പരാഗത ആയുർവ്വേദ ചികിത്സയ്‌ക്ക് ആഗോളപ്രചാരമേറുന്ന ഈ കാലഘട്ടത്തിൽ അശോകത്തിൻറെ തൊലിക്ക് സ്ത്രീ ഹോർമോണുകളുടെ പ്രവർത്തനക്ഷമതയെ ക്രമപ്പെടുത്താനുള്ള അത്യപൂർവ്വമായ കഴിവുണ്ടെന്നും ആധുനിക ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നതായുമറിയുന്നു .
അശോക പുഷ്‌പങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഫ്ളേവനോയിഡ് ഘടകങ്ങൾക്ക് ത്വക്കിലുണ്ടാകുന്ന ക്യാൻസറിനെ തടയാനാകുമത്രെ .
അശോകത്തിന്റെ തൊലി ചെത്തിയെടുത്ത് വൃത്തിയാക്കി ഉണക്കി ശീലപ്പൊടിയാക്കി ദിവസേന ഒരു ടീസ്പ്പൂൺ വീതം ചായ കാപ്പി പാൽ തുടങ്ങിയ പാനീയങ്ങളിൽ ചേർത്ത് കഴിക്കുന്നത് ശീലമാക്കിയാൽ ശരീര സൗന്ദര്യം വർദ്ധിക്കുമെന്നും രക്തശുദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥർ പറയുന്നു .
അശോകത്തിൻറെ ഉണങ്ങിയപൂവ് തൈരിൽ ചേർത്ത് സേവിക്കുന്നത് രക്താർശസ്സിന് ഗുണം ചെയ്യുമ്പോൾ കുരു പൊടിച്ച് കരിക്കിൻ വെള്ളത്തിൽ കഴിച്ചാൽ മൂത്രതടസ്സം ഒഴിവാകുമെന്നും അറിയുന്നു.
കറ്റാർവാഴ ( Aloe vera )
ഔഷധച്ചെടി എന്നതിലുപരി അലങ്കാര സസ്യമായിക്കൂടി വളർത്തുവാൻ കഴിയുന്നതാണ് കറ്റാർവാഴ അധവാ അലോവേര.
ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽസ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നു.
കുമാര്യാസവം, അന്നഭേദിസിന്ധൂരം, മഞ്ചിഷ്ഠാദി തൈലം എന്നിവയുടെ നിർമ്മാണത്തിൽ കറ്റാർവാഴ ഉപയോഗിക്കുന്നു .
മോയിസ്റ്ററൈസറുകൾ. ക്ലെൻസറുകൾ,ആരോഗ്യപാനീയങ്ങൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് വിപണിയിൽ സുലഭമാണ് . ചിനപ്പുകൾ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്.
ഇതിന്റെ തണ്ടും ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകളും എടുത്തും നടാം ,അങ്ങനെ നടുമ്പോൾ തണ്ടിൻറെ ചുവട്ടിൽ നിന്നും വെള്ളനിറം ഉൾപ്പടെ മുറിച്ചു എടുത്തു നട്ടും പിടിപ്പിക്കാം .
ചട്ടിയിലും ഗ്രോബാഗിലും നടുമ്പോൾ വേഗം മുളക്കുവാൻ മണ്ണ് ഇട്ടു നിറക്കുമ്പോൾ അതിനോടപ്പം പഴത്തിൻറെ തൊലി മുറിച്ചു ചെറുകഷണങ്ങൾ ആക്കി ലെയർ ലെയർ ആയി മണ്ണും പഴത്തൊലിയും ഇട്ടു നിറയ്ക്കണം അങ്ങിനെ നട്ടാൽ വേഗം മുളച്ചു വരും . അധികം പരിചരണവും ആശ്യമില്ല
പച്ചക്കർപ്പൂരം ( Cinnamomum camphora )
30 മീറ്ററോളം വളരുന്ന ഒരു മരമാണ് കർപ്പൂരം തെക്കൻ ജപ്പാൻ, തെക്കുകിഴക്കൻ ചൈന, ഇന്തോചൈന എന്നിവിടങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു. ഇതിന്റെ തടിയും ഇലകളും വാറ്റിയാണ് സുഗന്ധദ്രവ്യമായ കർപ്പൂരം നിർമ്മിക്കുന്നത്.
ഇലയുടെ അടിവശം നേരിയ നീലനിറം മുകൾ വശമാകട്ടെ പച്ച കളർ .
നീർവീഴ്ച .ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് മികച്ച ആന്റി ഫംഗൽ .ആന്റി ബാക്റ്റീരിയൽ കൂടിയായ പച്ച കർപ്പൂരത്തിന്റെ ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി പിടിക്കാറുണ്ട് .
തൊണ്ടവേദനക്ക് അൽപ്പം വെറ്റില കുരുമുളക് പച്ചക്കർപ്പൂരം എന്നിവ വായിലിട്ട് ചവച്ച് നീരിറക്കിയാൽ നല്ലതാണത്രേ .തൈകൾ എയർ ലെയറിംഗ് രീതിയിലാണ് ഉണ്ടാക്കാറുള്ളത്.കൂടുതൽ വിവരങ്ങൾക്കും നടീൽ വസ്ത്തുക്കൾക്കും ബന്ധപ്പെടുക- 9746805754 ,7902365781 ,7034479013 .www.laurealgardeningservices.com
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വീട്ടുമുറ്റത്തെ പല്ലുവേദനച്ചെടി