1. Organic Farming

ഓർക്കിഡ് കയറ്റി അയക്കാൻ പാക്ക് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട സാധനങ്ങൾ

ആഗോള പുഷ്പവ്യാപാരത്തിന്റെ ഏതാണ്ട് 10% ഓർക്കിഡ് പൂക്കളാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ആകർഷണീയത, രൂപവൈവിധ്യം, ആകൃതിയും നിറവും, ഉയർന്ന പുഷ്പോൽപാദനക്ഷമത, കൃത്യമായ പൂക്കാലം, പാക്കേജിങ്ങിലെ സൗകര്യം, സുദീർഘമായ ആയുസ് തുടങ്ങി വിവിധ ഘടകങ്ങളാണ് ഓർക്കിഡ് പൂക്കളെ പുഷ്പ വിപണിയിലെ പ്രിയ താരങ്ങളാക്കി മാറ്റിയത്.

Arun T
പാക്കേജിങ്ങിലെ സൗകര്യം - ഓർക്കിഡ്
പാക്കേജിങ്ങിലെ സൗകര്യം - ഓർക്കിഡ്

ആഗോള പുഷ്പവ്യാപാരത്തിന്റെ ഏതാണ്ട് 10% ഓർക്കിഡ് പൂക്കളാണ് എന്ന് കണക്കാക്കിയിരിക്കുന്നു. ആകർഷണീയത, രൂപവൈവിധ്യം, ആകൃതിയും നിറവും, ഉയർന്ന പുഷ്പോൽപാദനക്ഷമത, കൃത്യമായ പൂക്കാലം, പാക്കേജിങ്ങിലെ സൗകര്യം, സുദീർഘമായ ആയുസ് തുടങ്ങി വിവിധ ഘടകങ്ങളാണ് ഓർക്കിഡ് പൂക്കളെ പുഷ്പ വിപണിയിലെ പ്രിയ താരങ്ങളാക്കി മാറ്റിയത്. ഇക്കൂട്ടത്തിൽ ഇവയുടെ ആയുസ്സാണ് പ്രധാനം. ഡെൻഡ്രോബിയം, വാൻഡ, മൊക്കാറ തുടങ്ങിയ ഓർക്കിഡുകൾ 7 മുതൽ 30 ദിവസം വരെയും കാറ്റിയ, ഫലനോപ്സിസ് തുടങ്ങിയവ ഒന്നു മുതൽ നാലാഴ്ച വരെയും അരാൻഡ 18 മുതൽ 28 ദിവസം വരെയും ഒളിമങ്ങാതെ 'ഫ്രഷ്' ആയി തുടരും.

നെതർലണ്ട്സ്, തായ്ലാന്റ്, താൻ, സിങ്കപ്പൂർ, ന്യൂസിലന്റ് എന്നിവയാണ് പ്രധാന ഓർക്കിഡ് കയറ്റുമതി രാജ്യങ്ങൾ. ജപ്പാൻ, യു.കെ., ഇറ്റലി, ഫ്രാൻസ്, യു.എസ്.എ. എന്നിവയാകട്ടെ പ്രധാന ഇറ ക്കുമതി രാജ്യങ്ങളും. ആഗോള ഓർക്കിഡ് വിപണിയുടെ 85% ഡെൻഡ്രോബിയം ഇനം ഓർക്കിഡ് പൂക്കളാണ്; 15% ഫലനോസിസും സിംബിഡിയവും.

ഓർക്കിഡിന്റെ പ്രധാന ഏഷ്യൻ വിപണികൾ ജപ്പാനും സിങ്കപ്പൂരും ആണ്. ശരിയായ രീതിയിൽ പൂക്കൾ (പൂങ്കുലകൾ) പൊതിഞ്ഞു കെട്ടി അയച്ചില്ലെങ്കിൽ അവ വാടാനും സഞ്ചാരവേളയിൽ ഭംഗിയും മൂല്യവും നഷ്ടമാകാനും ഇടയാക്കും. പൂങ്കുലയുടെ നീളമനുസരിച്ച് അവ പാക്കു ചെയ്യാനുള്ള പെട്ടിയുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും. കാർഡ് ബോർഡ് പെട്ടികളിലാണ് സാധാരണ പാക്ക് ചെയ്യാറുള്ളത്.

കാർഡ് ബോർഡ് പെട്ടികളിലാണ് സാധാരണ പാക്ക് ചെയ്യാറുള്ളത്. 5, 10, 12, 20 എന്നിങ്ങനെ എണ്ണം അനുസരിച്ച് പൂങ്കുലത്തണ്ടുകൾ റബർ ബാൻഡിട്ട് അയച്ചുകെട്ടുകയാണു പതിവ്. പെട്ടിയിൽ ക്രമീകരിക്കും മുൻപ് ഇവ സെല്ലോഫെയിൻ, പേപ്പർ, ക്രാഫ്റ്റ് പേപ്പർ, ന്യൂസ് പേപ്പർ, ടിഷ്യു പേപ്പർ എന്നിവ കൊണ്ട് ലഭ്യതയനുസരിച്ച് പൊതിയാം. പൂക്കൾ പാക്ക് ചെയ്യുന്ന പെട്ടിക്ക് പൂങ്കുലത്തണ്ടിന്റെ ഇരട്ടി വീതിയും നീളത്തിന്റെ ഇരട്ടി ഉയരവും എന്നതാണു കണക്ക്. കോറുഗേറ്റഡ് ഫൈബർ ബോർഡ് (ചുളിവുകളും മടക്കുകളുമുള്ള) ടെലസ്കോപ്പിക്ക് സ്റ്റൈൽ പെട്ടികളാണെങ്കിൽ അത്യുത്തമം.

English Summary: Material to use when exporting orchids

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds