1. Organic Farming

സസ്യവളർച്ചയെ ത്വരിതപ്പെടുത്താനും, വരൾച്ചയെ അതിജീവിക്കാനും ചെടികൾക്ക് നൽകാം 'മൃതസഞ്ജീവനി'

സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാനും, കീടനിയന്ത്രണത്തിനും വൃക്ഷായുർവേദത്തിലെ വിധികൾ ഉപയോഗപ്പെടുത്താം. ഇത് പരമ്പരാഗത കൃഷിയിടങ്ങളിൽ മാത്രമല്ല നഗര കൃഷിയിലും സ്വീകാര്യമാണ്.

Priyanka Menon
കീടനിയന്ത്രണത്തിനും വൃക്ഷായുർവേദത്തിലെ വിധികൾ ഉപയോഗപ്പെടുത്താം
കീടനിയന്ത്രണത്തിനും വൃക്ഷായുർവേദത്തിലെ വിധികൾ ഉപയോഗപ്പെടുത്താം

സസ്യങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാനും, കീടനിയന്ത്രണത്തിനും വൃക്ഷായുർവേദത്തിലെ വിധികൾ ഉപയോഗപ്പെടുത്താം. ഇത് പരമ്പരാഗത കൃഷിയിടങ്ങളിൽ മാത്രമല്ല നഗര കൃഷിയിലും സ്വീകാര്യമാണ്. ഇത് വരൾച്ചയുടെ രൂക്ഷത കുറയ്ക്കുവാനും മികച്ചതാണ്. നെൽച്ചെടികക്കും പച്ചക്കറികൾക്കും, പഴവർഗ്ഗങ്ങൾക്കും വൃക്ഷായുർവേദം മികച്ചതാണ്.

പരശുരാമൻ രചിച്ചു എന്ന് കരുതപ്പെടുന്ന കൃഷിഗീത, സുരപാലൻ രചിച്ച വൃക്ഷായുർവേദം എന്നിവയാണ് ഇന്ത്യയിലെ പുരാണ കൃഷി ശാസ്ത്രത്തിൻറെ നിലനിൽപ്പിന്റെ തെളിവ് ചൂണ്ടിക്കാണിക്കുന്നത്. ഈ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ വളക്കൂട്ടുകളും കൃഷിരീതികളും ഗവേഷകർ കണ്ടെത്തുകയും, കർഷകർക്ക് ഉപയോഗപ്രദമാകും വിധം പുനർ ആവിഷ്കരിക്കുകയും ചെയ്തു. ഗവേഷകർ വീണ്ടെടുത്ത അറിവുകളും വിളപരിപാലനം മുറകളും ഇന്ന് ധാരാളം പേർ തങ്ങളുടെ കൃഷിയിടത്തിൽ പ്രയോജനപ്പെടുത്തുന്നു. 

ഇതിനുവേണ്ടി ആദ്യം 1996 സ്ഥാപിച്ച ഏഷ്യൻ അഗ്രി ഹിസ്റ്ററി ഫൗണ്ടേഷൻ ഇന്ത്യയിൽ ആയുർവേദ സംബന്ധിച്ച പഠനങ്ങളും പ്രചാരണങ്ങളും നടത്തി. വൃക്ഷായുർവേദം തിരികെ കൊണ്ടുവരുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഡോ. വൈ. എൽ നെനെയാണ്.

It is acceptable not only in traditional farms but also in urban agriculture. It is also good for reducing the severity of drought. Tree Ayurveda is excellent for paddy, vegetables and fruits.

ഈ സമ്പ്രദായത്തിലെ മുഖ്യവിള പോഷകങ്ങൾ എല്ലാം തന്നെ ഇന്ന് കർഷകർക്കിടയിൽ കൂടുതൽ സ്വീകാര്യം ആകുന്നു. ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കർഷകർ കൂടുതൽ പ്രയോജനപ്പെടുത്തുന്ന മൃതസഞ്ജീവനി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

മൃതസഞ്ജീവനി തയ്യാറാക്കാൻ വേണ്ട കാര്യങ്ങൾ

സിൽപോളിൻ ഷീറ്റ് 5 മീറ്റർ* മൂന്ന് മീറ്റർ നാടൻ പശുവിന്റെ ചാണകം 30 കിലോ ശർക്കര /കരിപ്പെട്ടി രണ്ട് കിലോ
കട്ടിയുള്ള കഞ്ഞിവെള്ളം 4 ലിറ്റർ പ്ലാസ്റ്റിക് ഡ്രം 20 ലിറ്റർ ശേഷിയുള്ള ഒരെണ്ണം
കനംകുറഞ്ഞ ചണച്ചാക്ക് ഒരെണ്ണം

തയ്യാറാക്കുന്ന വിധവും ഉപയോഗിക്കേണ്ട രീതിയും

പച്ചചാണകം സിൽപോളിൻ ഷീറ്റിൽ ആദ്യം നിരത്തുക. തുടർന്ന് ചാണകത്തിന് മുകളിലേക്ക് കഞ്ഞിവെള്ളം സാവധാനം ഒഴിക്കുക. ഈ സമയം മറ്റൊരാൾ ഈ പാനയത്തിലേക്ക് ചെറിയതോതിൽ ശർക്കരപ്പൊടി വിതരണം. ഈ സമയത്ത് മറ്റു രണ്ടു പേർ ഇവ ചാണകവും ചേർത്ത് നന്നായി കുഴയ്ക്കുക. ഈ മിശ്രിതം ചണച്ചാക്കിൽ ആക്കിയശേഷം വായ്ഭാഗം മൂടി കെട്ടണം. പ്ലാസ്റ്റിക് ഡ്രമ്മിൽ പകുതി വെള്ളമെടുത്തശേഷം ചാണകം നിറച്ച ചാക്ക് അടി തട്ടാത്ത വിധത്തിൽ അതിനുള്ളിലേക്ക് തൂക്കിയിടുക. ചക്കി തൂക്കിയ കയറിന്റെ മറ്റേയറ്റം ഏതെങ്കിലും ഉയരമുള്ള ഭാഗത്ത് കിട്ടിയാൽ മതി. ബാരലിന്റെ വക്കിന് രണ്ട് ഇഞ്ച് താഴെവരെ വീണ്ടും വെള്ളം നിറയ്ക്കുക. ബാരലിന് വായ്ഭാഗം സിൽപോളിൻ ഷീറ്റ് കൊണ്ട് മൂടി കെട്ടി 48മണിക്കൂർ തണലത്ത് സൂക്ഷിക്കുക. തുടർന്ന് ചാക്ക് പുറത്തെടുത്ത് അതിലെ ചാണകം വളമായി ഉപയോഗിക്കാം. ബാരലിലെ വെള്ളം അപ്പോഴേക്കും ഉപയോഗയോഗ്യം ആയിട്ടുണ്ടാകും. അത് അരിച്ചെടുത്തു 10 ശതമാനം വീര്യത്തിൽ പ്രയോഗിക്കാം.

ഇത് പ്രയോഗിക്കുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ 100 മില്ലി എന്ന തോതിൽ നേർപ്പിക്കണം. ഇലകളുടെ രണ്ടുവശത്തും പതിക്കതക്കവിധത്തിൽ തളച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വിളകൾ 40 ദിവസം വരെ ഉണക്കിൽ നിന്ന് സംരക്ഷിക്കും. ആവശ്യമെങ്കിൽ രണ്ട് ആഴ്ചയ്ക്ക് ശേഷം ഒരു പ്രയോഗം കൂടി നടത്താം. അധികമുള്ള മിശ്രിതം മൂടിക്കെട്ടി വച്ചാൽ ദീർഘനാൾ സൂക്ഷിക്കാനാകും.

English Summary: Plants can be given mrithasanjeevini to accelerate plant growth and survive drought.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds