Organic Farming

40 കിലോ തൂക്കം വരുന്ന അത്ഭുത തേങ്ങ... ദാ ഇവിടെയുണ്ട്

കോകോ ഡി മെർ

തെങ്ങും പനയും ഒന്നായി പോലെയുള്ള ഈ സസ്യത്തിന് കടൽ തേങ്ങ, ഇരട്ട തെങ്ങ് എന്നൊക്കെ വിശേഷണമുണ്ട്. 1768 ൽ സെയ്ഷൽസിലെ ഒരു ദ്വീപിൽ കൊക്കോ ഡി മെർ വൃക്ഷം കണ്ടെത്തുന്നതുവരെ പലരും കടലിൽ കാണുന്ന ഇതിൻറെ കായ്കളെ ദിവ്യ വൃക്ഷത്തിൻറെ കായകൾ ആയി തെറ്റിദ്ധരിച്ചു. ഏകദേശം ഒരു കായക്ക് 40 കിലോ ഭാരം ഉണ്ടാകും. സസ്യ ലോകത്തെ ഏറ്റവും ഭാരം കൂടിയ ഫലമായി ഇതിനെ കണക്കാക്കുന്നു.

ഈ തേങ്ങ മൂപ്പെത്താൻ ഏകദേശം ഏഴ് വർഷത്തോളം കാത്തിരിക്കേണ്ടി വരുന്നു. ഇതിൽ തന്നെ പെൺമരങ്ങൾ ഏകദേശം നൂറു വർഷം കഴിഞ്ഞാൽ മാത്രമേ കായ്ക്കൂ. വംശനാശം നേരിടുന്ന വൃക്ഷങ്ങളുടെ പട്ടികയിൽ കോകോ ഡി മെർ ഉണ്ട്.

കോകോ ഡി മെറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾ

പതിനെട്ടാം നൂറ്റാണ്ടിൽ ക്യാപ്റ്റൻ ഡഷ്മിൻ എന്ന നാവികൻ സെൽഷ്യസിൽ നിന്ന് ഇരട്ട തേങ്ങ മുംബൈയിൽ കൊണ്ടുവന്നതായി ചരിത്രം പറയുന്നു.

നിലവിൽ ഇന്ത്യയിൽ ഒരിടത്തും മാത്രമേ ഇത് ഉള്ളൂ ഹൗറയിലെ ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലാണ് ഉള്ളത്. സെഷൽസിൽ നിന്ന് 1894 ൽ കൊണ്ടുവന്ന വിത്തുതേങ്ങ നട്ടാണ് ഈ ഇരട്ടതേങ്ങ ഉണ്ടായതെന്ന് പറയപ്പെടുന്നു.1998ൽ ആണ് ഈ വൃക്ഷം ആദ്യമായി പൂവിട്ടത്. ഇതിനുശേഷമാണ് ഇത് പെൺ മരം ആണെന്ന് തിരിച്ചറിഞ്ഞത്. യൂറോപ്യൻ കൊട്ടാരങ്ങളിലും അരമനകളിലും ഇതിൻറെ വിത്ത് സമ്പത്ത്, സൗഭാഗ്യം നൽകുന്ന അത്ഭുത വിത്ത് എന്ന പേരിൽ പ്രസിദ്ധമായിരുന്നു. കൂടാതെ എല്ലാ വിഷങ്ങളും ഇല്ലാതാക്കുന്ന പ്രതി മരുന്ന് എന്ന നിലയിലും ഇത് പ്രസിദ്ധമാണ്. ആ കാലഘട്ടത്തിലെ പല നോവലുകളിലും കവിതകളിലും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്‌ഷൽസിലെ ചില ദ്വീപുകളിൽ മാത്രമാണ് കോകോ ഡി മെർ ഒരു കാലത്ത് വളർന്നിരുന്നത്.ഈ മരങ്ങളിൽ നിന്ന് കായ്കൾ കടലിലേക്ക് വീണിരുന്നു. ഇതിൻറെ ഭാരം മൂലം കടലിൽ പൊങ്ങി കിടക്കുകയും, ഇതിൻറെ വിത്തുകൾ കിട്ടുന്നവർ അത് മാലിദീപ് സുൽത്താന നൽകണമെന്നായിരുന്നു അക്കാലത്തെ ചട്ടം.

One berry weighs about 40 kg. Coco de mer is considered to be the heaviest fruit in the plant world.

ഇത് അനധികൃതമായി കൈവശം വയ്ക്കുന്നവർക്ക് വധശിക്ഷവരെ നൽകിയിരുന്നു. റോമൻ ചക്രവർത്തിയായ റൂഡോൾഫ് രണ്ടാമൻ 4000 സ്വർണനാണയങ്ങൾ കൊടുത്ത ഒരു കോകോ ഡി മെർ വിത്ത് സ്വന്തമാക്കിയ ചരിത്രം പോലും ചരിത്രരേഖകൾ പറയുന്നു. പിന്നീട് ഇതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ നടത്തുകയും, ഇത്തരം വിശ്വാസങ്ങളിൽ യാതൊരു അടിസ്ഥാനമില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.


English Summary: The amazing coconut that weighs 40 kg

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine