1. Organic Farming

20 എണ്ണം ടിഷ്യുകൾച്ചർ വാഴത്തൈകൾ 100% സബ്സിഡിക്ക് നൽകുന്നു

വനിതാ പച്ചക്കറി വികസനം അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം വേണം. 125 രൂപയുടെ പച്ചക്കറിതൈകൾ 100 ശതമാനം സബ്സിഡിക്ക് നൽകുന്നു. 38 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം

Arun T
വീട്ടില്‍ത്തന്നെ കൃഷി
വീട്ടില്‍ത്തന്നെ കൃഷി

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികള്‍ അല്‍പമെങ്കിലും വീട്ടില്‍ത്തന്നെ കൃഷി ചെയ്ത് വിളവെടുക്കണമെന്ന ആഗ്രഹമുള്ളവരാണ് ഏറെപ്പേരും. എന്നാല്‍ ഏത് പച്ചക്കറികളാണ് ഏറ്റവും എളുപ്പത്തില്‍ നട്ടുവളര്‍ത്തി വിളവെടുക്കാവുന്നതെന്ന ധാരണ പലര്‍ക്കുമുണ്ടാകില്ല. വളരെ പെട്ടെന്ന് മുളയ്ക്കുന്ന ചില പച്ചക്കറികളുടെ വിത്തുകളുണ്ട്. തുടക്കക്കാര്‍ക്ക് നട്ടുവളര്‍ത്താവുന്ന അത്തരം ചില പച്ചക്കറികളെ പരിചയപ്പെടുത്താം.

ബീന്‍സ്, ബീറ്റ്‌റൂട്ട്, കാരറ്റ്, വെള്ളരി, ലെറ്റിയൂസ്, ജെര്‍ജീര്‍, മത്തങ്ങ, റാഡിഷ്, പച്ചമുളക്, ചായമന്‍സ ചീര, തക്കാളി, വെണ്ട എന്നിവ താരതമ്യേന എളുപ്പത്തില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്. ബീന്‍സ് അല്‍പം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്.

നടുമ്പോള്‍ ഓരോ വിത്തും തമ്മില്‍ 2.5 മുതല്‍ 5 സെ.മീ അകലമുണ്ടാകണം. ഇളകിയ മണ്ണ് ഉപയോഗിച്ച് വിത്ത് അല്‍പം മൂടിയ ശേഷം വെള്ളം തളിച്ചുകൊടുക്കണം. നട്ടുവളര്‍ത്തിയാല്‍ ഏഴോ എട്ടോ ആഴ്ചകള്‍ കൊണ്ട് വിളവെടുക്കാനാകും. മത്തങ്ങയാണ് വളര്‍ത്തുന്നതെങ്കില്‍ തണുപ്പുള്ള മണ്ണില്‍ വിത്ത് നടരുത്. മണ്ണിന് ചൂടുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ വിത്തുകള്‍ മുളച്ചുവരും.

വനിതകൾക്ക് പച്ചക്കറി വികസന പദ്ധതി

വനിതാ പച്ചക്കറി വികസനം

അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം വേണം. 125 രൂപയുടെ പച്ചക്കറിതൈകൾ 100 ശതമാനം സബ്സിഡിക്ക് നൽകുന്നു. 38 രൂപ ഗുണഭോക്തൃവിഹിതം അടയ്ക്കണം

വനിതാ വാഴകൃഷി വികസനം

അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം വേണം. ഒരു യൂണിറ്റിൽ 20 എണ്ണം ടിഷ്യുകൾച്ചർ വാഴത്തൈകൾ 100% സബ്സിഡിക്ക് നൽകുന്നു.

വനിതാസമഗ്ര പുരയിടകൃഷി

അപേക്ഷകർ വനിതകൾ ആയിരിക്കണം. കുറഞ്ഞത് 5 സെൻറ് സ്ഥലം വേണം. ഒരു യൂണിറ്റിൽ 500 രൂപയുടെ വാഴക്കന്നും കിഴങ്ങ് വർഗ്ഗങ്ങൾ, വേപ്പിൻപിണ്ണാക്ക് 300 രൂപയ്ക്ക്, രാസവളം 136 രൂപയ്ക്ക്, കുമ്മായം 80 രൂപയ്ക്ക്, ആകെ ഗുണഭോക്തൃവിഹിതം 163 രൂപ.

English Summary: Tissue culture banana seedlings for subsidy : more farmers can get it : especially women

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds