1. Organic Farming

മോരിനെ വളമാക്കി 100 കിലോ പച്ചമുളക്ക് വിളവെടുത്ത കെ വി എസ് മണി

പെരിയാർ പശുക്കളുടെ മോര് ഉപയോഗിച്ച് പച്ചമുളക് കൃഷിക്കായി ഒരു ജൈവ മിശ്രിതം kvs മണിയുടെ (സതീഷ്) നേതൃത്വത്തിൽ കോസ് കുര്യൻ സാറിന്റെ സാനിധ്യത്തിൽ തെയ്യാർ ചെയ്തു വരുന്നു, എറണാകുളം ജില്ലയിൽ കൂവപ്പടി കോടനാട് ആണ് ഈ ജൈവവളം തെയ്യാറാക്കുന്നത്.

Arun T
പച്ചമുളക് കൃഷി
പച്ചമുളക് കൃഷി

പെരിയാർ പശുക്കളുടെ മോര് ഉപയോഗിച്ച് പച്ചമുളക് കൃഷിക്കായി ഒരു ജൈവ മിശ്രിതം kvs മണിയുടെ (സതീഷ്) നേതൃത്വത്തിൽ കോസ് കുര്യൻ സാറിന്റെ സാനിധ്യത്തിൽ തെയ്യാർ ചെയ്തു വരുന്നു, എറണാകുളം ജില്ലയിൽ കൂവപ്പടി കോടനാട് ആണ് ഈ ജൈവവളം തെയ്യാറാക്കുന്നത്. 

This , Amruthpanni is a Zero Budget Natural Farming, as the name implies, is a method of farming where the cost of growing and harvesting plants is zero. This means that farmers need not purchase fertilizers and pesticides in order to ensure the healthy growth of crops.

ശർക്കരയും മോരും ചേർന്ന അമൃതപാനി മണ്ണിൽ ഉപയോഗിമ്പോൾ

20 ലിറ്ററോളം കൊള്ളാവുന്ന ഒരു മൺ പാത്രത്തില്‍ വെണ്ണ നീക്കിയ പത്തു ലിറ്റർ മോരിലേക്ക് അരക്കിലോ കറുത്ത ശർക്കര പൊടിച്ചത് ചേർത്തു തുണികൊണ്ട് പാത്രത്തിന്റെ വായ് മൂടിക്കെട്ടി ഒരാഴ്ച്ച (കൃത്യം 7 ദിവസം) വെളിച്ചം എൽക്കാത്ത സ്‌ഥലത്ത്‌ സൂക്ഷിക്കുക.

എട്ടാം ദിവസം ഈ ലായിനിയിലേക്ക് 100 ലിറ്റർ വെള്ളം ചേർത്ത് ഒരു ഏക്കർ എന്ന കണക്കിൽ കൃഷി ചെയ്യാനുദ്ദേശിക്കുന്ന ഭൂമിയിൽ തളിക്കാം. ഇതിലൂടെ മണ്ണിലെ ഉപ്പിന്റെ കാഠിന്യത്തെയും അമ്ലത്വത്തെയും നിയന്ത്രിച്ചു ഫലഭൂയിഷ്ടമായ കൃഷിയിടമൊരുക്കുവാൻ സഹായിക്കുന്നു.

ഇവിടെ ശർക്കരയും മോരുമെല്ലാം ഉപയോഗിക്കുമ്പോൾ ചെടികൾക്ക് അത്യാവശ്യം വേണ്ട കാൽസ്യം, അയേൺ, നൈട്രജൻ, ഫോസ്‌ഫറസ് അടക്കം എല്ലാ സൂക്ഷ്മ മൂലകങ്ങളെയും മണ്ണിലേക്ക് കൂടുതലായി ചേർക്കുകയും, ഒപ്പംതന്നെ ശർക്കരയിലെ മധുരം വഴി സൂക്ഷ്മാണുക്കളുടെ കൂടുതലായുള്ള വർധനവ് സംഭവിക്കുകയും ചെയ്യുന്നു.

ശർക്കരയുടെ മധുരവും മോരിലെ പുളിപ്പും പ്രോട്ടീനും മണ്ണിലുള്ള മാംസ, ജൈവാവാശിഷ്‌ടങ്ങളെ എളുപ്പത്തിൽ വിഘടിപ്പിക്കുക കൂടി ചെയ്യുന്നതിലൂടെ ചെടികൾക്ക് വേണ്ടതായ സൂക്ഷ്മാണുക്കളെയും പെരുപ്പിക്കാനും അതോടൊപ്പം വളരെ പെട്ടെന്ന് ചെടികൾക്ക് ഇവയെ ആഗിരണം ചെയ്യുവാൻ കഴിയുംവിധത്തിലാക്കി സഹായിക്കുകയും ചെയ്യൂന്നു.

Kvs മണി യുടെ നേതൃത്വത്തിൽ ജൈവ കൃഷി പ്രോത്സാഹനം ലക്ഷ്യമാക്കി തൊഴിൽരഹിതരായ 25നും 45നും ഇടക്ക് പ്രായമുള്ള ആളുകൾക്കു കൃഷി തൊഴിലയെടുക്കാൻ പരിശീലനം നൽകുന്നു.

കൂടുതൽ അറിയാൻ - താഴെ കാണുന്ന വാട്ട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://chat.whatsapp.com/LArWn5cPw5I3f7f2TMzw2q

അമൃതപാനി വളം ഉണ്ടാക്കുന്ന വീഡിയോ കാണാൻ താഴെ കാണുന്ന ഫേസ്‌ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.facebook.com/watch/?v=2023696111095225&extid=OunoBVyxpwSO5wH7

Phone - KVS Mani - Perumbavoor Koovappadi - 9656125240

English Summary: USING CURD FOR HUGE YIELD OF CHILLI

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds