<
  1. Technical

ബയോഗ്യാസ് ഉപയോഗിച്ച് ഇന്ധന പ്രതിസന്ധി നേരിടാം

ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതിനൊരു പരിഹാരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ്.

KJ Staff
ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി  നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതിനൊരു പരിഹാരം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ്.  സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള  ഊര്‍ജ്ജം, ജൈവവസ്തുക്കളില്‍ നിന്നുള്ള  ഊര്‍ജ്ജം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും പാചകത്തിന് വേണ്ടി വളരെ വിലകൂടിയ ദ്രവീകൃത പെട്രോളിയം ഗ്യാസ്(എല്‍ പി ജി) ആണ് ഉപയോഗിക്കുന്നത്. 

കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന കൃഷിരീതി നിലവിലുള്ള  നമ്മുടെ നാട്ടില്‍ പാചകത്തിനായി ബയോഗ്യാസ് അല്ലെങ്കില്‍ ജൈവവാതകം ഉപയോഗിക്കുകയാണെങ്കില്‍ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ  ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. ബയോഗ്യാസ്  പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്. 

പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്താം

എന്താണ് ബയോഗ്യാസ് ?
 
 അന്തരീക്ഷവുമായി സമ്പര്‍ക്കമില്ലാത്ത അവസ്ഥയില്‍ ജൈവവസ്തുക്കളില്‍ സൂക്ഷ്മാണുക്കള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന വാതകാണ് ബയോഗ്യാസ്.  55-70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീതൈല്‍ വാതകവും, 30-45 ശതമാനത്തോളം കാര്‍ബണ്‍ ഡൈ ഓക്സൈഡും ചെറിയതോതില്‍ മറ്റ് വാതകങ്ങളായ നൈട്രജന്‍, ഹൈഡ്രജന്‍, ഹൈഡ്രജഡന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഓക്സിജന്‍ എന്നിവയും   അടങ്ങിയിരിക്കുന്നു.  

മീതൈല്‍ വാതകമാണ് കത്താനായി ഉപയോഗിക്കുന്നത്.  കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ  കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമയമില്ലാത്തവയുമാണ്.  ഇതുമൂലം അപകടമോ മറ്റാരോഗ്യ പ്രശ്നങ്ങളോ ഉണ്ടാവുന്നില്ല.  30-350  സെന്റിഗ്രേഡാണ് മീതൈല്‍ വാതകത്തിന് അനുകൂലമായ താപനില.  ചൂട് 100  താഴെയായാല്‍ ഗ്യാസുല്‍പാദനം നടക്കുകയില്ല.

 ജൈവവാതകം ഉപയോഗിച്ച് ആഹാരം പാകം ചെയ്യുകയാണെങ്കില്‍ കരിയോ പുകയോ ഉണ്ടാകാത്തതിനാല്‍  പാത്രങ്ങളും അടുക്കളയും ശുചിയായി സൂക്ഷിക്കുവാന്‍ കഴിയുന്നു.  പരിസര മലിനീകരണം ഉണ്ടാവുന്നില്ല.  വാതകത്തിന്റെ മര്‍ദ്ദം  കുറവായതിനാല്‍ അപകട സാധ്യതയും കുറവാണ്.  ചാണകം ഉണക്കി കത്തിക്കുന്നതിനാല്‍ 60 ശതമാനം ഇന്ധന ക്ഷമത  ഈ വാതകത്തിന് അധികമായുണ്ട്. 


ഉപയോഗിക്കാവുന്ന ജൈവ മാലിന്യങ്ങൾ

ബയോഗ്യാസുല്‍പാദിപ്പിക്കാന്‍ ചാണകമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.  എന്നാല്‍ മിക്കവാറും ജൈവവസ്തുക്കള്‍ ഇതിനായി പ്രയോജനപ്പെടുത്താം.  ആട്, കോഴി, പന്നി എന്നിവയുടെ വിസര്‍ജ്ജ്യങ്ങളും അടുക്കളയിലെ പാഴ് വസ്തുക്കള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍ ചെറുതായി നുറുക്കിയ വയ്ക്കോല്‍, പച്ചപ്പുല്ല്, ജലസസ്യങ്ങള്‍ റബ്ബര്‍ഷീറ്റ് അടിച്ച് കഴിഞ്ഞ്  പാഴാക്കികഴയുന്ന വെള്ളം എന്നിവ ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. 

25 കിലോഗ്രാം  ചാണകത്തില്‍ നിന്നും 1 ക്യുബിക് മീറ്റര്‍ ഗ്യാസ് ഉല്‍പാദിപ്പിക്കാം. ഇതുപയോഗിച്ച്  നാലുപേര്‍ക്കാവാശ്യമായ ഭക്ഷണം തയ്യാറാക്കാം.

പ്ലാന്റ് നിർമ്മാണം
 
ബയോ ഗ്യാസ് പ്ലാന്റിന്റെ പ്രധാന ഭാഗങ്ങള്‍ മിക്സിംഗ് ടാങ്ക്, ദഹന അറ (ഡൈജസ്റ്റര്‍ ടാങ്ക്), വാതക സംഭരണി, നിര്‍ഗ്ഗമന മാര്‍ഗ്ഗം(ഔട്ലറ്റ് ), വാല്‍വ്, സ്റ്റൌ എന്നിവയാണ്. വീട്ടിലെ അംഗങ്ങളുടെ എണ്ണം, കന്നുകാലികളുടെ എണ്ണം,ദിവസവും ലഭ്യമായ ചാണകത്തിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്ലാന്റിന്റെ വലിപ്പം നിര്‍ണ്ണയിക്കുന്നത്.

അടുക്കളയുടെയും തൊഴുത്തിന്റെയും സമീപത്തായിരിക്കണം പ്ലാന്റ് നിര്‍മ്മിക്കേണ്ടത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം പ്ലാന്റ് നിര്‍മ്മാണത്തിന്    തെരഞ്ഞെടുക്കേണ്ടത്.  വീടിന്റെ അടിസ്ഥാനത്തില്‍ നിന്ന് 1 മീറ്ററും കിണറില്‍ നിന്ന് 10-15 മീറ്ററും അകലെ ആയിരിക്കണം. ഇഷ്ടിക /ഫെറോസിമന്റ്  മണല്‍, സിമന്റ്, കമ്പി എന്നിവയാണ് പ്ലാന്റ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍.  പ്ലാന്റ് നിര്‍മ്മാണത്തില്‍  പരിശീലനം ലഭിച്ച കല്‍പണിക്കാരെക്കൊണ്ടോ അംഗീകാരമുള്ള ടേണ്‍ കീ ഏജന്റുമാരെക്കൊണ്ടോ ആയിരിക്കണം പ്ലാന്റ് നിര്‍മ്മിക്കുന്നത്. 

പ്ലാൻറിന്റെ ഉപയോഗം / ഗ്യാസിന്റെ ഉപയോഗം

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്ലാന്റിലേക്ക് പച്ചചാണകവും വെള്ളവും ഒരു കി. ഗ്രാം ചാണകത്തിന് 1 ലിറ്റര്‍ വെള്ളം എന്ന അനുപാതത്തിലാണ് കലക്കി ഒഴിക്കേണ്ടത്.  ആദ്യം ചാണകം നിറച്ച് 21 ദീവസം കഴിഞ്ഞശേഷം മാത്രമെ  ഗ്യാസ് ഉപയോഗിക്കാന്‍ പാടുള്ളൂ. പുതുതായി ചേര്‍ക്കുന്ന ചാണകത്തില്‍  നിന്ന് വാതകം പൂര്‍ണമായി ലഭിക്കാന്‍ 30-40 ദിവസം വേണം. 
വാതകം  ഉപയോഗിക്കാന്‍ തുടങ്ങുന്ന ദിവസം മുതല്‍ എല്ലാ ദിവസവും  നിശ്ചിത അളവിലുള്ള  ചാണക ലായനി ദഹന അറയിലേക്ക് ഒഴിച്ചുകൊടുക്കണം.

ബയോഗ്യാസ് സ്ളറി

ബയോഗ്യസ് സ്ളറി അഥവാ പ്ലാന്റില്‍ നിന്ന് പുറത്ത് വരുന്ന ലായനി ചെടികള്‍ക്ക്  ഏറ്റവും നല്ല വളമാണ്. ഇതില്‍  ചാണകത്തിലേതിലേക്കാള്‍ കൂടിയ അളവില്‍ സസ്യ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ചെടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന അമോണിയ രൂപത്തിലുള്ള നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, എന്നിവ ഇതിലുണ്ട്. ഇതുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍  10 - 20% വിള വര്‍ദ്ധനവ് ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ നിന്ന് എളുപ്പം കമ്പോസ്റ്റ് തയ്യാറാക്കാം.
English Summary: bio gas for fuel crisis

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds