1. Technical

ബയോചാര്‍

ദക്ഷിണ അമേരിക്കയിലെ അമസോണ്‍ നദീതടത്തില്‍ 19 ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ സ്പാനിഷ് കുടിയേറ്റക്കാര്‍ തീരെ ഫലഭൂയിഷ്ടമല്ലാത്ത പ്രദേശത്തിനിടയിലായി വളരെ വളക്കൂറുള്ളതും ധാരാളം വിളവുതരുന്നതുമായ കൃഷിസ്ഥലങ്ങള്‍ കാണുവാനിടയായി. ഈ പ്രത്യേകതരം മണ്ണിനെ അവര്‍ 'ടെറപെര്‍ട്ട്' (ഠലൃൃമ ുലൃ േകറുത്ത മണ്ണ്) എന്നു നാമകരണം ചെയ്തു. പന്നീട് അവര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് ഈ ഭൂപ്രദേശത്തെ മണ്ണ് മെച്ചപ്പെടുവാനുള്ള കാരണം അവിടങ്ങളില്‍ വസിക്കുന്ന ആദിവാസികള്‍ ജൈവവസ്ഥുക്കളില്‍ നിന്ന് ഒരു പ്രത്യേക തരത്തിലുണ്ടാക്കിയ കരിമണ്ണിര്‍

KJ Staff
Biochar
ദക്ഷിണ അമേരിക്കയിലെ അമസോണ്‍ നദീതടത്തില്‍ 19 ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ സ്പാനിഷ് കുടിയേറ്റക്കാര്‍ തീരെ ഫലഭൂയിഷ്ടമല്ലാത്ത പ്രദേശത്തിനിടയിലായി വളരെ വളക്കൂറുള്ളതും ധാരാളം വിളവുതരുന്നതുമായ കൃഷിസ്ഥലങ്ങള്‍ കാണുവാനിടയായി. ഈ പ്രത്യേകതരം മണ്ണിനെ അവര്‍ 'ടെറപെര്‍ട്ട്' (Terra Pert കറുത്ത മണ്ണ്) എന്നു നാമകരണം ചെയ്തു. പന്നീട് അവര്‍ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളില്‍ നിന്ന് ഈ ഭൂപ്രദേശത്തെ മണ്ണ് മെച്ചപ്പെടുവാനുള്ള കാരണം അവിടങ്ങളില്‍ വസിക്കുന്ന ആദിവാസികള്‍ ജൈവവസ്ഥുക്കളില്‍ നിന്ന് ഒരു പ്രത്യേക തരത്തിലുണ്ടാക്കിയ കരിമണ്ണിര്‍ ചേര്‍ക്കുന്നതുകൊണ്ടാണെന്നു മനസ്സിലാക്കി. മണ്ണിന്റെ ഗുണക്ഷമത കൂട്ടുവാന്‍ സഹായിക്കുന്ന ഈ കരിക്ക് പീറ്റതര്‍ റീഡ് (ജലലേൃ ഞലമറ) എന്ന ശാസ്ത്രജ്ഞന്‍ 'ബയോചാര്‍' എന്ന പേരുനല്‍കി.

കൃഷിയിടങ്ങളിലെ ജൈവവസ്തുക്കള്‍ (കൃഷി അവശിഷ്ടങ്ങള്‍, കാപ്പിതൊണ്ട്, കരിമ്പിന്‍ ഇല, കപ്പലണ്ടി തോട്, മരച്ചില്ലകള്‍ മുതലായവ) കൃഷിസ്ഥലത്തു വെച്ചുതന്നെ തീയിട്ട് കരിച്ച് ചാരം മണ്ണില്‍ ചേര്‍ക്കുന്ന രീതി പരമ്പരാഗതമായിസ കര്‍ഷകര്‍ അനുവര്‍ത്തിച്ചുവരുന്ന ഒരു രീതിയാണ്. ഇപ്രകാരം ജൈവവസ്തുക്കള്‍ കത്തിക്കുമ്പോള്‍ അവയില്‍ അടങ്ങിയ മൂന്നു ശതമാനം താഴെ കാര്‍മണ്‍ മാത്രമേ മണ്ണില്‍ ചേരുകയുള്ളു. ബാക്കി ഭാഗം വിവിധ ഹരിതഗൃഹവാതകങ്ങളായി അന്തരീക്ഷമിലനീകരണത്തിനു കാരണമായിത്തീരുന്നു. ഇന്ത്യയില്‍ പ്രതിവര്‍ഷം ഉദ്ദേശം 93 ദശലക്ഷം ടണ്‍ കാര്‍ഷിക അവശിഷ്ടങ്ങളാണ് ഇപ്രകാരം കത്തിക്കുന്നതെന്ന് അറിയുമ്പോള്‍ അന്തരീക്ഷ മലിനീകരണത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതേയുള്ളൂ.

ജൈവവസ്തുക്കള്‍ നേരിട്ട് കത്തിക്കുന്നതിന് വിപരീതമായി അവ ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ കുറഞ്ഞ ചൂടില്‍ (400-5000ര) കരിച്ചെടുക്കുന്ന കതരിയാണ് ബയോചാര്‍. ജൈവപദാര്‍ഥങ്ങള്‍ ഇപ്രകാരം കത്തിക്കുമ്പോള്‍ (ഇതിനെ ശാസ്ത്രീയമായി 'പൈറോളീസിസ്' ജ്യൃീഹ്യശെ െ ജ്യൃീ തീ, ഹ്യശെ െവേര്‍പെടുത്തല്‍ എന്നാണ് വിളിക്കുന്നത്) പ്രധാനമായും ഉണ്ടാകുന്ന ഉത്പന്നങ്ങളാണ് ബയോചാര്‍ എന്ന കരി. സിന്‍ വാതകം (്യെിഴമ െഒ2+ഇീ) മീഥേല്‍, ടാര്‍, വിവിധ ജൈവ അമ്ലങ്ങള്‍ എന്നിവ. മരം കത്തിക്കുമ്പോഴുണ്ടാകാറുള്ള ചാരം പൈറോളിസിസ് എന്ന രീതിയില്‍ കത്തിക്കുമ്പോള്‍ ഉണ്ടാകാറില്ല. ഒരു ടണ്‍ മരം ഉപയോഗിച്ച് ബയോചാര്‍ ഉണ്ടാക്കുമ്പോള്‍ ഉദ്ദേശം 350 കിലോഗ്രാം വരെ ലഭിക്കും. എന്നാല്‍ മരത്തിന്റെ തരം അനുസരിച്ച് ഇതു മാറിക്കൊണ്ടിരിക്കും. നല്ല രീതിയില്‍ട ബയോചാര്‍ ഉണ്ടാക്കുമ്പോള്‍ ജൈവവസ്തുക്കളില്‍ അടങ്ങിയ  50 ശതമാനത്തോളം കാര്‍ബണ്‍ അതില്‍ അവശേഷിക്കും. കൂടാതെ അതില്‍ അടങ്ങിയ സൂക്ഷ്മ മൂലകങ്ങള്‍ ബയോചാറിന്റെ ഭാഗമായിത്തീരും.

ബയോചാറിനെ കൃഷിയിടങ്ങളിലെ 'കറുത്ത പൊന്ന്' എന്നാണ് പല കാര്‍ഷിക ഗവേഷകരും കര്‍ഷകരും വിളിക്കുന്നത്. ബയോചാറിന്റെ സ്‌പോഞ്ച് പോലുള്ള ഘടന മണ്ണിലെ വെള്ളവും വളവും ഒലിച്ചുപോകാതെ പിടിച്ചുവയ്ക്കാന്‍ സഹായിക്കുന്നു. മണ്ണിനു ജീവന്‍ നല്‍കുന്ന കോടാനുകോടി ജീവാണുക്കള്‍ക്ക് സുരക്ഷിതമായി താമസിച്ചു പ്രവര്‍ത്തിക്കാനുള്ള ഇടവും ബയോചാറില്‍ അടങ്ങിയ സുഷിരങ്ങള്‍ നല്‍കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത തീരുമാനിക്കുന്ന ജൈവകാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് നഷ്ടപ്പെടാതെ മണ്ണില്‍ 'പൂട്ടി' വയ്ക്കാനും ബയോചാറിന് കഴിയും.

കേരളത്തിലെ ഭൂരിഭാഗം മണ്ണും അമ്ലത്വ സ്വഭാവമുള്ളതാണ്. കുമ്മായമോ ഡോളമൈറ്റോ ചേര്‍ത്തു അമ്ലത്വം കുറച്ചാല്‍ മാത്രമേ ഇത്തരം മണ്ണ് മെച്ചപ്പെട്ട വിളവ് നല്‍കുകയുള്ളൂ. ബയോചാര്‍ അമ്ലത്വം കുറയ്ക്കുവാന്‍ സഹിയ്ക്കുന്നതിനു പുറമെ അമ്ലത്വം മൂലം ചെടിക്കു വലിച്ചെടുക്കാന്‍ സാധ്യമല്ലാത്ത മൂലകങ്ങള്‍ ചെടിക്ക് ലഭ്യമാക്കുവാനും സഹായിക്കുന്നു. കൂടാതെ മണ്ണില്‍ ഉപയോഗിക്കുന്ന രാസവളങ്ങള്‍ വെള്ളത്തില്‍ ഒലിച്ച് നഷ്ടപ്പെടുന്നത് തടയാവുന്നതിനും ബയോചാര്‍ ഉപയോഗിക്കാം. അതുവഴി മണ്ണിന് നല്‍കുന്ന രാസവളത്തിന്റെ അളവ് കുറയ്ക്കുവാനും ബയോചാര്‍ ഉഫയോഗിക്കാവുന്നതാണ്.

'ഒരു തുള്ളി ജലത്തില്‍ നിന്നു കൂടുതല്‍ ഉത്പാദനം' എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഈ കാലത്ത് ബയോചാര്‍ ഒരു വലിയ പങ്കാണ് വഹിക്കുന്നത്. മണ്ണിലുളഅള വെളഅളം നീരാവിയായി പോകാതേയും ഒലിച്ചു പോകാതെയും ബയോചാര്‍ സംരക്ഷിക്കും. അങ്ങനെ വെളഅളത്തിന്റെ ലഭ്യതക്കുറവുള്ള പ്രദേശങ്ങളില്‍ ബയോചാറിന്റെ ഉപയോഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

മണ്ണില്‍ എത്രകണ്ട് ബയോചാര്‍ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. മണ്ണിന്റെ ഘടന, ഫലഭൂയിഷ്ഠത, ജല ലഭ്യത, ബയോചാര്‍ ഉണ്ടാക്കുവാന്‍ ഉഫയോഗിച്ച വസ്തുക്കളുടെ ഗുണമേന്മ, ബയോചാര്‍ ഉണ്ടാക്കുന്ന രീതി എന്നിവ അനുസരിച്ച് ഉപയോഗിക്കേണ്ട ബയോചാറിന്റെ അളവ് മാറിക്കൊണ്ടിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത് ഒരു ഹെക്ടറിന് 5-50 ടണ്‍ വരെ ബയചാര്‍ ഉപയോഗിക്കാമെന്നതാണ്. ഒരുതവണ ഉപയോഗിച്ച് മണ്ണ് ഗുണപ്പെടുത്തിയാല്‍ കാലാകാലത്തോളം അതിന്റെ ഗുണം ലഭിക്കും എന്ന പ്രത്യേകതയും ബയോചാറിനുണ്ട്. ഇന്ത്യയില്‍ ബയോചാറിന്റെ ഗവേഷണവും ഉപയോഗവും ഇന്നും ശൈശവാവസ്ഥയിലാണ്.
-സി.കെ. പീതാംബരന്‍
English Summary: biochar

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds