പശുക്കൾക്ക് വേണ്ടി പുല്ലുവളർത്തലും ചെത്തലും ഇവ സൈലേജ് ആക്കി സൂക്ഷിക്കലും മറ്റും കർഷകർക്ക് വളരെയേറെ അധ്വാനം നൽകുന്ന ജോലിയാണ്. ഇതാ പാലുല്പാദകർക്കായി ഒരു പുതിയ രീതി.
പശുക്കൾക്ക് വേണ്ടി പുല്ലുവളർത്തലും ചെത്തലും ഇവ സൈലേജ് ആക്കി സൂക്ഷിക്കലും മറ്റും കർഷകർക്ക് വളരെയേറെ അധ്വാനം നൽകുന്ന ജോലിയാണ്. ഇതാ പാലുല്പാദകർക്കായി ഒരു പുതിയ രീതി. അല്പം പൈസ മുടക്കിയാൽ വർഷം മുഴുവൻ കാലഭേദമില്ലാതെ നല്ല പച്ചപ്പുല്ല് ലഭിക്കും. ഹൈഡ്രോ പോണിക്സ് എന്നാണ് ഈ കൃഷി രീതിക്കു പേർ. ന്യൂസിലാൻഡിൽ നിന്നും കടമെടുത്ത ഒരു സാങ്കേതിക വിദ്യയാണ് ഇത്. പാൽഉദ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പല കർഷകരും ഈ രീതി നിലവിൽ പരീക്ഷിച്ചു വരുന്നുണ്ട്. 4.5 ലക്ഷം രൂപ ചെലവഴിച്ചു യന്ത്രം വാങ്ങി വച്ചാൽ ആവശ്യാനുസരണം പുല്ലു ലഭിക്കും. വലിയ തോതിൽ ഫാമുകൾ നടത്തുന്നവർക്ക് ഇത് വലിയൊരു സഹായമാണ് ജോലിക്കാരുടെ അഭാവത്തിലും തീറ്റ തേടിപ്പോകാനോ കൃത്രിമ തീറ്റകൾ നൽകാനോ ഇടവരുത്താതെ നല്ല ഇളം പച്ച പുല്ല് പശുക്കൾക്ക് കൊടുക്കുകയും ചെയ്യാം.
വളരെ ലളിതമാണ് യന്ത്രത്തിന്റെ പ്രവർത്തനം അഞ്ചടി വീതിയും പത്തടി ഉയരവും ഉള്ള ഒരു പെട്ടിയുടെ രൂപമാണ് ഇതിനുള്ളത്. ഇതിനുള്ളിൽ 14 തട്ടുകളും ഉണ്ട്. ഓരോ തട്ടിലും 6 ട്രേ വീതം അങ്ങനെ മൊത്തം 84 ട്രേകൾ വയ്ക്കാം. ആദ്യദിവസം 2 ട്രേകളിൽ വിത്തിടാം 1.5 കിലോഗ്രാം വിത്താണ് ഓരോന്നിലും ഇടേണ്ടത്. യന്ത്രത്തിൽ സെറ്റ് ചെയുന്നത് അനുസരിച്ചു കൃത്യമായ ഊഷ്മാവും വെള്ളവും ചേർന്ന് വിത്തിനെ മുളപ്പിച്ചു എടുക്കും. അങ്ങനെ ഓരോ ദിവസവും 2 വീതം ട്രേകളിൽ വിത്തിടണം.
അങ്ങനെ ഏഴാം ദിവസമാകുമ്പോളേക്കും എല്ലാ ട്രേകളിലും വിത്തുകൾ ഇട്ടുകഴിയുകയും ആദ്യം ഇട്ട ട്രേയിലെ വിത്തുകൾ മുളച്ചു പുല്ലായി തീർന്നിട്ടുണ്ടാകുകയും ചെയ്യും. 12 ട്രൈകളിൽ നിന്നായി 100 കിലോയോളം പുല്ലു ലഭിക്കും. സാധാരണയായി മക്കച്ചോളമാണ് ഇതിനായി ഉപയോഗിക്കാറുള്ളത് ചിലയിടങ്ങളിൽ ഗോതമ്പും, പയറും ,ഇങ്ങനെ മുളപ്പിച്ചു ഇടയ്ക്കു നൽകാറുണ്ട്. വളമോ കീടനാശിനിയോ ഒട്ടും ചേർന്നിട്ടില്ലാത്ത പ്രകൃതിദത്തമായ ജൈവ ആഹാരം നൽകി പശുക്കളെ വളർത്താം കൂടുതൽ പാലും ലഭിക്കും
English Summary: hydroponics fodder tray food for cattle
Share your comments