വിത്തും വളവും പ്രത്യേകമായി മണ്ണിലേക്കെത്തിക്കുന്ന കുഴലുകള്‍ അവസാനിക്കുന്നത് അഞ്ചുമുതല്‍ 10 വരെ ചെറിയ കലപ്പകളിലേക്കാണ്. കലപ്പകളിലെ കൊഴു മണ്ണില്‍ ഉണ്ടാക്കുന്ന ചെറു ചാലുകളിലേക്കാണ് കൃത്യമായ അളവില്‍ വിത്തും വളവും മണ്ണിലേക്ക് പതിക്കുന്നത്. മണ്ണില്‍ വീഴുന്ന വിത്തിനു മുകളില്‍ നേരിയ തോതില്‍ മേല്‍ മണ്ണ് വീഴ്ത്താന്‍ പാകത്തിന് കലപ്പയ്ക്കു പുറകിലായി ഇരുമ്ബ് ചങ്ങലകളോ തടി കൊണ്ടുണ്ടാക്കിയ ഉരുളുകളോ ഘടിപ്പിച്ചിട്ടുണ്ടാകും.
ട്രാക്ടറിൻ്റെ യന്ത്രക്കൈകളില്‍ വിതയന്ത്രം ഘടിപ്പിച്ച്, ഉഴുത് നിരപ്പാക്കി കൃഷിയിടങ്ങളിലെത്തിക്കുക. വിത്ത് വിതയ്ക്കേണ്ട സ്ഥലം അളന്ന് തിട്ടപ്പെടുത്തി അവിടേക്ക് ആവശ്യമുള്ള വിത്തിൻ്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തി യന്ത്രത്തിൻ്റെ ആദ്യ അറയില്‍ നിറയ്ക്കുക. അടുത്ത അറയില്‍ തരി രൂപത്തിലുള്ള വളവും നിറയ്ക്കാം. തുടര്‍ന്ന് ഓരോ വരിയിലും അകലം ക്രമീകരിച്ച് വീഴേണ്ട വിത്തിന്റെ അളവ് ചക്രങ്ങളുടെ സഹായത്താല്‍ മുന്‍കൂട്ടി ക്രമപ്പെടുത്താം. തുടര്‍ന്ന് ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന വിതയന്ത്രം ട്രാക്ടറിൻ്റെ നീക്കത്തിനനുസരിച്ച് മണ്ണിലൂടെ മുന്നോട്ടുനീങ്ങുകയും ഒപ്പം നിശ്ചിത അളവില്‍ വിത്തും വളവും ഉഴവുചാലിലേക്ക് വീഴുകയും ചെയ്യും. മണ്ണിലൂടെ നിരങ്ങി നീങ്ങുന്ന ചെയിനുകള്‍ വിത്തിനു മുകളിലേക്ക് അല്പം മണ്ണ് നിരത്തി മുന്നോട്ട് നീങ്ങും.വിശാലമായ കൃഷിയിടങ്ങളില്‍ കരനെല്ല്, ചോളം, പയറുവര്‍ഗ വിളകള്‍, പുല്ലുവര്‍ഗ വിളകള്‍ എന്നിവയുടെ വിത്ത് കൃത്യമായ അളവില്‍ വരിയകലം പാലിച്ച് വിതയ്ക്കാന്‍ ഈ യന്ത്രം ഉപയോഗിക്കാം.
Share your comments