-
-
Technical
മഴവെള്ള സംഭരണികൾ നിർമ്മിക്കുന്നതിനുള്ള സമയമായി
കേരളം കടുത്ത വേനലില്‍ പൊള്ളി, കുടിവെള്ളക്ഷാമവും അനുഭവിച്ച കാലമാണ് ഇപ്പോൾ. ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറോട്ടു ചരിവുള്ള കേരളത്തില്‍, പ്രത്യേകിച്ച് വീതികുറഞ്ഞു, നീളത്തില്‍ കിടക്കുന്നതുമായ ഭൂവിഭാഗത്തില്‍ മഴവെള്ളം വളരെ വേഗത്തില്‍ തന്നെ കടലിലേയ്ക്കൊഴുകുവാന്‍ സാധിക്കും.
കേരളം കടുത്ത വേനലില്‍ പൊള്ളി, കുടിവെള്ളക്ഷാമവും അനുഭവിച്ച കാലമാണ് ഇപ്പോൾ. ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറോട്ടു ചരിവുള്ള കേരളത്തില്‍, പ്രത്യേകിച്ച് വീതികുറഞ്ഞു, നീളത്തില്‍ കിടക്കുന്നതുമായ ഭൂവിഭാഗത്തില്‍ മഴവെള്ളം വളരെ വേഗത്തില്‍ തന്നെ കടലിലേയ്ക്കൊഴുകുവാന്‍ സാധിക്കും. ഇവിടെയാണ് നാം മഴവെള്ളം തടഞ്ഞുനിര്‍ത്തി ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുവാന്‍ സാഹചര്യമുണ്ടാക്കേണ്ടത്.
നിലവില്‍ മഴവെള്ളസംഭരണത്തിന് കേരളത്തില്‍ ഒട്ടേറെസംവിധാനങ്ങളും പദ്ധതികളും ഉണ്ട്. ഇവ പ്രായോഗികമായി നടപ്പാക്കിയാല്‍ ഒരു പരിധിവരെ മഴവെള്ളം തടഞ്ഞു നിര്‍ത്താന്‍ സാധിക്കും. നമുക്ക് പ്രാവര്‍ത്തികമാക്കാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം.
* കുളങ്ങള്‍
കുളങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കേരളം. അമ്പലക്കുളങ്ങളുള്‍പ്പെടെ വലുതും ചെറുതുമായ ആയിരക്കണക്കിന് കുളങ്ങള്‍ നമുക്കുണ്ട്. ഇവ ചെളിയും അഴുക്കും മാറ്റി വശങ്ങള്‍ കെട്ടി പരമാവധി വെള്ളം ഉള്‍ക്കൊള്ളുവാനുള്ള സാഹചര്യമുണ്ടാക്കുവാന്‍ വലിയ ബുദ്ധിമുട്ടോ, സാമ്പത്തികചിലവോ ഉണ്ടാകാനിടയില്ല. വെള്ളത്തിന്റെ ഒഴുക്ക് മനസ്സിലാക്കി ചിലയിടങ്ങളില്‍ വലിയ ജലാശയങ്ങളുണ്ടാക്കിയാല്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരവും ഭൂജലവിതാനം ഉയര്‍ത്തുവാനും സാധിയ്ക്കും.
* കോണ്ടൂര്‍ വരമ്പുകള്‍
മുന്‍കാലങ്ങളില്‍ ചെറിയ ചരിവുള്ള സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും, വരമ്പുകളും, മണ്‍ കയ്യാലകളും വ്യാപകമായിരുന്നു. മഴയ്ക്കുമുമ്പ് തെങ്ങുകള്‍ക്കും മരങ്ങള്‍ക്കും തടമെടുക്കല്‍ എന്നൊരു പതിവുണ്ടായിരുന്നു. ധാരാളം മഴവെള്ളം ഭൂമിയിലേക്കാഴ്ന്നിറങ്ങുവാനുള്ള ഒരു മാര്‍ഗമായിരുന്നു ഇത്. ചരിവുകളില്‍ ഇത്തരത്തില്‍ കോണ്ടൂര്‍ വരമ്പുകള്‍ നിര്‍മ്മിക്കുന്നത് നന്നായിരിക്കും.
* തടയണകള്‍
മഴ പെയ്തു മണിക്കൂറുകള്‍ക്കകം തന്നെ നദിയിലേക്കും പിന്നെ കടലിലേക്കും ജലമെത്തിച്ചേരുകയാണിപ്പോള്‍ ചെയ്യുന്നത്. അതിന് ഒരുപരിധിവരെ പരിഹാരമാണ് തടയണകള്‍ നിര്‍മ്മിക്കുന്നത്. നദിയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന തടയണകള്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നതിനാല്‍ ഭൂജലവിതരണം ഉയര്‍ത്തുവാനും അതോടൊപ്പം സമീപപ്രദേശങ്ങളില്‍ കിണറുകളില്‍ ജലനിരപ്പ് ഉയര്‍ത്തുവാനും കഴിയും. ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുള്ളതുകൂടാതെ ധാരാളം തടയണകള്‍ നിര്‍മ്മിച്ചാല്‍ ധാരാളം ജലം ഭൂമിയിലേക്ക് ഉതിര്‍ന്നിറങ്ങുന്ന സാഹചര്യം ഉണ്ടാക്കാം.
നമ്മുടെ വീട്ടില്‍ വീഴുന്ന മഴവെള്ളം അവിടെത്തന്നെ താഴുവാനുള്ള സൗകര്യമുണ്ടാക്കുകയോ സംഭരിച്ചുവയ്ക്കുകയോ ചെയ്യുകയാണ് പ്രധാന മാര്‍ഗം. അതിനായി ഇപ്പോള്‍ തന്നെ പലവിധത്തിലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. പലതും ഫലപ്രദമായി ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.
കെട്ടിടങ്ങളുടെ മുകളില്‍ വീഴുന്ന മഴവെള്ളം എളുപ്പത്തില്‍ സംഭരിക്കാവുന്നതാണ് പാത്തികളിലൂടെ പൈപ്പു വഴി ഇങ്ങനെ മഴവെള്ള സംഭരണിയില്‍ സൂക്ഷിക്കുന്ന ജലം ക്ഷാമകാലത്ത് ഉപയോഗിക്കുവാന്‍ കഴിയും. പക്ഷേ സംഭരിക്കാവുന്ന ജലത്തിന്റെ അളവു കഴിഞ്ഞാല്‍ ബാക്കി പുറത്തേക്ക് ഒഴുക്കിക്കളയേണ്ടിവരും.
സംരക്ഷണവും ജലത്തിന്റെ പുനരുപയോഗത്തിലെ ബുദ്ധിമുട്ടുമൊക്കെ കൊണ്ട് കാലക്രമേണ ഉപയോഗശൂന്യമാകുകയാണ് പതിവ്. മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതാണ് മറ്റൊരു മാര്‍ഗം. പുരയിടത്തില്‍ വീഴുന്ന മഴവെള്ളം റോഡിലേക്ക് ഒഴുകിപോകാതെ സ്വന്തം സ്ഥലത്തുതന്നെ താഴുവാനുള്ള സൗകര്യം ഉണ്ടാക്കുകയാണ് മറ്റൊരു മാര്‍ഗം. ഇതിനായി വീടിനു ചുറ്റുമുള്ള മരങ്ങള്‍ക്ക് തടമെടുത്ത് മഴവെള്ളം അതില്‍ താഴുവാനുള്ള സൗകര്യമുണ്ടാക്കാം. ഇതുകൊണ്ട് എല്ലാ മഴയത്തും വെള്ളം ഭൂമിയിലേക്ക് താഴുവാന്‍ സാധിക്കും.
കൂടാതെ കിണറിനു സമീപം സാമാന്യം ആഴമുള്ള കുഴി ഉണ്ടാക്കി അതില്‍ മണലും ചരലും കരിങ്കല്‍ ചീളുകളുമൊക്കെ അടുക്കി ജലം അതിലേക്കൊഴുക്കിയാല്‍ കുഴിയ്ക്കടിയിലൂടെ കിണറിലേക്ക് ശുദ്ധജലം ഒഴുക്കി എത്തിക്കാം. ഇത് കിണറിലെ ജലലഭ്യത കൂടുവാന്‍ സാധിക്കും. ഇങ്ങനെ നമുക്ക് ഭൂമിയെയും വരും തലമുറയെയും കൊടും വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കാം.
English Summary: rain water harvesting
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments