കൃഷി ചെയ്യാൻ സ്ഥലമില്ലേ ? ട്രേ ഫാർമിങ് പരീക്ഷിക്കാം !
കൃഷിയെ ഒരുപ്പാട് സ്നേഹിക്കുന്നവരാണോ നിങ്ങൾ സ്വന്തമായി കൃഷിചെയ്യാൻ മണ്ണില്ലാതെ ഫ്ലാറ്റിലോ വാടകവീട്ടിലോ താമസിക്കുകയാണോ എങ്കിൽ നിങ്ങൾക്ക് ട്രേ ഫാർമിങ് പരീക്ഷിക്കാം.
കൃഷിയെ ഒരുപ്പാട് സ്നേഹിക്കുന്നവരാണോ നിങ്ങൾ സ്വന്തമായി കൃഷിചെയ്യാൻ മണ്ണില്ലാതെ ഫ്ലാറ്റിലോ വാടകവീട്ടിലോ താമസിക്കുകയാണോ എങ്കിൽ നിങ്ങൾക്ക് ട്രേ ഫാർമിങ് പരീക്ഷിക്കാം. മണ്ണോ , ചട്ടിയോ , ഗ്രോബാഗോ വേണ്ടാത്ത വളമോ ശാസ്ത്രീയ പരിപാലന രീതിയോ ഒന്നും വേണ്ടാത്ത ഒന്നാണ് ട്രേ ഫാർമിംഗ്. അതുത്പാദന ശേഷിയുള്ളതോ ഹൈബ്രിഡ് വെറൈറ്റി ആയ വിത്തുകളോ ഇതിനു ആവശ്യമില്ല. ഇലക്കറികൾ ആണ് പ്രധാനമായും ഈ രീതിയിൽ ഉദ്‌പാദിപ്പിക്കുക. മുളപ്പിച്ച പയർ വർഗ്ഗങ്ങളുടെയും ഇലക്കറികളുടെയും ഗുണം ഏവർക്കും അറിയാമല്ലോ ഇത്തരത്തിൽ വിത്ത് വിതച്ചു രണ്ടാം നാൾ മുതൽ ഒരു മാസം വരെ വിളവെടുക്കാവുന്നതരത്തിലാണ് ട്രേ ഫാർമിംഗ്. കടല, പയർ,മുതിര , ചെറുപയർ മത്തൻ കുമ്പളം ഉലുവ തുടങ്ങി കടയിൽ നിന്ന് വാങ്ങുന്ന എന്ത് ധാന്യങ്ങളും ട്രേ ഫാർമിംഗിൽ പരീക്ഷിക്കാം.
ഉയരം കുറഞ്ഞ പരന്ന ട്രൈകളാണ് ഇതിനു ആവശ്യം . ട്രേയുടെ ചുവട്ടില്‍ രണ്ടു നിരയായി ആറോ ഏഴോ സുഷിരം ഇട്ടതിനു ശേഷം കട്ടിയുള്ള പരുത്തിത്തുണിയോ ചാക്കോ മടക്കിയിട്ട് അതിനുമുകളിൽ ട്രേ വയ്ക്കാം അധികമുള്ള വെള്ളം ഒഴുകിപ്പോകുന്നതിനാണ് ഇത്. സംസ്കരിച്ച ചകിരിച്ചോറ് . ട്രേയുടെ അടിയിലായി ഒരു നിരയായി ഇട്ടുകൊടുക്കുക. ഇതിനു മുകളിലാണ് വിത്തു വിതയ്ക്കേണ്ടത്. അതിനു മുകളിലായി വീണ്ടും ഒരു നിര ചകിരിച്ചോറു കൂടി നിരത്തുക. ഇതിനു മുകളിലായി നേരിയതോതില്‍ വെള്ളം നനച്ചുകൊടുക്കുക. വളർന്നു തുടങ്ങുമ്പോൾ മുതൽ കറിക്ക് എടുക്കാം ഉപയോഗിക്കുമ്പോൾ മുളകളും , ഇലകളും നന്നായ കഴുകിയെടുത്താല്‍ മാത്രം മതി. കറിയോ, തോരനോ സാലഡോ ഏതു രീതിയിൽ ആണെങ്കിലും പോഷക സാരുദ്ധമായ ഇലക്കറികൾ ലഭിക്കും
English Summary: tray farming suitable for farming in flats and small hiyse
Share your comments