1. Cash Crops

നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങളിലെ രുചിക്കൂട്ടുകളിൽ ഒന്നാണ് ബേ ഇലകൾ, എന്നാൽ ഇങ്ങു തെക്കേ അറ്റത്തേക്ക് വരുമ്പോൾ കറിവേപ്പിലയും ഇതിന്റെ പിന്നിലെ രഹസ്യം എന്താണ്?

നോർത്ത് ഇന്ത്യൻ ഭക്ഷണങ്ങളിലെ രുചിക്കൂട്ടുകളിൽ ഒന്നാണ് ബേ ഇലകൾ, എന്നാൽ ഇന്ത്യയുടെ തെക്കേ അറ്റത്തേക്ക് വരുമ്പോൾ കറിവേപ്പിലയാണ് താരം. ഇതിലോരു കൗതുകം ഉണ്ട് എന്താണെന്നല്ലെ. ഇത് രണ്ടും ചേർക്കാത്ത കറികളും ഭക്ഷണവും വളരെ കുറവാണ് വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും.

Raveena M Prakash
Bay leaf used to add in foods to enhance the taste and flavors of the meals.
Bay leaf used to add in foods to enhance the taste and flavors of the meals.

രുചിയുള്ള ഭക്ഷണങ്ങൾ ഏവർക്കും ഇഷ്ടമാണ്, ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലെ? വടക്കേ ഇന്ത്യയിലായാലും തെക്കേ ഇന്ത്യയിലായാലും രുചിയും സ്വാദും കൂട്ടാൻ വേണ്ടി ഭക്ഷണത്തിൽ ചേർക്കുന്ന ചില പ്രത്യക തരം മസാലകളും പൊടിക്കൂട്ടുകൾ ഉണ്ട്. വടക്കേ ഇന്ത്യയിലെ ഭക്ഷണങ്ങളിൽ അധികമായും ചേർക്കുന്ന ഒരു ചേരുവയാണ് ബേ ഇലകൾ(bay leaf), അവിടെ നിന്ന് ഇങ്ങു തെക്കോട്ടു വരുമ്പോൾ നമ്മൾ അധികമായി കറികളിലും ഭക്ഷണങ്ങളിലും കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില (curry leaf). പൂർണമായും രുചിയ്ക്കും മണത്തിനും വേണ്ടി മാത്രം അല്ല ഇത് രണ്ടും ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. മറിച്ച് ഈ രണ്ട്‌ ഇലകൾക്കും ഔഷധ ഗുണങ്ങൾ ഏറെയാണ്. ഭക്ഷണം ഏറെ ആസ്വദിച്ചു കഴിക്കുന്നവരാണ് ഭൂരിഭാഗം പേരും, കുട്ടികളാണെകിൽ സ്വാദുള്ള ഭക്ഷണങ്ങൾ മാത്രമേ കഴിക്കു, ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ ഓരോ കോണിലും ഉള്ള ആളുകൾ അവരുടെ നാട്ടിൽ വളരുന്ന മണവും ഗുണവും ഉള്ള ഇലകളും തണ്ടുകളും അവർ തയാറാക്കുന്ന ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. എന്തിനെന്നാൽ ആ രാജ്യത്തെ കാലാവസ്ഥയോടും ഭൂപ്രകൃതിയോടും ഇണങ്ങി വളരുന്ന സസ്യങ്ങൾ ആണ് അതെല്ലാം. തെക്കേ ഇന്ത്യയിൽ ഏറെ പ്രചാരം ഉള്ളത് കറിവേപ്പിലക്ക് ആണ്, സാമ്പാറിലും ചട്ട്ണിയിലും തോരനിലും രസത്തിലും കറിവേപ്പില ചേർക്കാത്ത കറികൾ കുറവാണ്.

കറിവേപ്പിലയുടെ കയ്പ്പ് ഇഷ്ടപ്പെടുന്നവരാണ് മിക്ക മലയാളികളും. കറിവേപ്പില ഇട്ടു വറുക്കാത്ത കറികൾ ഇല്ല. എന്തിനാണ് ഇത് കറികൾ പാകം ചെയ്തു കഴിഞ്ഞിട്ട് വറുത്തു ഇടുന്നത് എന്ന് നോക്കാം.തിളച്ച വെളിച്ചെണ്ണയിൽ കറിവേപ്പില ഇടുമ്പോൾ അതിലെ മണവും രുചിയും വെളിച്ചെണ്ണയിൽ കലരുന്നുണ്ട്. മിക്ക ആൾക്കാരും കറി പാകം ചെയ്യുമ്പോൾ കറിവേപ്പില വെളിച്ചെണ്ണയിൽ ഇട്ടു വറുക്കുമെങ്കിലും, കറിവേപ്പില വറുത്തിട്ടു കഴിഞ്ഞാൽ പിന്നെ ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ അതെടുത്തു പുറത്തു കളയും. 

വടക്കേ ഇന്ത്യയിലെ ഏറെ പ്രചാരത്തിൽ ഉള്ളതാണ് ബേ ഇലകൾ (bay leaf), കറിവേപ്പിലയെ പോലെ തന്നെ ബേ ഇലകൾ അല്ലെങ്കിൽ കറുവാപ്പട്ട ഇലകൾ ചേർക്കാത്ത വിഭവങ്ങൾ വളരെ കുറവാണ്. ബിരിയാണിയും വെജ് പുലാവും ബട്ടർ ചിക്കനും ചിക്കൻ വിഭങ്ങൾക്ക് എല്ലാം ചേർക്കുന്ന ഒന്നാണ് ബേ ഇലകൾ. ഒരു വ്യത്യാസം മാത്രം പാചകം ചെയ്യുന്നതിന്റെ അവസാനം അല്ല ബേ ഇലകൾ ചേർക്കുന്നത്, പാകം ചെയ്യുമ്പോൾ ത്തന്നെ ചേർക്കുന്നു എന്ന ഒരു പ്രത്യകത ഉണ്ട്‌. വെജ് പുലാവിലും ബിരിയാണിയിലും അരി വേവിക്കുന്ന വെള്ളത്തിൽ തന്നെ ഇത് ചേർക്കുന്നു. ഇനി കറികളിൽ ആണെകിലും ഇങ്ങനെ തന്നെ ആണ്. മസാല തയാറാക്കുമ്പോൾ തന്നെ മറ്റു ചേരുവയ്ക്ക് ഒപ്പം ചേർക്കുന്നു. കേരളത്തിലെ കാലാവസ്ഥയിൽ കറുവാപ്പട്ട മരങ്ങൾ വളരും എന്നാലും കേരളത്തിലും തമിഴ് നാട്ടിലും കർണാടകയിലും ഭൂരിഭാഗം ഉപയോഗിക്കുന്നത് കറി വേപ്പിലയാണ്. ഇന്ത്യയുടെ വടക്ക് ഭാഗത്തേക്ക് പോകുമ്പോൾ ഭക്ഷണങ്ങൾക്ക് എല്ലാം എരിവ് കൂടുതലാണ്. ബേ ഇലകൾക്ക് ചെറുതായിട്ടു ഒരു എരിവ് അനുഭവപ്പെടും പച്ചയ്ക്കു കഴിക്കുമ്പോൾ, കൂടുതലും ഉണങ്ങിയ ബേ ഇലകൾ ആണ് കറികളിലും ബിരിയാണികളിലും ചേർക്കാറുള്ളത്. നല്ല സുഗന്ധം ഉള്ളതാണ് എന്നാലും ഭക്ഷണം പാകം ചെയ്യാൻ നിർബന്ധം ആണെകിലും അധികമാരും അത് കഴിക്കാറില്ല, എടുത്തു കളയറാണ് പതിവ്. ഈ ഒരു കാര്യത്തിൽ കറി വേപ്പിലയും ബേ ഇലകളും ഒരു പോലെ ആണ്.

1. കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ: കറിവേപ്പിലയുടെ ഉപയോഗം ശരീരത്തിൽ കാൻസർ സാധ്യത കുറയ്ക്കുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. കറിവേപ്പിലയിൽ ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു അതോടൊപ്പം തന്നെ ഉദരരോഗങ്ങളെ നേരിടാൻ സഹായിക്കുന്നു.കറിവേപ്പില വളരെ നല്ല വേദനസംഹാരിയാണ്. 

2. ബേ ഇലയുടെ ആരോഗ്യഗുണങ്ങൾ: ബേ ഇലയിൽ ആൻറി ഡയറിയൽ പ്രോപ്പർട്ടിസ് ധാരാളം ഉണ്ട്. ആൻറി ഡയബറ്റിക് പ്രവർത്തനം എന്നിവയുള്ള ബേ ഇലകൾ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ പല ഭക്ഷണ സ്രോതസ്സുകളിലും ഉപയോഗിക്കുകയും രക്തത്തിലെ കൊളസ്ട്രോൾ, യൂറിക് ആസിഡിന്റെ അളവ് എന്നിവ കുറയ്ക്കുകയും ചെയ്യുന്നു 

ഇന്ത്യയിലെ എല്ലാ വീടുകളിലും ബേ ഇലകളും കറിവേപ്പിലയും കാണും, പ്രത്യകിച്ചും അടുക്കളയിൽ. തെക്കേ ഇന്ത്യ ആയാലും വടക്കേ ഇന്ത്യ ആയാലും ഭക്ഷണത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒരു പ്രധാന ചേരുവകളിൽ ഒന്നാണ് ഇത് രണ്ടും. കാലം എത്ര കടന്നു പോയാലും ഇത് രണ്ടിന്റെയും പ്രാധാന്യം വർധിക്കുകയൊള്ളു. കാരണം ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന ഓരോ ഗവേഷണങ്ങളും ചെന്നെത്തുന്നത് നമ്മുടെ പൂർവികർ ഉപയോഗിച്ച് വന്ന ഓരോ കറി കൂട്ടുകളും, സുഗന്ധദ്രവ്യങ്ങളും അതിന്റെ ഉപയോഗവും ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ പ്രവർത്തികളിൽ ഓജസ്സ് വർധിക്കുന്നു. ഇന്ത്യയിലെ ആയുർവേദ മരുന്നുകളിലും ഭക്ഷണ വിഭവങ്ങളിലും മാത്രം അല്ല കറിവേപ്പില ഉപയോഗിക്കുന്നത്. ഇനി ബേ ഇലകളുടെ കാര്യമാണെകിൽ ഭക്ഷണത്തിൽ മാത്രം അല്ല ഒരു സുഗന്ധ ദ്രവ്യമായും ഇത് ഉപയോഗിക്കുന്നുണ്ട്. അല്ലകാരങ്ങൾക്ക് വേണ്ടി നിർമിക്കുന്ന മെഴുകുകളിലും റൂം ഫ്രഷ്‌നെർസ്സുകളിലും ചെറിയ ഒരു ശതമാനം ബേ ലീഫിൻറെ നീര് ചേർക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: 100 കോടി വിറ്റുവരവ് നേടി കുടുംബശ്രീ കേരള ചിക്കൻ പദ്ധതി

English Summary: Curry leaf or Bay leaf which would you prefer to add in your meals?

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds