മരങ്ങൾ നട്ടുവളർത്തുക എന്നതാണ് കാലാവസ്ഥ വ്യതിയാനത്തിൽ നൽകാവുന്ന ഏറ്റവും മികച്ച ഉപായം. പരിസ്ഥിതിയെ വിപത്തുകളിൽ നിന്ന് കവചം നൽകി സംരക്ഷിക്കുക എന്നതാണ് മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെ സാധ്യമാകുന്നത്. മഹാവൃക്ഷങ്ങൾ നട്ടുവളർത്തുന്നത് പ്രകൃതിക്ക് ഗുണം ചെയ്യുന്നു എന്നതിനൊപ്പം, നിങ്ങൾക്ക് സാമ്പത്തിക പരമായും അത് നേട്ടങ്ങളാകും.
ബന്ധപ്പെട്ട വാർത്തകൾ: മനസ്സുനിറയെ വിളവെടുക്കാൻ പച്ചക്കറിത്തോട്ടത്തിൽ പ്രയോഗിക്കാം ജന്തുജന്യ ജൈവവളങ്ങളും സസ്യജന്യ ജൈവവളങ്ങളും
ഒരു കർഷകൻ ഒരേക്കർ കൃഷിയിൽ 500 തേക്ക് മരങ്ങൾ നട്ടുപിടിപ്പിച്ചാൽ 10-12 വർഷത്തിന് ശേഷം ഒരു കോടി രൂപയ്ക്ക് വിൽക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു മരത്തിന് വിപണിയിൽ 30-40 ആയിരം രൂപ വില ലഭിക്കുന്നു. എന്നാൽ സമയം കടന്നുപോകുമ്പോൾ മരത്തിന്റെ വിലയും വർധിക്കുന്നു. ഒരു ഏക്കറിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ കോടിക്കണക്കിന് രൂപയുടെ ലാഭം ലഭിക്കും. പരിചരണം കാര്യമായി ആവശ്യമില്ലെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
അതായത്, മഹാഗണി, തേക്ക്, ഈട്ടി പോലുള്ള മഹാവൃക്ഷങ്ങൾക്ക് വാണിജ്യപ്രാധാന്യം ഏറെയാണ്. അതിനാൽ ഇത് നിങ്ങൾക്ക് സാമ്പത്തികപരമായി വലിയ നേട്ടമായിരിക്കും എന്ന് കൂടി പറയട്ടെ.
കാർഷികമേഖലയിലെ തുടർച്ചയായ നഷ്ടം കാരണം കടക്കെണിയിലായ രാജ്യത്തെ കർഷകർക്ക് മികച്ച ആദായം നേടാനുള്ള ഉപായമാണ് തേക്ക് പോലുള്ള വൃക്ഷങ്ങൾ. വാർഷിക വരുമാനം മികച്ച രീതിയിൽ നേടിത്തരുന്ന ഒരു ഉപജീവനമാർഗമായി ഇത് കണക്കാക്കാം. സാമ്പത്തികമായി ശക്തരാകാൻ സഹായിക്കുന്നതാണ് തേക്ക് മരങ്ങൾ എന്ന് പറയാൻ കാരണം, തേക്കിൻ തടിക്ക് വിപണിയിൽ ആവശ്യക്കാരേറെ ഉണ്ടെന്നത് തന്നെയാണ്. ഇങ്ങനെ കർഷകർക്ക് മികച്ച വില ലഭിക്കാനും സഹായകരമാകും. വിദഗ്ധരുടെ അഭിപ്രായത്തിൽ, കർഷകർ ഈ മരം നട്ടുപിടിപ്പിച്ചാൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ അവരുടെ ലാഭം കോടികളായിരിക്കും എന്നത് തീർച്ചയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജാതി കൃഷി-നടീൽ പ്രവർത്തനങ്ങളും ഇടക്കാല പരിചരണമുറകളും
തേക്ക് ശക്തമായ കാതലുള്ള മരമായതിനാൽ ഇവയിൽ നിന്നും നിർമിച്ച ഫർണിച്ചറുകൾക്ക് വർഷങ്ങളോളം നിലനിൽപ്പ് ഉണ്ടാകും. ഈ തടിയെ ചിതലുകൾ ആക്രമിക്കുകയില്ല എന്നത് മറ്റൊരു നേട്ടമാണ്. അതിനാൽ തന്നെ ഗൃഹോപകരണങ്ങളായും വീട് നിർമാണത്തിനും കപ്പലുകൾ, ബോട്ടുകൾ എന്നിവയ്ക്കെല്ലാം തേക്ക് തടി ഉപയോഗിക്കുന്നു.
തേക്ക് കൃഷിയെ കുറിച്ച് കൂടുതൽ അറിയാം… (Learn more about teak cultivation...)
വർഷത്തിൽ ഏത് സമയത്തും തേക്ക് നടാം (Teak can be planted at any time of the year)
ഇന്ത്യയിൽ എവിടെയും തേക്ക് കൃഷി ചെയ്യാം. തേക്കിന് അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. അതായത്, സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ് തേക്കിൻ തൈ നടാൻ ഏറ്റവും അനുയോജ്യമായ മാസങ്ങൾ. എന്നിരുന്നാലും, വർഷം മുഴുവനും എപ്പോൾ വേണമെങ്കിലും ഇത് വളർത്താം. മണ്ണിന്റെ പിഎച്ച് മൂല്യം 6.50 മുതൽ 7.50 വരെ അളവിലാണ് തേക്ക് നടുന്നതിന് മികച്ചത്.
തേക്ക് കൃഷി ചെയ്ത് ഉടനടി കോടീശ്വരനാകാമെന്ന് വിചാരിക്കരുത്. അതായത്, തേക്കിൽ നിന്ന് ലാഭം നേടുന്നതിന് നീണ്ട പ്രയത്നം ആവശ്യമാണ്. ആദ്യത്തെ മൂന്നോ നാലോ വർഷം തേക്ക് നന്നായി പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രാരംഭ ഘട്ടത്തിൽ നിങ്ങൾ ഇത് ശ്രദ്ധിച്ചാൽ, വരും സമയങ്ങളിൽ നിങ്ങൾക്ക് ലഭിക്കുന്ന ലാഭം വളരെ കൂടുതലായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടുവളപ്പിൽ കൃഷിയിടമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എത്ര വർഷത്തിനുള്ളിൽ മരം തയ്യാറാകും? (In how many years will it ready?)
ഒരു കർഷകൻ ഒരേക്കർ കൃഷിയിൽ 500 തേക്ക് മരങ്ങൾ നട്ടുപിടിപ്പിച്ചാൽ 10-12 വർഷത്തിന് ശേഷം ഒരു കോടി രൂപയ്ക്ക് വിൽക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു മരത്തിന് വിപണിയിൽ 30-40 ആയിരം രൂപ വില ലഭിക്കുന്നു. എന്നാൽ സമയം കടന്നുപോകുമ്പോൾ മരത്തിന്റെ വിലയും വർധിക്കുന്നു. ഒരു ഏക്കറിൽ മരങ്ങൾ നട്ടുപിടിപ്പിച്ചാൽ കോടിക്കണക്കിന് രൂപയുടെ ലാഭം ലഭിക്കും. പരിചരണം കാര്യമായി ആവശ്യമില്ലെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വേനൽമഴ രൂക്ഷമായതോടെ വാഴകളിൽ സിഗടോക്ക ഇലപ്പുള്ളി രോഗം വ്യാപകമാകുന്നു
Share your comments