അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. വീട്ടുസാധനകൾക്ക് വിലകൂടികൊണ്ടിരിക്കുന്ന ഈ സമയത്തു വൻ വിലകൊടുത്തു വാടിയതും ഗുണമേന്മയില്ലാത്തതുമായ വെളുത്തുള്ളിയും മറ്റും വാങ്ങുമ്പോൾ കുറച്ചു നമ്മുടെ അടുക്കളത്തോട്ടത്തിൽക്കൃഷി ചെയ്തു ഉദ്പാദിപ്പിക്കാം.
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. വീട്ടുസാധനകൾക്ക് വിലകൂടികൊണ്ടിരിക്കുന്ന ഈ സമയത്തു വൻ വിലകൊടുത്തു വാടിയതും ഗുണമേന്മയില്ലാത്തതുമായ വെളുത്തുള്ളിയും മറ്റും വാങ്ങുമ്പോൾ കുറച്ചു നമ്മുടെ അടുക്കളത്തോട്ടത്തിൽക്കൃഷി ചെയ്തു ഉദ്പാദിപ്പിക്കാം. വെളുത്തുള്ളി ഒരു രോഗ സംഹാരി കൂടിയാണ് വെളുത്തുളളിക്ക് ശരീരത്തിലെ രക്‌തശുദ്ധീകരണത്തിനു കാര്യമായ സംഭാവന നല്‍കാനാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്‌തയോട്ടം വര്‍ധിപ്പിക്കുവാനും ശരീരത്തിന് പുഷ്‌ടി വരുത്താനും വെളുത്തുളളി സ്‌ഥിരമായി കഴിച്ചാല്‍ മതി. വിഷജീവികള്‍ക്ക് വെളുത്തുളളിയുടെ മണം അരോചകമാണ്. പാമ്പുകളെ തുരത്തുന്നതിനു വെളുത്തുളളി ഉപയോഗിക്കുന്നത് സര്‍വസാധാരണമാണ്. വെളുത്തുള്ളി കൃഷി വളരെ ലളിതമാണ്. വളക്കൂറുള്ളതും, നല്ല നീര്‍വാഴ്ചയുള്ളതുമായ എക്കല്‍ മണ്ണ് ഈ കൃഷിക്ക് അനുയോജ്യമാണ്. കേരളത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെളുത്തുള്ളി ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടാവുന്നതാണ്. ശൈത്യകാലം വെളുത്തുള്ളി കൃഷിക്ക് യോജിച്ചതല്ല അതിനാൽ തണുപ്പുകാലം തുടങ്ങുന്നതിനു മുൻപ് കൃഷി ആരംഭിക്കണം . മണ്ണ് ഉണങ്ങിക്കിടക്കുന്ന സമയമാണ് അനുയോജ്യം. വളക്കൂറുള്ള മണ്ണ് വെളുത്തുള്ളി കൃഷിക്ക് അനിവാര്യമാണ്. ഊട്ടി1, ജി 50 എന്നിവയാണ് പ്രധാന ഇനങ്ങൾ .
നടാനുപയോഗിക്കുന്ന വെളുത്തുള്ളി വിളവെടുത്തതിനു ശേഷം 23 മാസം സൂക്ഷിച്ചതിനു ശേഷം 4 ഗ്രാം തൂക്കം വരുന്ന അല്ലികള്‍ നടാന്‍ ഉപയോഗിക്കാം. നടുന്നതിനു മുന്പ് വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം ഒരു മില്ലി ലിറ്റര്‍ ഡൈമെക്രോണും 1 ഗ്രാം കാര്‍ബണ്‍ഡാസിവും 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ആ ലായനിയില്‍ 15 മിനിട്ട് മുക്കി വയ്ക്കണം. നടുന്നതിനായി 15 സെന്‍റിമീറ്റര്‍ പൊക്കത്തില്‍ 1 മീറ്റര്‍ വീതിയിലും സൗകര്യമുള്ള നീളത്തിലും തവാരണകള്‍ ഉണ്ടാക്കണം. അതില്‍ നടീല്‍വസ്തു 15*8 സെന്‍റിമീറ്റര്‍ അകലത്തില്‍ കുഴിച്ച് നടണം. നട്ട് 5-ാം ദിവസം മുതല്‍ മുളച്ചു തുടങ്ങുകയും 1015 ദിവസം കൊണ്ട് മുളച്ചു കഴിയുകയും ചെയ്യും. നട്ട് 60 ദിവസത്തിനു ശേഷം മണ്ണ്് കിളച്ചു കൊടുക്കേണ്ടതാണ്. വേനല്‍ക്കാലത്തിന്റെ ആരംഭത്തിലോ ശൈത്യകാലത്തോ വിളവെടുക്കാം. ഇവ ശേഖരിച്ച് ഇലയടക്കം കെട്ടുകളാക്കി തൂക്കിയിടാം.
Share your comments