നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും ഏറെ യോജിച്ച ഒരു കൃഷിരീതിയാണ് നിലക്കടല. സഹ വിളയായും ഇടവിളയായും കൃഷി ഒരുക്കാം. മണൽ ചേർന്ന മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണ്ടുവരുന്നത്. ഇതിന് ഏറ്റവും മികച്ച കൃഷി കാലയളവായി കണക്കാക്കുന്നത് ജനുവരി -മെയ്, മഴയെ ആശ്രയിച്ച് മെയ്-ജൂൺ തുടങ്ങിയ സെപ്റ്റംബർ-ഒക്ടോബർ വരെയാണ്. നിലക്കടലയുടെ വിത്ത് ഇന്ന് എല്ലാ കൃഷി ഗവേഷണ കേന്ദ്രങ്ങളിലും നഴ്സറികളിലും ലഭ്യമാണ്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും, മുണ്ടകൻ പാടങ്ങളിൽ ഇടക്കാലത്ത് തനി വിള എന്ന രീതിയിലും കൃഷി ഒരുക്കാവുന്നതാണ്.
നിലക്കടലയുടെ കൃഷിരീതി
തനി വിള എന്ന രീതിയിൽ കൃഷി ചെയ്യുമ്പോൾ ഹെക്ടറിന് 100 കിലോ വിത്ത് വേണ്ടിവരും. തെങ്ങിൻ തോട്ടങ്ങളിലെ ഇടവിളയായി ചെയ്യുമ്പോൾ 80 കിലോ എന്ന രീതിയിലും വിത്ത് വേണം. മരച്ചീനിക്കിടയിൽ ഇടവിളയായി കൃഷി ചെയ്താൽ ഏകദേശം 40 കിലോ വിത്ത് വേണം.
കൃഷി ഒരുക്കുമ്പോൾ മണ്ണ് ആദ്യം ഉഴുതുമറിച്ചു 15*15 അകലത്തിൽ വിത്തുകൾ ഇട്ട് കൃഷി ആരംഭിക്കാം. ഇതിൻറെ വിത്തുകളിൽ റൈസോബിയം കൾച്ചർ പുരട്ടിയ ശേഷം നടന്നത് ചെടികളുടെ വളർച്ചയ്ക്ക് ഉത്തമമാണ്.
കീടരോഗബാധ
സാധാരണ ധാരാളം കീടങ്ങൾ ഉണ്ടാകുന്ന വിളയാണ് ഇതിനെ കണക്കാക്കുന്നത്. ബോർഡോ മിശ്രിതം തളിച്ച് ഒരുപരിധിവരെ കീടങ്ങളെ നമുക്ക് നിയന്ത്രണവിധേയമാക്കാം. എല്ലാത്തരത്തിലുള്ള ജൈവകീടനാശിനികളും ഇതിൽ ഉപയോഗിക്കാം.
വളപ്രയോഗവും നന പ്രയോഗവും
ഹെക്ടറിന് കാലിവളം അല്ലെങ്കിൽ കമ്പോസ്റ്റ് രണ്ട് ടൺ മതിയാകും. ഹെക്ടറിന് കുമ്മായം ഏകദേശം ഒരു ടൺ വേണ്ടിവരും. എൻ പി കെ വളങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ വിളവിനും ചെടികളുടെ കരുത്തുറ്റ വളർച്ചയ്ക്കും നല്ലതാണ്. വളങ്ങൾ ഒറ്റത്തവണ അടിവളമായി നൽകുന്നതാണ് നല്ലത് കുമ്മായം ചേർക്കേണ്ടത് പൂവിടുന്ന വേളയിലാണ്. വളങ്ങൾ വിതറി ഇളക്കി യോജിപ്പിക്കണം. വേനലിൽ നന സൗകര്യം ഏർപ്പെടുത്തണം.
Groundnut is a cultivar that is well adapted to our climate and soil. Sandy soils are most suitable for this cultivation. The best growing season is January-May and depending on the rainfall from May-June to September-October.
ആഴ്ചയിൽ ഒരു നന എന്ന് കണക്ക് അഭികാമ്യം. വിത കഴിഞ്ഞാൽ ഏകദേശം 15 ദിവസം ഇടയിളക്കണം. വിതച്ചു 40 ദിവസം കഴിഞ്ഞാൽ മണ്ണ് ഇളക്കരുത്. ഇലകൾ പഴുത്തു തുടങ്ങുന്നതോടെ വിളവെടുപ്പ് നടത്താം.
Share your comments