അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിനും കുടംപുളി ഉപയോഗിക്കുന്നുണ്ട്.ഇതില്‍ അടങ്ങിയിരിക്കുന്ന സാന്‍തോണ്‍സും അനുബന്ധഘടകങ്ങളും ഞരമ്പുകളെ സംരക്ഷിക്കുന്നു. അള്‍സര്‍, മലേറിയ, കാന്‍സര്‍ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. തണുപ്പുകാലത്തെ ഉദരരോഗങ്ങള്‍ക്ക് ഔഷധവുമാണ്. ആനചികിത്സയിലും കുടംപുളി ഉപയോഗിക്കുന്നു. ഉഴവുമൃഗങ്ങള്‍ക്ക് കുടംപുളിക്കുരു എണ്ണയും പൊടിയും കൊടുക്കുന്ന പതിവുണ്ട്.
ആറ്റുതീരങ്ങളിലും സമതലങ്ങളിലുമാണ് കുടംപുളി നന്നായി വളരുന്നത് . ഏതുതരം മണ്ണും കുടംപുളിക്ക് അനുയോജ്യമാണെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍മണ്ണിലാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. തൈകള്‍ കായ്ക്കാന്‍ 10-12 വര്‍ഷമെങ്കിലും എടുക്കും.
വളപ്രയോഗം
ഒരു വര്‍ഷം പ്രായമായ ചെടിക്ക് 10 കിലോഗ്രാം കാലിവളമോ കമ്പോസ്റ്റോ നല്‍കണം. ഒരു വര്‍ഷം പ്രായമായ ചെടികള്‍ക്ക് 45 ഗ്രാം യൂറിയ, 120 ഗ്രാം സൂപ്പര്‍ഫോസ്‌ഫേറ്റ്, 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ നല്‍കണം.
വിളവെടുപ്പ്
വിത്തുപയോഗിച്ച് കൃഷിചെയ്ത മരങ്ങള്‍ 10-12 വര്‍ഷം പ്രായമെത്തിയ ശേഷമേ കായ്ച്ചു തുടങ്ങാറുള്ളൂ. എന്നാല്‍ ഒട്ടു തൈകള്‍ മൂന്നാം വര്‍ഷം മുതല്‍ കായ്ക്കും. സ്ഥായിയായ വിളവു ലഭിക്കുവാന്‍ 10-15 വര്‍ഷം പ്രായമെത്തണം.
സംസ്‌കരണം
പറിച്ചെടുത്ത കായ്കള്‍ കുരു കളഞ്ഞ ശേഷം അവ വെയിലത്ത് ഉണക്കുന്നു.വെളിച്ചെണ്ണയും ഉപ്പും പുരട്ടി വെയിലത്തും പുകയിലും മാറി മാറി ഇട്ടാണ് കുടംപുളി ഉണക്കുന്നത്.കുമിള്‍ബാധ ഉണ്ടാകാതിരിക്കുവാനും ഇത് സഹായകമാണ്. ഒരു കിലോഗ്രാം തോടുണക്കുമ്പോള്‍ 400 ഗ്രാം വരെ ഉണങ്ങിയ പുളി ലഭിക്കും.
കുടംപുളി സംസ്‌കരണം പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കുടംപുളി വിളവെടുപ്പിനു പാകമെത്തുന്നത്. നല്ല മഴക്കാലത്ത് വിളവെടുപ്പെത്തുന്നതാണ് കുടംപുളി സംസ്‌കരണത്തില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പുളിയുണക്കാന്‍ വെയിലില്ലാതെ വരുന്നതും വിറകുപയോഗിച്ച് ചൂടുനല്‍കി സംസ്‌കരിക്കാന്‍ ആവശ്യത്തിന് വിറകു ലഭിക്കാത്തതും കുടംപുളി സംസ്‌കരണത്തില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നു. അല്ലെങ്കില്‍ ഇത് ബുദ്ധിമുട്ടേറിയതാക്കുന്നു.
കുടംപുളി സംസ്‌കരണത്തിന് പുതിയമാര്‍ഗംഅവലംബിക്കുകയാണ് കർഷകർ ഇന്ന്. പഴുത്തപുളി ശേഖരിച്ച് കഴുകി കുരുവും ഞെട്ടും മാറ്റുക. വെള്ളം വാര്‍ന്നു പോയതിനു ശേഷം അടപ്പുള്ള ജാറുകളില്‍ മലര്‍ത്തി അടുക്കുന്നു. ഇതിനു മീതേ കല്ലുപ്പോ, ഇന്തുപ്പോ വിതറാം. ഓരോ അടുക്കിനു മേലെയും ഉപ് വരുന്നതിനാല്‍ കീടബാധയുണ്ടാവില്ല. ജാറു നിറച്ച് അടച്ചുവയ്ക്കുക. പ്ലാസ്‌മോസിസ് പ്രവര്‍ത്തനത്തിലൂടെ പഴത്തിലെ ജലാംശം പുറത്തു വരുന്നു. ഈ ലായനിയില്‍ കുടംപുളി 100-120 ദിവസം സൂക്ഷിക്കുന്നു. ഡിസംബര്‍ ജനുവരി മാസത്തില്‍ പുളി പുറത്തെടുത്ത് തണലില്‍ പോളിത്തീന്‍ ഷീറ്റില്‍ വിതറി ഉണക്കി സൂക്ഷിക്കാം. ഇങ്ങനെ സംസ്‌കരിക്കുന്ന പുളിക്ക് ഗുണമേന്മയും അധികമായിരിക്കും. തവിട്ടുനിറമായിരിക്കും. വര്‍ഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയുമാകാം.
പുളി സംസ്‌കരിച്ച ശേഷം മിച്ചം വരുന്ന ലായനി അരിച്ച് കുപ്പികളിലാക്കി ശേഖരിച്ചു വച്ചാല്‍ കറികളില്‍ പുളിക്കുപകരം ചേര്‍ക്കുകയുമാകാം. ഈ ലായനി 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് തെങ്ങിന്‍തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഏറെ ഫലപ്രദമാണ്.
കുടംപുളി സിറപ്പ്
കുടംപുളി കുരുവിന്റെ പുറമേയുള്ള മാംസള ആവരണത്തില്‍ നിന്നും വേര്‍തിരിക്കുന്ന സിറപ്പ് രുചികരവും ഔഷധഗുണവുമുള്ള ശീതളപാനീയമായി ഉപയോഗിക്കാവുന്നതാണ്
Share your comments