മരത്തിൽ മാത്രമല്ല കരിങ്കൽ ഭിത്തിയിലും കുരുമുളക് വിളയിക്കാം

Wednesday, 07 February 2018 01:10 PM By KJ KERALA STAFF
മരത്തിൽ മാത്രമല്ല കരിങ്കൻ ഭിത്തിയിലും കുരുമുളക് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കർഷകൻ. കറുത്ത പൊന്ന് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുരുമുളക് കൃഷിയില്‍ വേറിട്ട പരീക്ഷണത്തിലൂടെ വിജയഗാഥ രചിച്ച് മലയോര കര്‍ഷകന്‍ ശ്രദ്ധേയനായി. കണ്ണൂർ ജില്ലയിലെ ആലക്കോട്,  കൊട്ടയാട് കവലക്ക് സമീപം ജോസ് ജംഗ്ഷനിലെ കര്‍ഷകനായ ചെരിപുറത്ത് ജോര്‍ജാണ് കുരുമുളക് കൃഷിയില്‍ പുതിയ പരീക്ഷണത്തിലൂടെ വിജയഗാഥ രചിക്കുന്നത്.

pepper creeper

സാധാരണഗതിയില്‍ മരങ്ങളിലാണ് കുരുമുളക് കൃഷിയെങ്കില്‍ ജോര്‍ജിന്റെ വീട്ടുമുറ്റത്തെ കരിങ്കല്‍ ഭിത്തിയിലാണ് കുരുമുളക് വിളയുന്നത്. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡിന്റെ സമീപത്തായാണ് ജോര്‍ജിന്റെ വീട്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വീടിന്റെ മുന്നിലായി 15 അടിയിലധികം ഉയരത്തിലും 50 മീറ്ററോളം നീളത്തിലുമായി കരിങ്കല്‍ ഭിത്തി കെട്ടിയിരുന്നു. ഈ ഭിത്തിയുടെ താഴെയുള്ള ഭാഗത്തായി കുരുമുളക് തൈകള്‍ നട്ട ശേഷം വള്ളികള്‍ ഭിത്തി വഴി മുകളിലേക്ക് കയറ്റി വിടുകയായിരുന്നു. 

സ്ഥലം പാഴാക്കാതെ എങ്ങനെ കൃഷി ചെയ്യാം എന്ന ചിന്തയാണ് ഈ കർഷകനെ ഇത്തരമൊരു കൃഷി രീതിയിലേക്ക് എത്തിച്ചത്.  മരത്തിൽ കുരുമുളക് കൃഷി ചെയ്യുമ്പോഴുള്ള പരിചരണങ്ങൾ പലതും ഇങ്ങനെ ചെയ്യുമ്പോൾ വേണ്ട. മാത്രമല്ല, വള്ളികൾക്ക് പടർന്നു കയറ്റാൻ ഇഷ്ടം പോലെ സ്ഥലവുമുണ്ട്. അതുകൊണ്ടുതന്നെ വിളവും വർധിക്കും.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തത്. എന്നാൽ  ഇന്നിപ്പോള്‍ വീട്ടുമുറ്റത്തെ ഈ കരിങ്കല്‍ ഭിത്തി മുഴുവന്‍ കുരുമുളക് വിളഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ്. സാധാരണയിലും മികച്ച വിളവാണ് ഇത്തരത്തിലുള്ള കൃഷിയിലൂടെ ലഭിക്കുന്നതെന്ന് ജോര്‍ജ് പറയുന്നു.

കരിമുണ്ട ഇനത്തിലുള്ള കുരുമുളകാണ് കൃഷി ചെയ്തത്. കൃഷിയോടുള്ള അഭിനിവേശമാണ് മരത്തില്‍ മാത്രമല്ല കരിങ്കല്‍ ഭിത്തിയിലും കുരുമുളക് വിളയിക്കാന്‍ കഴിയുമെന്നുള്ള പരീക്ഷണത്തിന് ജോര്‍ജിനെ പ്രേരിപ്പിച്ചത്.   മലയോര മേഖലയില്‍ ആദ്യമായാണ് ഇത്തരം കൃഷി ചെയ്യുന്നത്. ഭാര്യ മേരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഇദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്..


a

CommentsMore from Cash Crops

കുരുമുളക് കൃഷി- ഒരു പഠനം

കുരുമുളക് കൃഷി- ഒരു പഠനം ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.

June 13, 2018

ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇഞ്ചി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനുള്ള നിലമൊരുക്കണം.ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം.

June 11, 2018

മഴക്കുമുമ്പേ മഞ്ഞൾ നടാം 

മഴക്കുമുമ്പേ മഞ്ഞൾ നടാം  മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാൽ തീരില്ല കറികളിൽ ചേർക്കാനും, ഔഷധമായും, സൗന്ദര്യസംരകഷണത്തിനും , വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നതിനും അങ്ങനെ പലപല സന്ദർഭങ്ങളിൽ മഞ്ഞൾ നമുക്ക് ആവശ്യമായി വരുന്നു.

June 04, 2018


FARM TIPS

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.

വാഴക്കന്നിന് ചൂടുവെളള ചികിത്സ

August 10, 2018

ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന…

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

August 08, 2018

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍. തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമാ…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.