
കുടംപുളിയുടെ ഉപയോഗം കൂടുതൽ ഉള്ള ഒന്നാണ് നമ്മുടെ സംസ്ഥാനം ഉണക്കി സൂക്ഷിച്ച കുടംപുളിയല്ലാത്ത വീടുകൾ കേരളത്തിൽ വിരളമായിരിക്കും.ഇന്ത്യയിൽ പ്രത്യേകിച്ച് സഹ്യപർവ്വതത്തിൽ മാത്രം കണ്ടുവരുന്ന പുളിയാണ് കുടമ്പുളി അതിനാൽത്തന്നെ നമുക്ക് കുടംപുളി ധരാളമായി ലഭ്യവുമാണ്. മീൻകറി ആയാലും പച്ചക്കറി വിഭവമായാലും പച്ചയും ഉണക്കിയതുമായ കുടംപുളി ചേർക്കാറുണ്ട് നമ്മൾ. രുചിക്കുപുറമെ നിരവധി ഗുണങ്ങൾ ആണ് കുടംപുളിയ്ക്ക് ഉള്ളത്.
ഇത്രയൊക്കെ ഗുണങ്ങൾ ഉണ്ടെന്നറിയാമെങ്കിലും എല്ലാത്തരം കൃഷികളും പരീക്ഷിച്ചു നോക്കാറുള്ള മലയാളികൾ അധികം കൈവയ്ക്കാത്ത ഒരു മേഖലയാണ് ഇന്നും കുടംപുളി കൃഷി. പല കാരണങ്ങളാണ് ഇതിനുള്ളത് . വിത്തുമുളയ്ക്കാനുള്ള താമസവും ആൺ-പെൺ ചെടികളെ തിരിച്ചറിയാനുള്ള കാലതാമസവും കായ്ക്കാനുള്ള കാലതാമസവുമാണ് ഒരു പ്രധാന കാരണം. കുടമ്പുളി വിത്ത് മുളയ്ക്കാൻ 5 മുതൽ 7 വരെ മാസങ്ങൾ എടുത്തേക്കാം വിത്തുമുളപിച്ചു എടുക്കുന്ന തൈകൾ വളർന്നു കായ്കളുണ്ടാകാൻ 10-12 വർഷം എടുക്കാറുണ്ട്. ഏകദേശം 10-20 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി കാണപ്പെടുന്നതുമായ കുടംപുളി കൃഷി സ്ഥലത്തിന്റെ ഒരു സിംഹഭാഗവും അപഹരിക്കും . കാര്യമായ നനവ് വേണ്ടുന്ന മരമാണ് കുടമ്പുളി. ശ്രദ്ധയായി പരിപാലിച്ചില്ലെങ്കിൽ നഷ്ട്ടം സഹിക്കേണ്ടിവരികയും ചെയ്യും.

Share your comments