ഔഷധങ്ങളുടെ ദേവനായ 'ഈസ്കൽപസ് ' കണ്ടുപിടിച്ചത് എന്നു ഗ്രീക്കുകാർ വിശ്വസിക്കുന്ന കടുക് ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്. മിക്കവാറും കറികളിൽ തളിക്കാൻ ഉപയോഗിക്കുന്ന ഒരു ശൈത്യകാല വിളയായ കടുക് ഭാരതത്തിൽ ഉടനീളം വിശേഷിച്ചും ഉത്തരേന്ത്യയിൽ കൃഷി ചെയ്തു വരുന്നു. ഉത്തരേന്ത്യക്കാർ കേരളത്തിൽ വന്നുതുടങ്ങിയപ്പോൾ കടുകെണ്ണയുടെ ഉപയോഗവും വർധിച്ചു.അവരിൽ പലരും നമ്മുടെ കറികൾ ഇഷ്ടപ്പെടാത്തതിന്റെ ഒരു കാരണം നമ്മൾ കറികളിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നു എന്നതാണ്. കടുകെണ്ണ അവർക്കെത്ര പ്രിയപ്പെട്ടതാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. എന്തായാലും എണ്ണ ആയിട്ടല്ലെങ്കിലും കറികളിൽ താളിക്കാനും അച്ചാറിനും മാങ്ങാ കറിയിൽ അരച്ച് ചേർക്കാനുമൊക്കെ കടുക് നാം ഉപയോഗിക്കാറുണ്ട്. മായം കലർന്ന കടുകാണു എന്നതിനാൽ ചിലർ കടുക് ഒഴിവാക്കുന്നുമുണ്ട്. അപ്പോൾ നമുക്ക് തന്നെ കടുക് കൃഷി ചെയ്തു എടുത്താലെന്താ?
ഭക്ഷണത്തിൽ ചേർക്കാൻ മാത്രമല്ല ആസ്മ എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറക്കാൻ നൽകുന്ന 'സെലനിയം' എന്ന പോഷണവും കടുകിൽ നിന്നും നിർമ്മിക്കുന്നത് ആണ്. പ്രധാന കടുക് ഉൽപ്പന്നം ആയ കടുകെണ്ണ ആഹാരം പാകം ചെയ്യുന്നതിനും ആയുർവേദ ചികിൽസയിൽ ഞരമ്പ് രോഗങ്ങൾ, വീക്കങ്ങൾ ഇവക്കു ലേപനം ആയും ഉപയിഗിക്കുന്നു.
കടുക് ഇളം മഞ്ഞ, ഇളം കറുപ്പ്, തവിട്ടു നിറങ്ങളിൽ കാണപ്പെടുന്നു.
കടുകിനു വളരാൻ 6 മുതൽ 27 ഡിഗ്രി ഉഷ്മാവാണ് അനുയോജ്യം എന്നതിനാൽ കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യം. ഇനി നമ്മൾ അല്പം സമയം കടുക് കൃഷിക്കായി മാറ്റിവച്ചാൽ മതി. വിത്തുകൾ പാകി ഏകദേശം നാല് മാസങ്ങൾ കൊണ്ട് നമുക്ക് വിളവെടുപ്പ് നടത്താൻ സാധിക്കുന്നു. നമ്മുടെ മട്ടുപ്പാവ് /അടുക്കള തോട്ടം /പൂന്തോട്ടം ഇവിടങ്ങളിൽ ഒരു പത്തു കടുക് എങ്കിലും പാകി കിളിർപ്പിക്കു കടുക് പൂക്കൾ നമ്മുടെ വീടിനു ഒരു അലങ്കാരവും ആയിരിക്കും, വിത്ത് ആകുമ്പോൾ അടുക്കളയിൽ പാചകത്തിനും ഉപയോഗിക്കാം. ഇനി സമയം ഒട്ടും പാഴാക്കാതെ എല്ലാവരും ശ്രമിച്ചു നോക്കു.....
Share your comments