<
  1. Cash Crops

മരത്തിൽ മാത്രമല്ല കരിങ്കൽ ഭിത്തിയിലും കുരുമുളക് വിളയിക്കാം

മരത്തിൽ മാത്രമല്ല കരിങ്കൻ ഭിത്തിയിലും കുരുമുളക് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കർഷകൻ. കറുത്ത പൊന്ന് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുരുമുളക് കൃഷിയില്‍ വേറിട്ട പരീക്ഷണത്തിലൂടെ വിജയഗാഥ രചിച്ച് മലയോര കര്‍ഷകന്‍ ശ്രദ്ധേയനായി.

KJ Staff
മരത്തിൽ മാത്രമല്ല കരിങ്കൻ ഭിത്തിയിലും കുരുമുളക് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കർഷകൻ. കറുത്ത പൊന്ന് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുരുമുളക് കൃഷിയില്‍ വേറിട്ട പരീക്ഷണത്തിലൂടെ വിജയഗാഥ രചിച്ച് മലയോര കര്‍ഷകന്‍ ശ്രദ്ധേയനായി. കണ്ണൂർ ജില്ലയിലെ ആലക്കോട്,  കൊട്ടയാട് കവലക്ക് സമീപം ജോസ് ജംഗ്ഷനിലെ കര്‍ഷകനായ ചെരിപുറത്ത് ജോര്‍ജാണ് കുരുമുളക് കൃഷിയില്‍ പുതിയ പരീക്ഷണത്തിലൂടെ വിജയഗാഥ രചിക്കുന്നത്.

pepper creeper

സാധാരണഗതിയില്‍ മരങ്ങളിലാണ് കുരുമുളക് കൃഷിയെങ്കില്‍ ജോര്‍ജിന്റെ വീട്ടുമുറ്റത്തെ കരിങ്കല്‍ ഭിത്തിയിലാണ് കുരുമുളക് വിളയുന്നത്. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡിന്റെ സമീപത്തായാണ് ജോര്‍ജിന്റെ വീട്. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വീടിന്റെ മുന്നിലായി 15 അടിയിലധികം ഉയരത്തിലും 50 മീറ്ററോളം നീളത്തിലുമായി കരിങ്കല്‍ ഭിത്തി കെട്ടിയിരുന്നു. ഈ ഭിത്തിയുടെ താഴെയുള്ള ഭാഗത്തായി കുരുമുളക് തൈകള്‍ നട്ട ശേഷം വള്ളികള്‍ ഭിത്തി വഴി മുകളിലേക്ക് കയറ്റി വിടുകയായിരുന്നു. 

സ്ഥലം പാഴാക്കാതെ എങ്ങനെ കൃഷി ചെയ്യാം എന്ന ചിന്തയാണ് ഈ കർഷകനെ ഇത്തരമൊരു കൃഷി രീതിയിലേക്ക് എത്തിച്ചത്.  മരത്തിൽ കുരുമുളക് കൃഷി ചെയ്യുമ്പോഴുള്ള പരിചരണങ്ങൾ പലതും ഇങ്ങനെ ചെയ്യുമ്പോൾ വേണ്ട. മാത്രമല്ല, വള്ളികൾക്ക് പടർന്നു കയറ്റാൻ ഇഷ്ടം പോലെ സ്ഥലവുമുണ്ട്. അതുകൊണ്ടുതന്നെ വിളവും വർധിക്കും.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തത്. എന്നാൽ  ഇന്നിപ്പോള്‍ വീട്ടുമുറ്റത്തെ ഈ കരിങ്കല്‍ ഭിത്തി മുഴുവന്‍ കുരുമുളക് വിളഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ്. സാധാരണയിലും മികച്ച വിളവാണ് ഇത്തരത്തിലുള്ള കൃഷിയിലൂടെ ലഭിക്കുന്നതെന്ന് ജോര്‍ജ് പറയുന്നു.

കരിമുണ്ട ഇനത്തിലുള്ള കുരുമുളകാണ് കൃഷി ചെയ്തത്. കൃഷിയോടുള്ള അഭിനിവേശമാണ് മരത്തില്‍ മാത്രമല്ല കരിങ്കല്‍ ഭിത്തിയിലും കുരുമുളക് വിളയിക്കാന്‍ കഴിയുമെന്നുള്ള പരീക്ഷണത്തിന് ജോര്‍ജിനെ പ്രേരിപ്പിച്ചത്.   മലയോര മേഖലയില്‍ ആദ്യമായാണ് ഇത്തരം കൃഷി ചെയ്യുന്നത്. ഭാര്യ മേരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഇദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്..


English Summary: pepper on wall

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds