കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് കൂർക്ക കൃഷി. മണ്ണിലും ഗ്രോബാഗിലും കൂർക്ക കൃഷി ചെയ്തു വിജയകരമാക്കാം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളാണ് കൂർക്ക കൃഷിക്ക് ഏറ്റവും മികച്ച കാലയളവായി കണക്കാക്കുന്നത്.
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് കൂർക്ക കൃഷി. മണ്ണിലും ഗ്രോബാഗിലും കൂർക്ക കൃഷി ചെയ്തു വിജയകരമാക്കാം. ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയങ്ങളാണ് കൂർക്ക കൃഷിക്ക് ഏറ്റവും മികച്ച കാലയളവായി കണക്കാക്കുന്നത്. അധികം പരിചരണം വേണ്ടാത്ത ഒരു കൃഷി രീതി കൂടിയാണ് ഇത്. വിപണിയിൽ കിഴങ്ങു വർഗ്ഗങ്ങളിൽ മികച്ച മൂല്യം കൂർക്കയ്ക്ക് ലഭ്യമാക്കുന്നു.
ഉരുളൻ കിഴങ്ങിനോട് രൂപസാദൃശ്യം പുലർത്തുന്നുണ്ടെങ്കിലും പോഷക ഗുണങ്ങളുടെയും ഔഷധ ഗുണങ്ങളുടെയും കാര്യത്തിൽ ഏറെ മുൻപിലാണ് കൂർക്ക. കേരളത്തിൽ ഏറ്റവും കൂടുതൽ കൂർക്ക കൃഷി ചെയ്യുന്നത് തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിലാണ്.
കൂർക്ക കൃഷി രീതി
കൂർക്ക വിത്തുകൾ ഗ്രോ ബാഗിലോ, മണ്ണിലോ പാകി ഏകദേശം ഒന്നര മാസം കഴിയുമ്പോൾ ഇതിൻറെ അഗ്ര ഭാഗങ്ങൾ മുറിച്ചെടുത്തു
ഓഗസ്റ്റ് മാസം കൃഷിയിറക്കിയാൽ ഏകദേശം ജനുവരി മാസം വിളവെടുക്കാൻ പാകമാകും. ശ്രീധര, നിധി തുടങ്ങിയ നാടൻ ഇനങ്ങൾ കൃഷിക്കുവേണ്ടി തെരഞ്ഞെടുത്താൽ കൂടുതൽ വിളവ് ലഭ്യമാകും. കൂർക്ക പറിച്ചു നടുന്ന സമയം അടിവളമായി ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും, എല്ലുപൊടിയും ചേർക്കാവുന്നതാണ്. കൂർക്ക കൃഷിയിൽ കാണപ്പെടുന്ന കീടബാധകൾ അകറ്റുവാൻ വേപ്പ് അധിഷ്ഠിത കീടനാശിനി ഉപയോഗിക്കുന്നതാണ് ഉത്തമം. വേനൽക്കാലങ്ങളിൽ നന സൗകര്യം ഏർപ്പെടുത്തണം.
Chinese potato cultivation is very suitable for the climate of Kerala. It can be grown successfully in soil and grobag.
വിത്തു കിഴങ്ങുകൾ വാരങ്ങളിൽ നടന്ന സമയത്ത് 15 സെൻറീമീറ്റർ ഇടയകലവും, വാരങ്ങൾ കോരി മണ്ണിൽ മാറ്റി നടുന്ന സമയത്ത് 30 സെൻറീമീറ്റർ ഇടയകലത്തിലും നടുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ആറു മാസക്കാലയളവിൽ പച്ചില വളങ്ങൾ നല്ല രീതിയിൽ നൽകുന്നത് വഴി ചെടി നല്ല രീതിയിൽ വളരും. വള്ളികൾ ഉണങ്ങുന്ന സമയത്ത് ഇതിൽനിന്ന് വിളവെടുക്കാം.
English Summary: The chinese potato can be prepared for cultivation now
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments