1. Cash Crops

അടപതിയന് വിപണിയിൽ ആകർഷക വില, അടപതിയൻ കൃഷിയിൽ മികച്ച വിളവ് ലഭ്യമാക്കാൻ ഈ ഇനം തെരഞ്ഞെടുത്തു ഇങ്ങനെ വളപ്രയോഗം ചെയ്യാം.

ആകർഷകമായ പൂക്കളും, പശയോട് കൂടിയ തണ്ടും ഉള്ള ശിഖിരങ്ങളോട് കൂടിയ വള്ളിച്ചെടിയാണ് അടപതിയൻ. ഇതിൻറെ വേരിൽ നിന്ന് തയ്യാറാക്കുന്ന ചില ഔഷധങ്ങൾ നേത്രരോഗ ചികിത്സയ്ക്ക് വിപുലമായി ഉപയോഗപ്പെടുത്തുന്നു.

Priyanka Menon
അടപതിയൻ
അടപതിയൻ

ആകർഷകമായ പൂക്കളും, പശയോട് കൂടിയ തണ്ടും ഉള്ള ശിഖിരങ്ങളോട് കൂടിയ വള്ളിച്ചെടിയാണ് അടപതിയൻ. ഇതിൻറെ വേരിൽ നിന്ന് തയ്യാറാക്കുന്ന ചില ഔഷധങ്ങൾ നേത്രരോഗ ചികിത്സയ്ക്ക് വിപുലമായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ ചുമ, പുകച്ചൽ, ആമാശയ വേദന, മലബന്ധം പനി, ത്രിദോഷങ്ങൾ എന്നിവ ഇല്ലാതാക്കുവാൻ ഇതിൽ നിന്നുള്ള ഔഷധങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇതിൻറെ ഉപയോഗം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്. ധന്വന്തരം തൈലം, ബാലാരിഷ്ടം, അണുതൈലം തുടങ്ങിയവ നിർമ്മിക്കുന്നതിന് അടപതിയൻ ഉപയോഗപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: അടപതിയൻ ഔഷധ സസ്യം

കൃഷി രീതികൾ

തണ്ട് അല്ലെങ്കിൽ വിത്ത് വഴിയാണ് പ്രധാനമായും വംശവർദ്ധനവ് നടത്തുന്നത്. നവംബർ- ഡിസംബർ മാസങ്ങളിൽ കായ്കൾ പൊട്ടി വിത്ത് നഷ്ടപ്പെടുന്നതിനു മുൻപായി അവ ശേഖരിക്കണം. ശേഷം വൃത്തിയാക്കി ഉണക്കി സൂക്ഷിക്കാവുന്നതാണ്. തയ്യാറാക്കിയ വാരങ്ങളിൽ വിതയ്ക്കുന്നതിനു മുൻപ് 5 മണിക്കൂർ നേരം വിത്ത് കുതിക്കുവാൻ വെക്കണം. ഒരു മാസം പ്രായമായ തൈകൾ പോളിബാഗിൽ നട്ട് തണലിൽ വച്ച് നനച്ചുകൊടുക്കണം. ഒന്നര മാസം കഴിയുമ്പോൾ തണലിലേക്ക് പറിച്ചുനടാം. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ മെയ്- ജൂൺ മാസങ്ങളിൽ മഴ തുടങ്ങുന്നതോടെ കൃഷി ഒരുക്കുന്നതാണ്.

Adapathiyan is a vine with attractive flowers and twigs with glued stems. Some medicines made from its roots are widely used in the treatment of eye diseases.

മികച്ച ഇനം

അത്യുൽപാദനശേഷിയുള്ള പർപ്പിൾ തണ്ടോടുകൂടിയ ജീവ എന്ന ഇനമാണ് കൂടുതൽ വിളവ് ലഭ്യമാക്കുന്നത്.

വളപ്രയോഗ രീതി

നിലം നല്ലതുപോലെ ഉഴുത് കല്ലും കട്ടയും മാറ്റി 20 ടൺ കാലിവളം ചേർക്കുക. വാരങ്ങളിൽ 60 സെൻറീമീറ്റർ *30 സെൻറീമീറ്റർ അകലത്തിൽ 30*30*30 സെൻറീമീറ്റർ വലുപ്പത്തിൽ കുഴികളെടുത്ത് 10 കിലോഗ്രാം ചാണകപ്പൊടിയും മേൽമണ്ണും ചേർത്ത് കൂനയാക്കിയതിനുശേഷം പോളിബാഗിൽ പിടിപ്പിച്ചിട്ടുള്ള തൈകൾ നടാവുന്നതാണ്. നട്ട് ഒരുമാസത്തിനുള്ളിൽ കേടുവന്ന ചെടികൾക്ക് പകരം പുതിയവ നടണം. കളകൾ നീക്കി മേൽവളം ചേർത്ത് മേൽ മണ്ണ് കൂട്ടുകയും പുതയിടുകയും ചെയ്യണം.

വള്ളി വീശുന്ന ഇനം ആയതിനാൽ പന്തലിട്ടു നൽകണം. നട്ട് രണ്ടു വർഷത്തിനു ശേഷം നവംബർ- ഡിസംബർ മാസത്തിലാണ് ഇത് വിളവെടുക്കുന്നത്. ചെടിക്ക് ചുറ്റുമുള്ള മണ്ണ് നീക്കം ചെയ്യും വിധം ആഴത്തിൽ കിളച്ചതിനുശേഷം കിഴങ്ങ് ശേഖരിക്കാം. 10 സെൻറീമീറ്റർ നീളമുള്ള ചെറിയ കഷ്ണങ്ങളാക്കി വെയിലിൽ ഉണക്കിയ ശേഷം ഇവ വിപണനം ചെയ്യാം.

ബന്ധപ്പെട്ട വാർത്തകൾ: അറിയാം അടപതിയനെ കുറിച്ച്

English Summary: This variety can be selected and fertilized in this way to get attractive price in Adapathiyan market and better yield in Adapathiyan cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds