സുഗന്ധ വ്യഞ്ജനമായ ഇഞ്ചിയുടെ ഗുണങ്ങൾ നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല, ആഹാരത്തിൽ ചേർക്കുന്നതിന് പുറമെ അടുക്കള വൈദ്യമായും ഇഞ്ചി നമ്മൾ ഉപയ്ഗിക്കാറുണ്ട് .
സുഗന്ധ വ്യഞ്ജനമായ ഇഞ്ചിയുടെ ഗുണങ്ങൾ നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല, ആഹാരത്തിൽ ചേർക്കുന്നതിന് പുറമെ അടുക്കള വൈദ്യമായും ഇഞ്ചി നമ്മൾ ഉപയ്ഗിക്കാറുണ്ട് . ഇഞ്ചി ഉണക്കിനിർമിക്കുന്ന ചുക്കും വളരെ ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. ക്ഷാര ഗുണപ്രധാനമായ ഈ ഔഷധം; പ്രധാനമായും ദഹന പ്രക്രിയയെ ത്വരിതപെടുത്തുന്നതിന്ന് ഉപയോഗിക്കുന്നു. ചൂക്ക് മരുന്നുല്പാദനത്തിലെ ഒരു പ്രധാന ഔഷധമാണ്. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഇത് ഉപയോഗിക്കാം. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്. ഇഞ്ചിയുടെയും ചുക്കിന്റെയും പ്രധാന ഔഷധ പ്രയോഗങ്ങൾ എന്തൊക്കയാണെന്നു നോക്കാം.
ദഹന സംബന്ധമായ പ്രശനങ്ങൾക്കു ഇഞ്ചി നീരും ചെറുനാരങ്ങ നീരും തുല്യ അളവില്‍ എടുത്തു ഇന്തുപ്പും ചേര്ത്ത് കഴിക്കുക.. പുളിച്ചു തികട്ടല്‍ , അരുചി, കുരുമുളകും ജീരകവും സമം പൊടിച്ചു അല്പം ഇഞ്ചി നീരില്‍ ചേര്ത്ത് കഴിക്കുക..
നീരിറക്കം.. ഇഞ്ചി നീരും സമം തേനും ചേര്ത്തും ഓരോ സ്പൂണ്‍ വീതം പലപ്രാവശ്യം കഴിക്കുക. തൊലി ചുരണ്ടിക്കളഞ്ഞു ഇഞ്ചി ചെറു കഷണങ്ങളാക്കി തേനിലിട്ടു സൂക്ഷിക്കുക.മൂന്ന് മാസത്തിനുശേഷം ദിവസവും കുറേശ്ശെ കഴിക്കുക..
ചുമ, ശ്വാസം മുട്ടല്‍, ചുക്ക് കഷായമുണ്ടാക്കി നിത്യവും കഴിക്കുക...
ദഹനക്കേട്, ചര്ദ്ദി. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് ഒരു ഭാഗം, ജീരകം നെയ്യില്‍ വറുത്തത് ഒരു ഭാഗം, മലര്‍ രണ്ടു ഭാഗം, കല്ക്കലണ്ടം നാല് ഭാഗം എടുത്ത് എല്ലാം കൂടി പൊടിച്ചു ചേർത്ത് യോജിപ്പിച്ച് ഇടയ്ക്കിടയ്ക്ക് കഴിക്കുക.
English Summary: uses and benefits of ginger
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments