<
  1. Cash Crops

എന്തുകൊണ്ടാണ് പാം ഓയിൽ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യം?

ഭക്ഷ്യഎണ്ണകളിൽ ഇന്ന് ലോകത്ത് ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന സസ്യഎണ്ണയാണ് പാം ഓയിൽ. ഇതിൻറെ ആഗോള ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് സൂപ്പർമാർക്കറ്റുകളിൽ കിട്ടുന്ന പാക്കേജു ചെയ്ത 50% ഉത്പന്നങ്ങളിലും പാം ഓയിൽ അടങ്ങിയിട്ടുണ്ട്.

Dr. Rahana.S.N
പാം ഓയിൽ നിരവധി വ്യാവസായിക ആവശ്യങ്ങൾക്കും ഒരു ജൈവ ഇന്ധനമായും ഉപയോഗിക്കുന്നു
പാം ഓയിൽ നിരവധി വ്യാവസായിക ആവശ്യങ്ങൾക്കും ഒരു ജൈവ ഇന്ധനമായും ഉപയോഗിക്കുന്നു

ഭക്ഷ്യഎണ്ണകളിൽ ഇന്ന് ലോകത്ത് ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന സസ്യഎണ്ണയാണ് പാം ഓയിൽ. ഇതിൻറെ ആഗോള ഉപഭോഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് സൂപ്പർമാർക്കറ്റുകളിൽ കിട്ടുന്ന പാക്കേജു ചെയ്ത 50% ഉത്പന്നങ്ങളിലും പാം ഓയിൽ അടങ്ങിയിട്ടുണ്ട്. പിസ്സ, ഡോനട്ട്സ്, ബിസ്കറ്റ്, കേക്ക്, ചോക്ലേറ്റ്, ഐസ്ക്രീം തുടങ്ങിയ ഭക്ഷണസാധനങ്ങൾ മുതൽ ഡിയോഡറൻറ്, ഷാംപൂ, ടൂത്ത്പേസ്റ്റ്, ലിപ്സ്റ്റിക്, സോപ്പ്, ഡിറ്റർജന്റ് മുതലായ ഉത്പന്നങ്ങളിൽ വരെ പാം ഓയിൽ ഉപയോഗിക്കുന്നു.

കൂടാതെ പാം ഓയിൽ നിരവധി വ്യാവസായിക ആവശ്യങ്ങൾക്കും ഒരു ജൈവ ഇന്ധനമായും ഉപയോഗിക്കുന്നു. ഇതിനുകാരണം മറ്റ് എണ്ണകളെ അപേക്ഷിച്ച് ഇതിനെ വേറിട്ടു നിർത്തുന്ന ചില സുപ്രധാന സവിശേഷതകളാണ്.

  • ഇതിന് മറ്റു എണ്ണകളുമായി എളുപ്പത്തിൽ കൂടിച്ചേരാൻ സാധിക്കും
  • യാതൊരുവിധത്തിലുള്ള മണമില്ലാത്തതു കൊണ്ടുതന്നെ ഭക്ഷണത്തിന്റെ രുചിയോ മണമോ ഇത് മാറ്റുന്നില്ല
  • ഈ എണ്ണയെ എളുപ്പത്തിൽ ദ്രാവകരൂപത്തിലോ ഖരമായോ മാറ്റാൻ സാധിക്കും
  • ഓയിൽ ഓക്സിഡേഷൻ എന്നത് ഓക്സിജൻ ഉൾപ്പെടുന്ന ഒരു രാസപ്രവർത്തനമാണ്, ഇത് എണ്ണയുടെ ഗുണനിലവാരം കുറയ്ക്കുകയും അതിന് കാറൽ ചുവ നൽകുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ചുണ്ടാക്കുന്ന പാം ഓയിൽ ഓക്സിഡേഷനെ പ്രതിരോധിക്കുന്നു. അതുകൊണ്ടുതന്നെ ഇതുപയോഗിച്ചുണ്ടാക്കുന്ന ബേക്കറി ഉത്പന്നങ്ങളും പലതരം ഭക്ഷണസാധനങ്ങളും കേടുവരാതെ ദിവസങ്ങളോളം സൂക്ഷിക്കാം.

പാം ഓയിലിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ വ്യാവസായിക ആവശ്യത്തിനുള്ള ഒരു അസംസ്കൃത വസ്തുവാണെന്നു മാത്രമല്ല, എസൻഷ്യൽ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതു മൂലം ആരോഗ്യസംരക്ഷണത്തിനും ഫലപ്രദമാണ്.

മറ്റ് എണ്ണവിളകളെ അപേക്ഷിച്ച് ശരാശരി അഞ്ചിരട്ടി എണ്ണയാണ് പാം ഓയിൽനൽകുന്ന എണ്ണപ്പനയുടെ ഉത്പാദനക്ഷമത. അതുകൊണ്ടുതന്നെ ഇത് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണ ലഭിക്കുന്നത്.

ഇത്തരത്തിലുള്ള പ്രത്യേകതകൾ പാം ഓയിലിനെ നിരവധി ഗാർഹിക വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്നു.    

English Summary: Why palm oil beneficial for various purposes?

Like this article?

Hey! I am Dr. Rahana.S.N. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds