<
  1. Flowers

അഡീനിയം പൂന്തോട്ടത്തിലെ താരം 

ഡെസേർട് റോസ് എന്നറിയപ്പെടുന്ന അഡീനിയം ഇന്ന് ആളുകളേറെ ഇഷ്ടപ്പെടുന്ന ഒരു പൂച്ചെടിയായി മാറിക്കൊണ്ടിരിക്കുകേയാണ്.

KJ Staff
ഡെസേർട് റോസ് എന്നറിയപ്പെടുന്ന അഡീനിയം ഇന്ന് ആളുകളേറെ ഇഷ്ടപ്പെടുന്ന ഒരു പൂച്ചെടിയായി മാറിക്കൊണ്ടിരിക്കുകേയാണ്.  ബോൺസായിയാക്കി നിർത്താം കൂടാതെ കുറച്ചു വെള്ളം മതിയെന്നതുമാണ് അഡീനിയത്തെ ഇത്രയും ജനകിയമാക്കുന്നത് .

നടീൽ രീതി 
1 :1:1 എന്ന  അനുപാതത്തിൽ  മണ്ണ് , മണൽ , ചാണകപ്പൊടി / ആട്ടിൻ വളം എന്നിവ ചേർത്തുവേണം നടാൻ. ഇത് മണ്ണിലും ചട്ടിയിലും നടാം. എന്നാൽ ചട്ടിയിൽ നടുന്ന രീതിയാണ് നല്ലതു. വിത്ത് മുളപ്പിച്ചും, ഗ്രഫ്റ്റിങ്‌വഴിയും ,  തണ്ട് മുറിച്ചു വെച്ചും അഡീനിയത്തിന്റെ പുതിയ തൈ ഉണ്ടാക്കാം.  അഡീനിയം ചെടി നടുമ്പോൾ അതിന്റെ ചുവട്ടിലെ ബൾബ് പോലുള്ള ഭാഗം മുകളിൽ കാണുന്ന വിധം ഉയർത്തി നടുക. 
അഡീനിയം വിത്ത് എടുക്കുന്ന രീതി :- അഡീനിയം പൂവ് ഉണങ്ങി കഴിഞ്ഞാൽ  ഒരു കായ്  ഉണ്ടാകും. ഇത് ഉണങ്ങാറാകുമ്പോൾ ചണ നൂലുകൊണ്ട് വിത്ത് പൊട്ടിപോകാത്തവിധം നന്നായി കെട്ടി വെക്കുക . വിത്ത്  ഉണങ്ങി കഴിഞ്ഞു ഈ കായ് പൊളിച്ച്  വിത്തുകൾ എടുത്തു മുളപ്പിച്ച്‌ തൈകൾ ആക്കാം. 

പരിപാലനം 

വെള്ളം കുറച്ചു മതിയാകുന്ന ഒരു സസ്യമാണ് അഡീനിയം അതിനാൽ രണ്ടോ മൂന്നോ ദിവസം ഇടവിട്ടുള്ള നന ആയിരിക്കും  കൂടുതൽ നല്ലത്. വെള്ളം കൂടിപ്പോയാൽ  ചുവട് അഴുകിപ്പോകാൻ സാധ്യത  ഉണ്ട് എന്നതിനാൽ മഴക്കാലത്തു നാം ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം . നല്ല വെയിലുള്ളടത്തു വെച്ചാൽ ചെടി കൂടുതൽ കരുത്തുറ്റതായി കാണുന്നു . അഡീനിയത്തിന്റെ കറയ്ക്ക്  വിഷാംശം ഉണ്ടന്ന് പറയപ്പെടുന്നു എന്നാൽ സ്ഥിതികരിച്ച പഠന റിപ്പോർട്ടുകൾ ഇതുവരെ ലഭ്യമല്ല  ഇതിന്റെ കമ്പിന് കട്ടി കുറവായതിനാൽ അതിനെ സാവകാശം വളച്ച് ഏത് രൂപത്തിലും ആക്കിയെടുക്കാം എന്നതാണ് ബോണ്സായിക്കാരുടെ  ഇടയിൽ അഡീനിയത്തെ ജനപ്രീയമാക്കുന്നത്.

മറ്റുചെടികളെ പോലെ വലിയ വളപ്രയോഗം ഒന്നും ആവശ്യമില്ലെങ്കിലും വളങ്ങൾ ചെറിയ അളവിൽ കൊടുക്കാം. അഡീനിയത്തിനു കാണുന്ന പ്രധാന രോഗം കുമിൾബാധയാണ്. ചെടിച്ചട്ടിയിലെ മേൽ മണ്ണ് മാസത്തിലൊരിക്കൽ നന്നായി ഇളക്കി വായുസഞ്ചാരം ഉറപ്പാക്കുക. ഇതു വഴി കട ചീയൽ രോഗം ഒഴിവാക്കാം. 
English Summary: Adenium a trend in garden

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds