<
  1. Flowers

അരളിച്ചെടി നടാം കരുതലോടെ  

ഏതു കാലാവസ്ഥയിലും, എക്കാലത്തും നിറയെ പൂക്കൾവിടർന്നു നിൽക്കുന്ന അരളിച്ചെടി കണ്ണിനു ആനന്ദകരമായ കാഴചയാണ്.

KJ Staff
arali
ഏതു കാലാവസ്ഥയിലും, എക്കാലത്തും നിറയെ പൂക്കൾവിടർന്നു നിൽക്കുന്ന അരളിച്ചെടി കണ്ണിനു ആനന്ദകരമായ കാഴ്ച്ചയാണ് . പൂന്തോട്ടങ്ങൾ സമ്പന്നമാക്കാൻ രണ്ടോ മൂന്നോ  നിറങ്ങളിലുള്ള അരളിച്ചെടികൾ ധാരാളം മതിയാകും. വെള്ള, റോസ്, ചുവപ്പ് എന്നീ നിറങ്ങളില്‍ പൂക്കളുള്ള അരളിച്ചെടികൾ ലഭ്യമാണ്.

പൂക്കള്‍ ഹാരനിര്‍മാണത്തിനും അമ്പലങ്ങളില്‍ പൂജയ്ക്കുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. വിഷ സ്വഭാവമുള്ള ഒരു ഔഷധച്ചെടിയാണ് അരളി. ഒരു വലിയ കുറ്റിച്ചെടി പോലെ വളരുന്ന അരളിയുടെ ഇലകള്‍ നീണ്ടു വീതികുറഞ്ഞതും അറ്റം കൂര്‍ത്തതുമാണ്. ഒരു ചെടിക്കു 3 മീറ്റർ വരെ ഉയരം ഉണ്ടാകും ചെടിയുടെ ഓരോ സന്ധിയിലും മൂന്ന് ഇലകള്‍ വീതം കാണാം. ശാഖാഗ്രങ്ങളില്‍  5 ദളങ്ങൾ വീതമുള്ള പൂക്കൾ  കുലകളായി കാണപ്പെടുന്നു. വര്‍ഷം മുഴുവനും പൂക്കള്‍ കാണുമെങ്കിലും വേനല്‍ക്കാലത്താണ് നിറയെ പൂക്കള്‍ വിരിയുന്നത്. നല്ല വെയിൽ ലഭിക്കുന്നതനുസരിച്ചു പൂക്കളുടെ നിറം കടുപ്പമേറും. നല്ല മണമുള്ളതും, മണമില്ലാത്തതുമായ രണ്ടിനം അരളിപ്പൂക്കളുണ്ട്. ഇന്ത്യന്‍ സ്വദേശിയായ മണമുള്ള ഇനവും മെഡിറ്ററേനിയന്‍ സ്വദേശിയായ മണമില്ലാത്ത ഇനവും. കമ്പുകൾ മുറിച്ചു നട്ടാണ് വംശവർധന നടത്തുന്നത്.
arali chedi
ഔഷധച്ചെടിയാണെങ്കിലും അരളിയുടെ  എല്ലാഭാഗവും പച്ചയ്ക്ക് വിഷമയമാണ്.  ഇതിന്റെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ വര്‍ധിപ്പിക്കാനും ശ്വാസകോശത്തിലടിഞ്ഞുകൂടുന്ന കഫം മുതലായവയെ ഇല്ലാതാക്കാനും കഴിവുണ്ട്. ഇവയുടെ ഇല,തണ്ട്, എന്നിവ വിഷമയമാണ്.അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്‍ഡ്രിന്‍, ഒലിയാന്‍ ഡ്രോജെനീന്‍, തുടങ്ങിയ പദാര്‍ത്ഥങ്ങളാണ് ചെടിയെ വിഷമുള്ളതാക്കുന്നത്.അരളി ചെടി തീയിലിട്ടാലുണ്ടാകുന്ന പുക പോലും ചിലപ്പോള്‍ ദോഷമുണ്ടാക്കാം. ഗുരുതരാവസ്ഥയില്‍ പേശികള്‍ കോച്ചിവലിക്കുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റി രക്തയോട്ടം മന്ദിഭവിച്ച് മരണം വരെയും സംഭവിക്കാം. 20 ഗ്രാം അരളി വേര് കഴിച്ചാൽ ആള് മരിക്കുമെന്നുറപ്പാണ്. വിഷമുള്ളതാണെങ്കിലും മിതമായ അളവിൽ ആയുർവേദത്തിൽ ഔഷധമായും ഇതിൻരെ വേര് ഉപയോഗിക്കുന്നു.
വിഷ സ്വഭാവമുള്ളതിനാൽ അരളിച്ചെടി നടുമ്പോൾ അതീവ ശ്രദ്ധവേണം. കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. പൂക്കളും മറ്റും അവരുടെ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പു വരുത്തണം   ചെടിയുടെ ഒരു ഇല മതി കുട്ടികളിൽ  രോഗങ്ങള്‍ പ്രകടമാക്കാന്‍ ഛര്‍ദി, വയറിയിളക്കം, അധികമായ ഉമീനിര്‍ ഉല്‍പാദനം ഇവയെല്ലാം ആദ്യലക്ഷണമാണ്. വളർത്തുമൃഗങ്ങലും നാൽക്കാലികളും ഇതിന്റെ ഇല കഴിച്ചാൽ അപകടം സംഭവിക്കാം അതിനാൽവേലിപോലെ മറ്റു ചെടികൾ നട്ടോ തറകൾക്കുള്ളിലൊ വേണം ചെടി നടാൻ. പൊതു സ്ഥലങ്ങളിൽ ഈ  ചെടി നടുന്നത് പരമാവധി ഒഴിവാവാക്കണം. വീടുകളിലും പാർക്കുകളിലും മറ്റും നടുമ്പോൾ അതീവ ശ്രദ്ധവേണം. 
English Summary: arali chedi

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds