<
  1. Flowers

മനോഹരിയായ അഗശി പൂവിന്റെയും ചെടിയുടെയും വിശേഷങ്ങൾ

കായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളർത്തുന്ന സസ്യമാണ് ചെറുചണ. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു.Cheruchana is an ornamental plant grown for its fruits and fiber. Also known as Atasi or Agashi. ജൂട്ട് വസ്ത്രങ്ങൾ നിർമ്മിക്കുന്നത് ഈ ചെറു ചണ ഉപയോഗിച്ചാണ്

K B Bainda
കൊളസ്ട്രോൾ കുറക്കാൻ ഇതിന്റെ എണ്ണ ഉപയോഗിക്കാം
കൊളസ്ട്രോൾ കുറക്കാൻ ഇതിന്റെ എണ്ണ ഉപയോഗിക്കാം

കായകൾക്കും നാരിനും വേണ്ടിയും അലങ്കാര ചെടിയായും വളർത്തുന്ന സസ്യമാണ് ചെറു ചണ. അതസി, അഗശി എന്നീ പേരുകളിലും അറിയപ്പെടുന്നു.Cheruchana is an ornamental plant grown for its fruits and fiber. Also known as Atasi or Agashi. ജൂട്ട് വസ്ത്രങ്ങൾ നിർമ്മിക്കു ന്നത് ഈ ചെറു ചണ ഉപയോഗിച്ചാണ്.

അത്രയും സോഫ്റ്റ് വസ്ത്രങ്ങൾ ഉണ്ടാക്കാനും , ചായം, കടലാസ്, ഔഷധങ്ങൾ, മത്സ്യബന്ധന വലകൾ, സോപ്പ് മുതലായവുടെ നിർമ്മാണത്തിന് അഗശി ഉപയോഗിക്കുന്നു.

ചെടിയുടെ ഔഷധഗുണം:

കായ്കളിൽ അടങ്ങിയിരിക്കുന്ന ലിഗ്നനുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദയ ആരോഗ്യത്തെയും, സ്തന, പ്രോസ്റ്റേറ്റ് അർബുദ പ്രതിരോധത്തെയും വർദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതു വഴി പ്രമേഹത്തിലും അഗസി ഒരു ഔഷധ / ആഹാരമായുപയോഗിക്കാം.

നാരുകളുടെ ആധിക്യം കാരണം അഗസി ഒരു വിരേചന ഔഷധമായും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. എങ്കിലും ആമാശയത്തിൽ ജലാംശം കുറയുകയാണങ്കിൽ ആമാശയത്തിൽ തടസ്സങ്ങളുണ്ടാക്കുകയും, മറ്റ് മരുന്നുകളുടെ ഫലം കുറയ്ക്കുകയും ചെയ്യും.

ഔഷധയോഗ്യഭാഗങ്ങൾ:

വിത്ത്, പുവ്, ഇല,

വിത്തിൽ നിന്ന് എടുക്കുന്ന തൈലം.അറബി ഭിഷഗ്വരന്മാർ ധാരാളം ഉപയോഗിച്ചിരുന്ന സസ്യമാണ് അഗശി. കൂടാതെ വാതത്തെ ശമിപ്പിക്കുന്നു. വിരേചനം ഉണ്ടാക്കാൻ സഹായി ക്കുന്നു. ഇതിന്റെ വിത്ത്, പൂവ്, എണ്ണ എന്നിവ ഔഷധയോഗ്യമാണ്


ഔഷധപ്രയോഗങ്ങൾ

ചെറുചണവിത്ത് അരച്ച് കട്ടിയാക്കി ലേപമുണ്ടാക്കി പുരട്ടുന്നത് ആമവാതത്തിനും സന്ധിഗതവാതത്തിനും നല്ലതാണ്. പുഷ്പം ഹൃദ്രോഗത്തിനു നല്ലതാണ്. വിത്ത് അരച്ചു കുടിക്കുന്നത് മലബന്ധത്തിനു നല്ലതാണ്. കൊളസ്ട്രോൾ കുറക്കാൻ ഇതിന്റെ എണ്ണ ഉപയോഗിക്കാം

അഗശിയുടെ തണ്ടിന്റെയുള്ളിലെ നാരുപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾ ശരീരം ചൂടാകാതെ കാക്കുകയും വിയർപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതേ നാര് കത്തിച്ച പുകയേൽക്കുന്നത് ഉന്മാദത്തിലും മോഹാലസ്യത്തിലും ഫലപ്രദമാണ്. അഗശി കുരു അരച്ച് ലേപനം ചെയ്യുന്നിടത്തെ രക്തവാഹിനികൾ വികസിക്കുകയും, പേശികൾക്ക് അയവുലഭിക്കുകയും ചെയ്യുന്നു.ലിനൻ (ചണം) വസ്ത്രങ്ങൾ ഉണ്ടാക്കാനായി വളരെക്കാലം മുതൽക്കേ ഇത് ഉപയോഗിച്ചു വരുന്നു. ലിനം യൂസിറ്റാറ്റിസിമം Linum usitatissimum L. എന്നാണ് ശാസ്ത്രീയ നാമം. ഇന്ത്യയിൽ രുദ്രപത്നി, ഉമ, എന്നീ പാർവ്വതീ പര്യായങ്ങളിലും അറിയപ്പെടുന്നു. നീലപുഷ്പഃ, രത്നപത്രാ, അതസീ, മസൃണഃ, സുവർച്ചാ എന്നി പേരുകളും സംസ്കൃതത്തിൽ ഉണ്ട്.ഹിന്ദിയിലും ഗുജറാത്തിയിലും അൽസി എന്നും ബംഗാളിയിൽ മസിന എന്നും തമിഴിൽ അലിവിതയ് എന്നും ഇംഗ്ലീഷിൽ ലിൻ എന്നും ഫ്ലാക്സ് എന്നും അറിയപ്പെടു ന്നു.


ഉത്തരേന്ത്യയിൽ, പൊതുവേ ഗംഗയുടെ തടങ്ങളിലും കർണ്ണാടകത്തിലും ആണ് ഇത് കൃഷി ചെയ്തുവരുന്നത് .ഒന്നേകാൽ മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷി സസ്യം. ശിഖരങ്ങൾ നന്നേ കുറവാണ്. ഇലകൾ ഏകാന്തരങ്ങൾ നേർത്ത് അഗ്രം കൂർത്തിരിക്കും. പൂക്കൽ നീല നിറത്തിൽ കാണപ്പെടുന്നു. ബാഹ്യദളം 5 എണ്ണം ഉണ്ട്.

രാസഘടകങ്ങൾ

പ്രോട്ടിൻ 20. % കൊഴുപ്പു കലർന്ന എണ്ണ 33% അന്നജം 28% നാരുകൾ 5% അടങ്ങിയിരിക്കുന്നു.

English Summary: beautiful agashi flower and plant

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds