1. Flowers

ആരാമങ്ങൾക്ക് അഴകേകുന്ന പുഷ്പ സുന്ദരി ബിഗോണിയ

ആരാമങ്ങളെ ആകർഷകമാക്കുന്ന പുഷ്പ സുന്ദരിയാണ് ബിഗോണിയ. ആൺ പുഷ്പങ്ങൾക്ക് ആണ് കൂടുതലും ചാരുത. പെൺപൂക്കൾ ആഴ്ചകളോ മാസങ്ങളോ കൊഴിയാതെ ദീർഘകാലം നീണ്ടു നിൽക്കും. ആൺപൂക്കൾ വിരിഞ്ഞു ഏകദേശം നാല് ദിവസത്തിനുള്ളിൽ തന്നെ കൊഴിഞ്ഞുപോകുന്നു.

Priyanka Menon
ബിഗോണിയ
ബിഗോണിയ

ആരാമങ്ങളെ ആകർഷകമാക്കുന്ന പുഷ്പ സുന്ദരിയാണ് ബിഗോണിയ. ആൺ പുഷ്പങ്ങൾക്ക് ആണ് കൂടുതലും ചാരുത. പെൺപൂക്കൾ ആഴ്ചകളോ മാസങ്ങളോ കൊഴിയാതെ ദീർഘകാലം നീണ്ടു നിൽക്കും. ആൺപൂക്കൾ വിരിഞ്ഞു ഏകദേശം നാല് ദിവസത്തിനുള്ളിൽ തന്നെ കൊഴിഞ്ഞുപോകുന്നു. പിങ്ക്, വെള്ള, മഞ്ഞ, ചുവപ്പ്, റോസ് എന്നിങ്ങനെ വിവിധ നിറഭേദങ്ങളിൽ ബിഗോണിയ പൂന്തോട്ടങ്ങളെ മനോഹരമാക്കുന്നു.

മണ്ണിലും ചട്ടികളിലും ബിഗോണിയ വളർത്താവുന്നതാണ്. പിഎച്ച് 5-6.2 ഇടയിലുള്ള നടീൽ മിശ്രിതം ആണ് അഭികാമ്യം. ആറ്റുമണൽ, ഇല വളം, വെർമി കമ്പോസ്റ്റ് എന്നിവ 2:2:1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്ത് നടീൽ മിശ്രിതം തയ്യാറാക്കാം. തണ്ടുകളിലും ഇലകളിലും വെള്ളം ശേഖരിക്കുന്നത് കൊണ്ട് അധിക വെള്ളം ഒഴിച്ചാൽ ചെടി ചീഞ്ഞു പോകാൻ കാരണമാകും. സൂര്യപ്രകാശം പ്രധാന ഘടകമായതിനാൽ ചട്ടികൾ വീടിൻറെ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വയ്ക്കുന്നതാണ് നല്ലത്. 

ചെടി നടുമ്പോൾ നടീൽ മിശ്രിതത്തിൽ ഒരു ടേബിൾ സ്പൂൺ എപ്സം സാൾട്ട് നാല് ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് നടീൽ മിശ്രിതത്തിൽ ചേർക്കുന്നത് നല്ലതാണ്. മൂന്നാഴ്ച കൂടുമ്പോൾ എൻ പി കെ വളം ഒരു ടീസ്പൂൺ മൂന്നു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ ചെയ്യുന്നത് ചെടികളുടെ വളർച്ച വേഗത്തിലാക്കാനും നല്ല രീതിയിൽ പൂക്കൾ ഉണ്ടാക്കുവാനും സഹായകമാകും. നല്ലവണ്ണം ഉണക്കിപ്പൊടിച്ച ചാണകം മാസത്തിലൊരിക്കൽ ചട്ടിയിലിട്ട് ഇളകി കൊടുക്കുന്നത് ചെടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. ചെടികളുടെ എണ്ണം വർധിപ്പിക്കാൻ പ്രധാനമായും ചെടിയുടെ തണ്ടിൽ നിന്ന് പൊട്ടിവരുന്ന കുരുന്ന് ചെടികൾ അടർത്തിയെടുത്ത് പുതിയ ചട്ടികളിൽ നടുന്നതാണ് നല്ലത്.

Begonia is a beautiful flower that attracts visitors. Male flowers are the most elegant. The female flowers last for weeks or months without falling off.

ബിഗോണിയയുടെ കിഴങ്ങുകളിൽ നിന്നും പുതിയ തൈച്ചെടികൾ ഉണ്ടാക്കാം. കൂടാതെ നല്ലവണ്ണം മൂത്ത ഒരു ഇല തണ്ട് മുറിച്ചെടുത്ത് ഇലയുടെ രണ്ടിഞ്ചു താഴെ മുറിക്കുക. ഇതിൻറെ അറ്റം ഏതെങ്കിലും റൂട്ടിൽ ഹോർമോണിൽ മുക്കി നടീൽ മിശ്രിതം നിറച്ച ചട്ടിയിൽ തട്ടുന്നത് വരെ താഴ്ത്തി വെക്കുക. ഒരുമാസത്തിനകം ഇതിന്റെ താഴെ ഭാഗത്തുനിന്ന് പുതിയ വേരുകൾ പൊട്ടി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

English Summary: Begonia is a beautiful flower that is beautiful for garden

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds