വഴിവക്കിലും പാർക്കുകളിലും മറ്റും കുടവിരിച്ചതുപോലെ വിരിഞ്ഞു നിൽക്കുന്ന ചെറിയ മരങ്ങൾ കണ്ടിട്ടില്ലേ ഈ ചെറുമരത്തിൽ സദാസമയവും നാനാതരത്തിലുള്ള പക്ഷികളുടെ സാനിധ്യവും കാണാം അതാണ് ബേർഡ്‌സ് ചെറി.
വഴിവക്കിലും പാർക്കുകളിലും മറ്റും കുടവിരിച്ചതുപോലെ വിരിഞ്ഞു നിൽക്കുന്ന ചെറിയ മരങ്ങൾ കണ്ടിട്ടില്ലേ ഈ ചെറുമരത്തിൽ സദാസമയവും നാനാതരത്തിലുള്ള പക്ഷികളുടെ സാനിധ്യവും കാണാം അതാണ് ബേർഡ്‌സ് ചെറി. പഞ്ചസാരപ്പഴമെന്നും ഇതിനു വിളിപ്പേരുണ്ട് . കനം കുറഞ്ഞ തായ്ത്തടിയിൽ മുകൾ ഭാഗത്തു കുടവിരിച്ചതുപോലെ ചെറിയ ചില്ലകളും ശിഖരങ്ങളും ഇലകളുമാണ് ഈ മരത്തിനുള്ളത്. മരത്തിൽ നിറയെ ചെറിയ ചെറിയ കായ്കൾ കാണാം. മൂക്കുന്നതിനു മുൻപ് പച്ച നിറത്തിലും പഴുത്തു കഴിഞ്ഞാൽ മഞ്ഞ കലർന്ന ചുവപ്പു നിറത്തിലുമാണ് കായ്കൾ കാണപ്പെടുക. മരത്തിന്റെ തടിക്കും ചില്ലകൾക്കും ഇളം നിറമാണ് ഉള്ളത് , ഇലയ്ക്കും കടുത്ത പച്ചനിറം കുറവാണ്. പഴങ്ങള്‍ കഴിക്കാന്‍ സദാസമയവും ചെറുപക്ഷികള്‍ ഈ ചെടിയില്‍ വിരുന്നെത്തുന്നതിനാലാവണം 'ബേര്‍ഡ്‌സ് ചെറി' എന്ന പേരുലഭിക്കാന്‍ കാരണം. തണല്‍ വൃക്ഷമായി വളര്‍ത്താവുന്ന ഇവയുടെ ചുവട്ടിലുള്ള ശാഖകള്‍ മുറിച്ച് മുകള്‍ഭാഗം പടരാനനുവദിച്ചാല്‍ കൂടുതല്‍ മനോഹരമായി തോന്നും.
ആലിൻ കായ് പോലെ ഉള്ളിൽ ചെറിയ അരികൾ ഉള്ളതാണ് ഇതിന്റെ പഴം. പഴുത്തുകഴിഞ്ഞാൽ കട്ടികുറഞ്ഞ പുറംതോടിനുള്ളിൽ നിന്ന് മധുരമുള്ള അരികൾ പുറത്തുവരും പഞ്ചാരപഴമെന്ന് പേരുവരാൻ കാരണം പഞ്ചസാരത്തരികൾ പോലെ മധുരമുള്ള ഈ ചെറുതരികൾ ആണ് .ബേര്‍ഡ് ചെറിയുടെ ചെറുപഴങ്ങള്‍ ഭക്ഷ്യയോഗ്യമാണ്. കുട്ടികള്‍ നന്നായി ഇഷ്ടപ്പെടുന്നതാണ് ഇവയുടെ സ്വാദ്. വേനല്‍ക്കാലത്താണ് ഇവയുടെ പ്രധാന പഴക്കാലമെങ്കിലും ഇടയ്‌ക്കൊക്കെ കായ്കളുണ്ടാകും. ബേര്‍ഡ് ചെറിയുടെ ശാഖകളില്‍ നിന്നു പതിവെച്ചെടുത്ത തൈകള്‍ നട്ടുവളര്‍ത്താനുപയോഗിക്കാം. ഒന്നു രണ്ടുവര്‍ഷത്തിനുള്ളില്‍ ഇവയില്‍ കായ്കള്‍ ഉണ്ടായിത്തുടങ്ങും.
ഒരുകാലത്തു വെറും പാഴ്മരം പോലെ വഴിവക്കിലും മറ്റും നിറഞ്ഞു നിന്നിരുന്ന ഈ ചെറുമരത്തിനു നാം അംഗീകാരം നൽകിയത് തണൽമരമാക്കാം എന്ന സാധ്യത കണ്ടാണ്. നാനാതരം കിളികളുടെ ആവാസ മാണെന്നുകണ്ടപ്പോൾ ആളുകൾ ഇതിനു പൂന്തോട്ടത്തിലും സ്ഥാനംനൽകുന്നുണ്ട് .അധികം വെള്ളം ആവശ്യമില്ല എന്നൊരു ഗുണവും ഇതിനുണ്ട് . ബേർഡ്‌സ് ചെറിയുടെ തൈകൾ ഇപ്പോൾ ചില നഴ്സറികളിലും ലഭ്യമാണ് .
Share your comments