വിദേശത്തു നിന്നെത്തിയ ഒരു ഉദ്യാന സസ്യമാണ് കാലിസ്റ്റിമോൺ അഥവാ ബോട്ടിൽബ്രഷ്. ചെറിയ മരമായി വളരുന്ന ഈ മരം ഒറ്റത്തടിയിൽ കുട വിരിച്ചതുപോലെ വളരും. ഇവയുടെ നേർത്ത ഇലകൾ നേരിയ സുഗന്ധമുള്ളവയാണ്.കുപ്പികൾ കഴുകാനുപയോഗിക്കുന്ന ബ്രഷുകൾ പോലെയാണ് ഇവയുടെ പൂക്കൾ അതുകൊണ്ട് ബോട്ടിൽബ്രഷുകൾ (bottlebrushes) എന്നാണ് കാലിസ്റ്റിമോൺ സ്പീഷിസുകളെ സാധാരണയായി വിളിക്കുന്നത്.
ആകർഷണീയമായ പൂക്കളുള്ള കാലിസ്റ്റിമോണുകൾ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് സാധാരണയായി പുഷ്പിക്കാറ്. പൂക്കളുടെ പ്രകടമായ ഭാഗം പരാഗരേണുക്കളാൽ സമൃദ്ധമായ കേസരമാണ്. പുഷ്പദലം പെട്ടെന്ന് കാണാൻ കഴിയാത്തവയാണ്. സ്പീഷിസുകൾക്കനുസരിച്ച് പൂക്കളുടെ നിറങ്ങൾക്കും വ്യത്യാസം വരുന്നു ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പച്ച, വെള്ള എന്നീ നിറങ്ങളിൽ ഉള്ള ബോട്ടിലെ ബ്രഷ് ചെടിയുടെ വകഭേദങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽ കണ്ടുവരുന്നു ഈ ചെടിക്ക് 50 ഓളം സ്പീഷിസുകളുണ്ട്.
Share your comments