എക്കാലത്തും പൂന്തോട്ടത്തിലെ സ്ഥിരം സാന്നിധ്യമായ ബൊഗേൻ വില്ല പരിചയമില്ലാത്തവർ കുറവായിരിക്കും. പേരുകേൾക്കുമ്പോൾ ഏതോ വിലകൂടിയ മറുനാടൻ പൂച്ചെടിയാണെന്നു പലർക്കും തോന്നാം എന്നാൽ ഇത് നമ്മുടെ നാട്ടിൻപുറങ്ങളിലെ വേലിയിൽ പോലും സമൃദ്ധമായി വളർന്നു പൂവിടുന്ന കടലാസ് റോസ ആണ്.
എക്കാലത്തും പൂന്തോട്ടത്തിലെ സ്ഥിരം സാന്നിധ്യമായ ബൊഗേൻ വില്ല പരിചയമില്ലാത്തവർ കുറവായിരിക്കും. പേരുകേൾക്കുമ്പോൾ ഏതോ വിലകൂടിയ മറുനാടൻ പൂച്ചെടിയാണെന്നു പലർക്കും തോന്നാം എന്നാൽ ഇത് നമ്മുടെ നാട്ടിൻപുറങ്ങളിലെ വേലിയിൽ പോലും സമൃദ്ധമായി വളർന്നു പൂവിടുന്ന കടലാസ് റോസ ആണ്.കത്തുന്ന വെയിലിലും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളോടെ പൂത്തു നിൽക്കുന്ന കടലാസ് പൂക്കൾ പൂന്തോട്ടത്തിനു അലങ്കാരം തന്നെയാണ്.ഒരു പൂന്തോട്ടത്തിലോ ഒരു ബൊഗേൻ വില്ല ചെടിയെങ്കിലും കാണും തീർച്ച.
പല കാരണങ്ങളാണ് ബൊഗേൻ വില്ലയെ നമ്മുടെ പ്രിയപ്പെട്ട ചെടിയാക്കി മാറ്റിയത് ആകർഷകമായ നിറങ്ങൾ, കൂടുതൽ ആയുസുള്ള പൂക്കൾ , ഏതുകാലാവസ്ഥയിലും പൂക്കുന്നു, കുറച്ചുമാത്രം പരിചരണംആവശ്യമുള്ളൂ, ജലസേചനം കുറഞ്ഞാലുംചെടി വാടാതെ നിൽക്കുന്നു, കമ്പു മുറിച്ചു നട്ടു എളുപ്പത്തിൽ തൈകൾ ഉണ്ടാക്കാം എന്നിവയാണ് മറ്റു ചെടികളിൽ നിന്ന് ബൊഗേൻ വില്ലയെ വ്യത്യസ്തമാക്കുന്നത്. പിങ്ക്, വെള്ള, ഓറഞ്ച്, ചുവപ്പ് പലനിറങ്ങളിൽ ബൊഗേൻ വില്ലകൾ ലഭ്യമാണ്. വെയിൽ ഒരു പ്രശ്നമേയല്ലാത്ത ബൊഗേൻ വില്ല നല്ല വെയിൽ ലഭിക്കുന്നതനുസരിച്ചു കൂടുതൽ പുഷ്പിക്കുകയും കൂടുതൽ നിറങ്ങളുള്ള പൂക്കൾ തരുകയും ചെയ്യും. ഏതു മഞ്ഞോ മഴയോ വേനലോ ബാധിക്കാത്ത ഈ ചെടി ഏതു കാലത്തും ധാരാളം പൂക്കൾ തരും. ജലസേചനം വളരെ കുറച്ചു മതിയാകും ഇവയ്ക്ക്.
ഏതു രീതിയിലും ബൊഗേൻ വില്ല ചെടികളെ വളർത്താം നിലത്തോ ചട്ടിയിലോ ഇവയെ വളർത്താം, കുറ്റിച്ചെടിയായും, വള്ളികളിൽ കയറ്റിവിട്ട് പടർന്നുവളരാൻ അനുവദിച്ചോ ബോൺസായ് ആയോ ഇവയെ വളർത്താം. പാതിവച്ച് ഒരേ ചെടിയിൽ പല നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്. ഏതു ആകൃതിയിലും ബൊഗേൻ വില്ല ചെടിയെ വെട്ടി നിർത്താം.പൂന്തോട്ടമുണ്ടാക്കാൻ സ്ഥല പരിമിതിയുള്ളവർക്ക് രണ്ടോ മൂന്നോ ബൊഗേൻ വില്ല ചട്ടികളിൽ വളർത്തിയാൽ വർണശബളമായ ഒരു കൊച്ചു പൂന്തോട്ടം സ്വന്തമാക്കാം .
പതിവച്ചോ കമ്പുകൾ മുറിച്ചു നട്ടോ തൈകൾ ഉണ്ടാക്കാം. വിരൽ വണ്ണമുള്ള കമ്പുകൾ മുറിച്ചെടുത്തു മണ്ണ് , മണൽ,എല്ലുപൊടി, ചാണകപ്പൊടി എന്നിവ ചേർത്ത ചട്ടികളിലോ ബാഗുകളിലോ നട്ടുകൊടുക്കാം ഇടയ്ക്കു നനച്ചാൽ വേഗം കിളിർക്കും,മൂന്ന് മാസം കഴിയുമ്പോൾ മാറ്റി നടാം. വളർന്നു പൂവിടുന്നതെനുസരിച്ചു നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം വയ്ക്കാൻ, പ്രൂണിങ് ചെയ്താൽ കൂടുതൽ പൂക്കൾ ലഭിക്കും, പൂവിടുമ്പോൾ നനച്ചു കൊടുക്കുന്നത് പൂക്കൾ കൂടുതൽ ദിവസം വാടാതെ നില്ക്കാൻ സഹായിക്കും. മറ്റൊരു സവിശേഷത ഇതിന്റെ വിലയാണ് ഒരു സാധാരണ പൂച്ചെടിക്കുപോലും 100 ഉം 150 ഉം രൂപ വിലവരുമ്പോൾ എന്നും പൂക്കുന്ന ബൊഗേൻ വില്ല 30 രൂപമുതൽ വിലയ്ക്ക്
Share your comments