Flowers

പൂക്കളില്‍ സുന്ദരി ബ്രൗണിയ '

Brownia

അശാകത്തിന്റെ ബന്ധുവായ മനോഹര പുഷ്പിണിയായ സസ്യമാണ് ബ്രൗണിയ .പത്തു മീറ്ററോളം ഉയരത്തില്‍ താഴേയ്‌ക്കൊതുങ്ങിയ ശാഖകളുമായി വളരുന്ന ഇവയുടെ ഇലകള്‍ക്ക് തിളങ്ങുന്ന പച്ച നിറമാണ്. ഇലക്കവിളുകളിലാണ് പൂക്കള്‍ വിരിയുക. പൂച്ചെണ്ടുകള്‍ പോലെ തോന്നുന്ന പൂക്കള്‍ക്ക് തിളങ്ങുന്ന ഓറഞ്ച് നിറമാണ്. പൂക്കള്‍ ദളങ്ങളുടെ ഒരു കൂട്ടമാണ്. രണ്ട് ദിവസം കൊണ്ട് ഇവ വാടിക്കൊഴിയും.വേനലിലാണ് ബ്രണിയ ചെടിയുടെ പൂക്കാലമെങ്കിലും വര്‍ഷം മുഴുവന്‍ പൂക്കള്‍ കാണാറുണ്ട്. മനോഹരമായ ഉദ്യാന വൃക്ഷവും തണല്‍മരവുമൊക്കെയായി ബ്രൗണിയ വളര്‍ത്താം. വിത്തുമുളപ്പിച്ചെടുത്തും, പതിവെച്ചും തൈകള്‍ തയ്യാറാക്കാം. ഇടത്തരം വണ്ണമുള്ള കമ്പുകളില്‍ ചെറിയ അളവില്‍ തൊലി നീക്കം ചെയ്ത് ചകിരിച്ചോര്‍ ,ചാണകപ്പൊടി 'മിശ്രിതം ചകിരിയില്‍ ,കെട്ടിവെച്ചു നനച്ചു കൊടുത്താല്‍ പെട്ടെന്നു തന്നെ വേരുപിടിച്ചു കൊള്ളും. ഈ ശാഖ മുറിച്ച് നടാന്‍ ഉപയോഗിക്കാം. ഭാഗിക സൂര്യപ്രകാശം ലഭിക്കുന്ന വളക്കൂറുള്ള മണ്ണില്‍ ബ്രൗണിയ തഴച്ചുവളരും. കൊമ്പ് കോതി കുട പോലെയുള്ള രൂപം നല്‍കിയാല്‍ ചെടി കാണാന്‍ അഴകേറും.

ലേഖകന്‍: രാജേഷ് കാരാപ്പള്ളില്‍

ഫോണ്‍ :9495234232.


English Summary: Brownia flowers

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine