വളരെ ശ്രദ്ധയോടെ പരിചരിക്കേണ്ട ഒരു പൂച്ചെടിയാണിത് വെള്ളവും വളവും ഒട്ടും അധികമാകാതെ നോക്കണം. ചട്ടിയിൽ മണലും കമ്പോസ്റ്റും ചകിരിച്ചോറും തുല്യ അളവിൽ എടുത്തു ചെടിയുടെ ഇളപ്പുകൾ നടാം. അധികം വെള്ളം വേണ്ടാത്ത ഒരു ചെടിയാണിത് വെള്ളം കൂടുതലാകുമ്പോളാണ് ചീഞ്ഞുപോകുന്നത് പുറമേയ്ക്ക് ചീയൽ ആദ്യം കാണില്ലെങ്കിലും ചെടിയുടെ അടിയിലുള്ള കിഴങ്ങു ചീയുകയും പിന്നാലെ ചെടിമൊത്തമായി ചീഞ്ഞു പോകുകയും ചെയ്യും. കനത്ത മഴ കഴിഞ്ഞുള്ള സെപ്തംബര് ഒക്ടോബര് സമയത്താണ് ഈ ചെടി നന്നായി വളരുകയും പൂവിടുകയും ചെയ്യുക. ചട്ടിയിൽ തൂക്കിയിട്ടു വളര്ത്താന് അനുയോജ്യമായ ഒന്നാണ്ഈ ഇനം. പൂക്കൾ കൊഴിഞ്ഞു കാണപ്പെടുന്ന വിത്തുകളിൽ നിന്നും പുതിയ ചെടി ഉണ്ടാകാറുണ്ടെങ്കിലും ഇളപ്പുകൾ പറിച്ചു നട്ടുണ്ടാകുന്ന രീതിയാണ് കൂടുതൽ നല്ലത്. ഒട്ടുമിക്ക നഴ്സറികളിലും ലഭ്യമായ ബട്ടർഫ്‌ളൈ ചെടി ഇന്ന് തന്നെ സ്വന്തമാക്കൂ.
ഉദ്യാനത്തിലെ കറുത്ത സുന്ദരി ബട്ടർഫ്‌ളൈ ചെടി
നനുനനുത്ത ചിറകുകളുമായി കൂട്ടംകൂടിയിരിക്കുന്ന ചിത്രശലഭങ്ങൾ പോലെ വിരിഞ്ഞു നിൽക്കുന്ന ബട്ടർഫ്‌ളൈ ചെടി കണ്ടിട്ടില്ലേ.
നനുനനുത്ത ചിറകുകളുമായി കൂട്ടംകൂടിയിരിക്കുന്ന ചിത്രശലഭങ്ങൾ പോലെ വിരിഞ്ഞു നിൽക്കുന്ന ബട്ടർഫ്‌ളൈ ചെടി കണ്ടിട്ടില്ലേ. ആദ്യ കാഴ്ചയിൽ തന്നെ ആർക്കും സ്വന്തമാക്കാൻ തോന്നുന്ന ഈ ചെടി ഓക്സലിസ് വർഗ്ഗത്തിൽ പെടുന്ന ഒരിനം പൂച്ചെടിയാണ്. കടുത്ത പർപ്പിൾ നിറത്തിലും, ഇളം പർപ്പിൾ നിറത്തിലും, പച്ചനിറത്തിലും ഒക്കെ ആ ചെടിയുടെ വിവിധ ഇനങ്ങൾ കാണപ്പെടാറുണ്ട്. മൂന്ന് ഇലകൾ ചേർന്ന് ഒരു തണ്ടിലാണ് ഉണ്ടാകുക ഇങ്ങനെ നിരവധി തണ്ടുകളിൽ ഇലകൾ ചേർന്ന് നില്കുന്നത് കാണാൻ തന്നെ അഴകാണ്. ചെടിയുടെ ഇലകൾ കണ്ടാൽ തന്നെ പൂക്കൾ ആണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട് ഇളം റോസ് നിറത്തിൽ മനോഹരമായ പുഷ്പങ്ങളും ഇതിൽ ഉണ്ടാകാറുണ്ട്. പലരും പൂന്തോട്ടങ്ങളിൽ ഈ ചെടി നട്ടു വളർത്താറുണ്ടെങ്കിലും പെട്ടന്ന് ചീഞ്ഞുപോകാറുണ്ടെന്ന പരാതിയാണ് കേൾക്കാറുള്ളത്. ഈ ചെടിയുടെ പരിചരണം ശരിയായ രീതിയിൽ അറിയാത്തതുകൊണ്ടാണ് ഇത്.
Share your comments